നടി ഷക്കീല മരണപ്പെട്ടെന്ന് സോഷ്യല്‍ മീഡിയ പ്രചരണം; ഇപ്പോഴും ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് താരം
ചെന്നൈ: നടി ഷക്കീല മരണപ്പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. തന്റെ മരണ വാര്‍ത്തയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ പൂര്‍ണ ആരോഗ്യത്തോടെയുണ്ടെന്നും മരിച്ചിട്ടില്ലെന്നും പറഞ്ഞ് താരം ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇപ്പോഴുള്ള പ്രചാരണം വ്യാജമാണെന്ന് താരം വീഡിയോയില്‍ പറഞ്ഞു. നേരത്തെ നടന്‍ ജനാര്‍ദ്ദനന്‍ മരിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം ഉണ്ടായിരുന്നു. ഇതിന് അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയിരുന്നു.

ഇന്ന് രാവിലെയോടെയാണ് നടന്‍ ജനാര്‍ദ്ദനന്‍ മരണപ്പെട്ടെന്ന് തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്. ജനാര്‍ദ്ദനന്റെ ചിത്രം വച്ച് ആദരാജ്ഞലി കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം നേരിട്ട് പ്രതികരിച്ച് രംഗത്തെത്തിയത്.

ഇത്തരം വാര്‍ത്തകള്‍ കാരണം നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേരാണ് തന്നെ വിളിക്കുന്നത് എന്ന് ജനാര്‍ദ്ദനന്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഷക്കീല മരണപ്പെട്ടെന്ന തരത്തില്‍ സോഷ്യല്‍ പ്രചരണം നടക്കുന്നത്. ഇത് വ്യായ വാര്‍ത്തയാണെന്ന് അറിയിച്ച് ഷക്കീല തന്നെ ട്വിറ്ററില്‍ വീഡിയോയുമായി രംഗത്തെത്തുകയായിരുന്നു.

താന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് ഇപ്പോഴുള്ളതെന്ന് ഷക്കീല പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ടെന്ന് ഷക്കീല പറഞ്ഞു. തന്റെ പേരില്‍ ആരോ മോശം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സത്യം അറിയാന്‍ വേണ്ടി ഒരുപാട് പേരാണ് വിളിച്ചത്.

ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വലിയ നന്ദിയുണ്ട്. കാരണം, അതുകൊണ്ടാണ് ഇപ്പോള്‍ തന്നെക്കുറിച്ച് എല്ലാവരും ഓര്‍ത്തതെന്ന് ഷക്കീല പറയുന്നു. ഷക്കീല ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സെലിബ്രിറ്റികളും സിനിമ താരങ്ങളും മരണപ്പെട്ടെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പതിവാണ്. അമിതാബ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ ഇതിന് ഇരയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ഇരയായവരാണ് നടന്‍ ജനാര്‍ദ്ദനനും നടി ഷക്കീലയും












Click it and Unblock the Notifications