കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷക്കീല രാഷ്ട്രീയത്തിലേക്ക്, അങ്കത്തട്ട് തമിഴകം

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: മലയാളത്തില്‍ ഒരിടെ തരംഗം സൃഷ്ടിച്ച നടി ഷക്കീലയും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ഒരുങ്ങുന്നു. കേരളത്തില്‍ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ച ഷക്കീല പക്ഷേ തമിഴകത്തെയാണ് തന്റെ രാഷ്ട്രീയ കളരിയായി പരിഗണിക്കുന്നത്.

തമിഴകത്ത് സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം ഒരു പുതുമയല്ല. എംജിആര്‍ മുതല്‍ കരുണാനിധിയും ജയലളിതയും വിജയകാന്തും ഒക്കെ ഈ നിരയിലെ പ്രമുഖരാണ്. ആ നിരയിലേക്ക് ഷക്കീലയും എത്തുമോ എന്നാണ് ഇനി കാത്തിരിക്കേണ്ടത്.

Shakeela

ജയലളിതയാണ് ഷക്കീലയുടെ മാതൃകാനേതാവ്. അതുകൊണ്ട് ജയലളിതയുടെ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ ചേരാനാണ് ആഗ്രഹിക്കുന്നത്. തനിക്കൊപ്പം 15 നടിമാരും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് ഷക്കീല പറയുന്നത്. എഐഎഡിഎംകെയില്‍ നിന്നുള്ള ക്ഷണം കാത്തിരിക്കുകയാണ്.

ഒരു തമിഴ് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല തന്റെ രാഷ്ട്രീയ ആഗ്രഹം പ്രകടിപ്പിച്ചത്. ജയലളിതയെ ജയിലിലടച്ചപ്പോള്‍ മൊത്തം തമിഴകത്തിനുമൊപ്പം ഷക്കീലയും വിഷമിച്ചിരുന്നത്രെ. നല്ല ഭരണമാണ് ജയലളിത കാഴ്ചവച്ചിരുന്നത്. അവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കണം എന്നാണ് ഷക്കീലയുടെ ആഗ്രഹം.

എന്നാല്‍ എഐഎഡിഎംകെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഒരു കാലഘട്ടത്തില്‍ രതിചിത്രങ്ങള്‍ എന്ന് വിളിക്കപ്പെട്ട സിനിമകളിലായിരുന്നു ഷക്കീല നിറഞ്ഞ് നിന്നിരുന്നത്. ഇപ്പോള്‍ അത്തരം സിനിമകളില്‍ നിന്ന് ഷക്കീല പൂര്‍ണമായും വിട്ടു നില്‍ക്കുകയാണെങ്കിലും പഴയ പ്രതിഛായയില്‍ നിന്ന് ഇതുവരെ മോചനമായിട്ടില്ല.

English summary
Actress Shakeela plans to enter politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X