കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഷക്കീല കേരളത്തിലെത്തുമോ? ഷക്കീലയുടെ മറുപടി ഇങ്ങനെ
ചെന്നൈ; കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ ചലച്ചിത്ര നടി ഷക്കീല കോൺഗ്രസിൽ ചേർന്നത്. തമിഴ്നാട് കോൺഗ്രസ് മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും താരം പ്രവർത്തിക്കുക. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അവർ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമാകും.
ഷക്കീല പ്രചരണം നയിക്കുമെന്നുള്ള വാർത്തകൾ വന്നതോടെ താരം കേരളത്തിൽ കോൺഗ്രസിന്റെ പ്രചരണത്തിനായി എത്തുമോയെന്നുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഷക്കീല തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഒപ്പം എന്തുകൊണ്ട് കോൺഗ്രസ് എന്ന ചോദ്യത്തിനും അവർ മനസ് തുറന്നു. മനോരമയോടാണ് തരത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്
പൊതുവെ സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. മറ്റ് പല വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന ആഗ്രഹവും ഉണ്ട്. എന്നാല്‍ നടിയെന്ന വിലാസം മാത്രമാവുമ്പോള്‍ സമൂഹം നമ്മുടെ ശബ്ദത്തിന് അത്ര പ്രാധാന്യം നൽകില്ല അതുകൊണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നാണ് ഷക്കീല പറയുന്നത്.

പിതാവ് കോൺഗ്രസുകാരൻ
എന്തുകൊണ്ട് കോൺഗ്രസ് എന്ന ചോദ്യത്തിന് മുപടി ഇങ്ങനെയായിരുന്നു-തന്റെ പിതാവ് കോൺഗ്രസുകാരനായത് കൊണ്ടാണ് താനും കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് മാറിയത്.ചെറുപ്പം മുതൽ അച്ഛൻ നെഹ്റുവിനെ കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചുമെല്ലാം ഞങ്ങളോട് പറയാറുണ്ട്. അതുകൊണ്ട് കോൺഗ്രസിനോട് ചെറുപ്പം മുതൽ തന്നെ തനിക്ക് കോൺഗ്രസിനോട് ഇഷ്ടമുണ്ട്.

തനിക്ക് ഇഷ്ടപ്പെട്ടത്
ബിജെപിയില്‍ ചേരുന്നതല്ലേ ട്രെന്റ് എന്ന ചോദ്യത്തിന് എല്ലാവരേയും പോലെയല്ല ഷക്കീലയെന്ന് മലയാളികള്‍ക്ക് നന്നായി അറിയാമെന്നായിരുന്നു നടിയുടെ പ്രതികരണം. തനിക്ക് ഇഷ്ടപ്പെട്ടത് ഏതാണോ അത് താൻ തിരഞ്ഞെടുത്തുവെന്നും ഷക്കീല പറഞ്ഞു.മതത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ല എന്നതാണ് കോണ്‍ഗ്രസില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്നും ഷക്കീല പറഞ്ഞു.

നേതൃത്വം ആവശ്യപ്പെട്ടാൽ
കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താൻ നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ തയ്യാറാണെന്നും ഷക്കീല പറഞ്ഞു. ഷക്കീല അതിർത്തി ജില്ലകളിൽ പ്രചരണത്തിന് എത്തിയാൽ അത് ഗുണം ചെയ്യുമെന്ന വിലയിരുത്തൽ പാർട്ടിയിലെ ചില നേതാക്കൾക്ക് ഉണ്ട്. നേരത്തേ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി ഖുശ്ബു പ്രചരണത്തിന് എത്തിയിരുന്നു.

മുൻഗണന തമിഴ്നാട്ടിൽ
അതേസമയം അത്തരമൊരു തിരുമാനം ഉണ്ടാകില്ലെന്നാണ് പ്രധാന നേതാക്കൾ നൽകുന്ന സസൂചന. ഷക്കീല എത്തുന്നത് യാഥാസ്ഥിതിക ചിന്താഗതിക്കാർക്കിടയിൽ വലിയ തോതിൽ ദോഷം വരുത്തിയേക്കുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്. അതേസമയം നിലവിൽ തമിഴ്നാട്ടിലെ പ്രചരണത്തിന് മാത്രമാണ് മുൻഗണന നൽകുന്നതെന്ന് അവർ പറഞ്ഞു.

ചെന്നൈയിൽ
ഇനി പത്ത് ദിവസമാണ് തിരഞ്ഞെടുപ്പിന് ഉള്ളത്. പാർട്ടി നേതൃത്വം പറയുന്നതിന് അനുസരിച്ചാകും താൻ തിരുമാനിക്കുകയെന്നും ഷക്കീല പറഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്. ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട ഷക്കീല ചെന്നൈയിലാണ് നിലവിൽ താമസം. ഇപ്പോൾ സിനിമാ തിരക്കുകളിൽ നിന്ന് അവർ വിട്ടുനിൽക്കുകയാണ്.
ഹോട്ട് ലുക്കിൽ സാറ യെസ്മിൻ- ചിത്രങ്ങൾ കാണാം
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications