Get Updates
Get notified of breaking news, exclusive insights, and must-see stories!

നടുറോഡില്‍ നടിക്ക് നേരെ കൈയ്യേറ്റ ശ്രമം.. നടന്‍ അറസ്റ്റില്‍.. സംഭവത്തിന് പിന്നില്‍

ചലച്ചിത്ര നടിയക്കും സഹോദരനും നേരെ കൈയ്യേറ്റ ശ്രമം. നടുറോഡില്‍ വെച്ചാണ് ബംഗാളി താരം സയന്തിക ബാനര്‍ജിക്ക് നേരെ കൈയ്യേറ്റ ശ്രമം നടന്നത്.

സഹോദരനൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം. നടിയുടെ പരാതിയില്‍ ബംഗാളി ടിവി താരം ജോയ് കുമാര്‍ മുഖര്‍ജിയെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

വെള്ളിയാഴ്ച രാത്രി

വെള്ളിയാഴ്ച രാത്രി

വെള്ളിയാഴ്ച രാത്രി സഹോദരനൊപ്പം വരികയായിരുന്നു സയന്തിക ബാനര്‍ജി. എന്നാല്‍ നടുറോഡില്‍ വെച്ച് സയന്തികയുടെ കാര്‍ ജോയ് തടഞ്ഞു. കാര്‍ തടഞ്ഞ പിന്നാലെ നടിക്കും സഹോദരനും നേരെ ജോയ് അസഭ്യവര്‍ഷം ചൊരിഞ്ഞു.

സഹോദരന്‍

സഹോദരന്‍

തുടര്‍ന്ന് ജോയിയെ തടയാന്‍ സയന്തികയുടെ സഹോദരന്‍ പുറത്തിറങ്ങിയെങ്കിലും സഹോദരന് നേരെയും കൈയ്യേറ്റ ശ്രമം നടന്നു. കലി തീരാത്ത ജോയ് അവര്‍ സഞ്ചരിച്ച കാറിന് കേടുപാടുകള്‍ വരുത്തി.

പരിക്കുകള്‍

പരിക്കുകള്‍

അതേസമയം അക്രമണത്തില്‍ സയന്തികയ്ക്ക് പരിക്കുകള്‍ ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ വെള്ളിയാഴ്ച രാത്രി തന്നെ ജോയ്ക്കെതിരെ നടിയുടെ പിതാവ് ടോളിഗഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

അറസ്റ്റ്

അറസ്റ്റ്

പിന്നാലെ ജോയിയെ പോലീസ് അറസ്റ്റ് ചെയ്ത് അലിപ്പാര്‍ കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.സയന്തികയും ജോയും തമ്മില്‍ മുന്‍പ് ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലായിരുന്നെന്നാണ് വിവരം.

തകര്‍ന്നു

തകര്‍ന്നു

9 വര്‍ഷത്തെ ഇവരുടെ സൗഹൃദം തകര്‍ന്നതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. അതേസമയം ഇരുവരും തമ്മില്‍ ഒരുമിച്ചെടുത്ത ഫ്ളാറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് വഴക്കില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

60 ലക്ഷത്തിന്‍റെ ഫ്ളാറ്റ്

60 ലക്ഷത്തിന്‍റെ ഫ്ളാറ്റ്

സൗത്ത് കൊല്‍ക്കത്തയില്‍ ജോയും സയന്തികയും ചേര്‍ന്ന് 60 ലക്ഷത്തിന്‍റെ ഫ്ളാറ്റ് വാങ്ങിയിരുന്നു. അപ്പോള്‍ അഞ്ച് ലക്ഷം മാത്രമായിരുന്നു സയന്തിക ജോയ്ക്ക് നല്‍കിയിരുന്നത്.

വഴക്ക്

വഴക്ക്

എന്നാല്‍ ബന്ധം ഉപേക്ഷിച്ച് പോയ പിന്നാലെ സയന്തികയുടെ ഷെയര്‍ നല്‍കാന്‍ ജോയ് ആവശ്യപ്പെട്ടു. 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ജോയിയുടെ ആവശ്യം. എന്നാല്‍ തുക നല്‍കാന്‍ സയന്തിക തയ്യാറായില്ല. ഇതാണ് വഴക്കില്‍ കലാശിച്ചതെന്ന് ജോയിയുടെ സഹോദരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+