Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ഷക്കീലയ്ക്ക് മര്‍ദ്ദനം; വളര്‍ത്തുമകള്‍ക്കെതിരെ പരാതി... സംഭവം പുറത്തായത് ഇങ്ങനെ

ചെന്നൈ: നടി ഷക്കീലയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ ചെന്നൈയിലെ വീട്ടില്‍ വച്ച് തര്‍ക്കമുണ്ടാകുകയും മര്‍ദ്ദിച്ച ശേഷം ശീതള്‍ പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കേസെടുത്ത പോലീസ് ഷക്കീലയുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചു. അതേസമയം, ഷക്കീലക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്.

ചെന്നൈയിലെ കോടമ്പാക്കം യുനൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഇവിടെ വച്ചാണ് വളര്‍ത്തു മകള്‍ ശീതളും ഷക്കീലയും തമ്മില്‍ തര്‍ക്കമുണ്ടായത്. വാഗ്വാദം രൂക്ഷമായതിനൊടുവില്‍ ശീതള്‍ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നടന്ന സംഭവം ഷക്കീല സുഹൃത്തിനെ അറിയിച്ചതോടെയാണ് പുറംലോകം അറിഞ്ഞതും പോലീസ് കേസായതും.

shakeela-daughter

വളര്‍ത്തുമകള്‍ മര്‍ദ്ദിച്ചുവെന്ന വിവരം ഷക്കീല സുഹൃത്തായ നര്‍മദയെ വിളിച്ചു പറയുകയായിരുന്നു. ഇവര്‍ അഭിഭാഷകയായ സൗന്ദര്യയ്‌ക്കൊപ്പം വീട്ടിലെത്തി. ഈ വേളയില്‍ ശീതളിന്റെ ബന്ധുക്കള്‍ അവിടെ എത്തിയിരുന്നുവെന്നാണ് പറയുന്നത്. സമവായ ചര്‍ച്ചയ്ക്ക് വേണ്ടി അഭിഭാഷക വിളിച്ചുവരുത്തിയതാണ് എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ശീതളിന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് സന്ദര്യയെ മര്‍ദ്ദിച്ചുവെന്ന് മറ്റൊരു പരാതിയും ലഭിച്ചിട്ടുണ്ട്. സൗന്ദര്യ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. കുടുംബ പ്രശ്‌നങ്ങളും പണത്തെ കുറിച്ചുള്ള സംസാരവുമാണ് തര്‍ക്കത്തിലേക്കും മര്‍ദ്ദനത്തിലേക്കും എത്തിയതത്രെ. പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഷക്കീലയ്ക്ക് മര്‍ദ്ദനമേറ്റ പരാതി, അഭിഭാഷകയെ ശീതളിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ച പരാതി എന്നിവയ്ക്ക് പുറമെ, ഷക്കീല മര്‍ദ്ദിച്ചുവെന്ന് കാണിച്ച് ശീതളിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയും കോടമ്പാക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ഒരുകാലത്ത് മലയാള സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു ഷക്കീല. മറ്റു ഭാഷകളിലും അവര്‍ വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ല.

അടുത്തിടെ തന്റെ കുടുംബ വിഷയങ്ങളും വ്യക്തി ജീവിതത്തെ പറ്റിയും ഷക്കീല പരസ്യമായി പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ഏറെ കാലമായി ചെന്നൈ കോടമ്പാക്കത്താണ് ഷക്കീല താമസിക്കുന്നത്.

പരാതി സംബന്ധിച്ച് അന്വേഷണം തുടങ്ങിയ പോലീസ് ഷക്കീലയുടെ വീട്ടില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ശീതളിന്റെ അമ്മയും സഹോദരിയും ഇവിടെ എത്തിയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. വളരെ ചെറിയ പ്രായത്തില്‍ ശീതളിന്റെ ദത്തെടുത്തതാണ് ഷക്കീല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+