ആ രാത്രി കണ്ട കാഴ്ചയാണ് എന്നെ മാറ്റിയത്; ഹിജാബ് ധരിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് സന ഖാന്‍

മുംബൈ: ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന ബോളിവുഡ് നടിയായിരുന്നു സന ഖാന്‍. ഗ്ലാമറസ് വേഷങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്ന അവരുടെ ജീവിത രീതി തികച്ചും ആഡംബരമായിരുന്നു. എന്നാല്‍ പിന്നീട് പൊടുന്നനെ എല്ലാം മാറി. സിനിമാ ലോകം വിട്ട് ആത്മീയതയുടെ വഴിയിലേക്ക് നടി മാറി. സിനിമാ അഭിനയം നിര്‍ത്തിവച്ചു. വസ്ത്രധാരണത്തിലും മാറ്റം വന്നു. ഗ്രാമറസ് വേഷങ്ങള്‍ വിട്ട് ഹിജാബ് ധരിക്കാന്‍ തുടങ്ങി.

ഭര്‍ത്താവിനൊപ്പം മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. ഇത്തവണ ഹജ്ജ് കര്‍മവും നിര്‍വഹിച്ചു. തികച്ചും ഇസ്ലാമികമായ ജീവിതം നയിക്കാന്‍ തുടങ്ങി. സന ഖാന്റെ മാറ്റം അവരുടെ ആരാധകരില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. എന്തുകൊണ്ട് താന്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങി എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സന ഖാന്‍....

1

സിനിമാ മേഖലയില്‍ സജീവമായിരുന്ന കാലത്ത് തനിക്കുണ്ടായിരുന്ന സൗകര്യങ്ങള്‍ വിശാലമായിരുന്നുവെന്ന് സന ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ആഡംബര പൂര്‍ണമായിരുന്നു ജീവിതം. കൊതിക്കുന്നതെന്തും എത്തിപ്പിടിക്കാന്‍ സാധിക്കുമായിരുന്നു. ജീവിതത്തില്‍ എല്ലാം നേടാന്‍ എനിക്ക് അന്ന് സാധിക്കുമായിരുന്നു...

2

പേരും പ്രശസ്തിയുമുണ്ടായിരുന്നു. പണം ഇഷ്ടം പോലെ. എന്താണോ വേണ്ടത് അത് വാങ്ങാന്‍ സാധിക്കുമായിരുന്നു. എങ്കിലും ജീവിതത്തില്‍ എന്തോ ഒന്ന് ഇല്ലാത്ത പോലെ. അത് സമാധാനമായിരുന്നു. എല്ലാ സൗകര്യങ്ങള്‍ക്കിടയിലും സമാധാനമുണ്ടായിരുന്നില്ല. അക്കാലത്ത് എനിക്ക് മതിമറന്ന് സന്തോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാനസികമായ പിരിമുറുക്കം അനുഭവിച്ചു...

3

2019ലാണ് തന്റെ ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചത്. റമദാന്‍ മാസത്തിലെ ഒരു രാത്രി സ്വപ്‌നം കണ്ടു. ആ സ്വപ്‌നം പതിവായി കാണാന്‍ തുടങ്ങി. മൃതദേഹം സംസ്‌കരിക്കുന്നതിന് മണ്ണെടുത്ത സ്ഥലമാണ് സ്വപ്‌നത്തില്‍ കണ്ടത്. ആ സ്ഥലം കത്തുകയായിരുന്നു. ദിവസവും ഈ സ്വപ്‌നം കാണാന്‍ തുടങ്ങിയതോടെ എനിക്ക് വലിയ ആശങ്കയായി...

4

ആ കുഴിയില്‍ ഞാന്‍ കത്തിയമരുന്നതാണ് കണ്ടത്. ഇത് ദൈവം നല്‍കുന്ന സൂചനയാണെന്ന് എനിക്ക് തോന്നി. ജീവിതത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ തന്റെ അന്ത്യം ഈ രീതിയിലാകും എന്ന മുന്നറിയിപ്പ് ദൈവം നല്‍കുകയാണ് എന്ന് എനിക്ക് തോന്നി. അന്ന് മുതലാണ് ജീവിതത്തില്‍ മാറ്റം വരുത്തിയത്. ഇസ്ലാമിക അധ്യാപനങ്ങള്‍ പതിവായി കേള്‍ക്കാന്‍ തുടങ്ങി. ഒരു രാത്രി മനോഹരമായ കാര്യങ്ങള്‍ വായിച്ചു..

സാരിയില്‍ സ്റ്റൈലന്‍ ലുക്കില്‍ ആന്‍ അഗസ്റ്റിന്‍: അതിഗംഭീരമെന്ന് ആരാധകർ

5

നിങ്ങളുടെ അവസാന ദിനം ഹിജാബ് ധരിക്കുന്ന ആദ്യ ദിനമായി മാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ എന്നായിരുന്നു തന്നില്‍ ഉള്‍കിടിലം സൃഷ്ടിച്ച ആ വാക്കുകള്‍. തൊട്ടടുത്ത ദിവസം എന്റെ ജന്മദിനം കൂടിയായിരുന്നു. പിന്നീട് ഒരുപാട് ഹിജാബ് വാങ്ങി. ഇനി ഒരിക്കലും ഹിജാബ് ഒഴിവാക്കില്ലെന്ന് തീരുമാനമെടുത്തു. അന്നു മുതല്‍ ഈ നിമിഷം വരെ ഹിജാബ് പതിവായി ധരിക്കുന്നുണ്ടെന്നും നടി വെളിപ്പെടുത്തുന്നു.

6

ഗുജറാത്തിലെ വ്യവസായി മുഫ്തി അനസ് സയ്യിദിനെയാണ് സന ഖാന്‍ വിവാഹം ചെയ്തത്. അദ്ദേഹത്തോടൊപ്പമാണ് നടി മക്കയിലെത്തി ഉംറയും ഹജ്ജും നിര്‍വഹിച്ചത്. ഹജ്ജ് നിര്‍വഹിച്ച ശേഷമുള്ള ചിത്രങ്ങള്‍ സന ഖാന്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ പങ്കുവച്ചതിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തുവന്നു. ആരാധനാ കര്‍മങ്ങള്‍ പരസ്യമാക്കുന്നത് ഉചിതമല്ല എന്നായിരുന്നു വിമര്‍ശകരുടെ പ്രതികരണം. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ സന ഖാന്‍ പങ്കുവയ്ക്കാറുണ്ട്.

7

തന്നില്‍ മാറ്റം വേണം എന്ന് തീരുമാനിച്ച ശേഷം സന ഖാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പഴയ ഗ്ലാമറസ് ഫോട്ടോകള്‍ നീക്കം ചെയ്തിരുന്നു. സന ഖാന്റെ മാറ്റം സിനിമാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്തതാണ്. ഇപ്പോള്‍ ഹിജാബ് ധരിക്കാനുണ്ടായ കാരണം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

8

സമാനമായ രീതിയില്‍ ആത്മീയ രംഗത്തേക്ക് മാറിയ നടിയാണ് കശ്മീരിയായ സൈറ വസീം. ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ ശ്രദ്ധേയമായ വേഷമിട്ട സൈറ പിന്നീട് അഭിനയം നിര്‍ത്തുകയും ഇസ്ലാമികമായ ജീവിതത്തിലേക്ക് മാറുകയുമാണെന്ന് പ്രഖ്യാപിച്ചിരുന്നു. തന്റെ പഴയ ചിത്രങ്ങള്‍ ഇനി ഉപയോഗിക്കരുതെന്ന് സൈറ വസീം 2020ല്‍ ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+