Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസരം വേണമെങ്കില്‍ കൂടെ കിടക്കണം: നിർമാതാക്കള്‍ക്കും സംവിധായകർക്കുമെതിരെ വെളിപ്പെടുത്തലുമായി നടി ഷമ

സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് മലയാളത്തില്‍ നിന്നുള്‍പ്പടേയുള്ള നിരവധി നടിമാർ രംഗത്ത് വന്നിട്ടുണ്ട്. ചിലരാവട്ടെ തുറന്ന് പറച്ചിലിന് അപ്പുറത്തേക്ക് നിയമനടപടിയിലേക്ക് പോവുകയും ചെയ്തു. ഇപ്പോഴിതാ പ്രമുഖ ബോളിവുഡ് നടി ഷമാ സിക്കന്ദറും സിനിമാ രംഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്.

മുന്‍കാലങ്ങളില്‍ പല നിർമ്മാതാക്കളും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് താരം തുറന്ന് പറയുന്നത്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ബോളിവുഡ് ഏറെ മാറിയിട്ടുണ്ടെന്നും ഷമാ സിക്കന്ദർ പറയുന്നു.

ബോളിവുഡ് ലൈഫി’ന് നൽകിയ അഭിമുഖത്തിലാണ്

'ബോളിവുഡ് ലൈഫി'ന് നൽകിയ അഭിമുഖത്തിലാണ് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള തന്റെ അനുഭവം ഷമാ സിക്കന്ദർ വെളിപ്പെടുത്തിയത്. പല നിർമ്മാതാക്കൾക്കും തന്നെ അവരുടെ സുഹൃത്താക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ തെറ്റായ ഉദ്ദേശത്തോടെയായിരുന്നു ഇതെന്നും താരം അഭിമുഖത്തില്‍ തുറന്ന് പറയുന്നു.

ഇൻഡസ്ട്രി വളരെയധികം മാറിയിരിക്കുന്നു

"ഇൻഡസ്ട്രി വളരെയധികം മാറിയിരിക്കുന്നു, അത് വളരെ നല്ല കാര്യമാണ്. ഇന്ന് യുവ നിർമ്മാതാക്കൾ കൂടുതൽ പ്രൊഫഷണലുകളും ആളുകളോട് മാന്യമായി പെരുമാറുന്നവരുമാണ്. ജോലിക്ക് വേണ്ടി അവരുടെ ലൈംഗിക താല്‍പര്യവും നടിമാർ നിറവേറ്റണമെന്ന സങ്കല്‍പമുള്ളവരല്ല. എന്നാല്‍ മുൻകാലങ്ങളിൽ നിർമ്മാതാക്കളും സംവിധായകരും അവർ അങ്ങനെ ആഗ്രഹിക്കുന്നുവെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്''- ഷമാ സിക്കന്ദർ പറയുന്നു

സുഹൃത്ത് എന്ന ഉദ്ദേശത്തോടെയായിരിക്കും

സുഹൃത്ത് എന്ന ഉദ്ദേശത്തോടെയായിരിക്കും അവരുടെ വരവ്. ഒരുമിച്ച് വർക്ക് ചെയ്തില്ലെങ്കിൽ പോലും എങ്ങനെ സുഹൃത്തുക്കളായി മാറാനാവുമെന്ന് ഞാന്‍ ചിന്തിച്ചു. ജോലിക്ക് പകരമായി ലൈംഗികത ആവശ്യപ്പെടുക എന്ന ചിന്താഗതി ഏറ്റവും മോശമായ കാര്യമായി എനിക്ക് തോന്നുന്നു. അതിഭീകരമായി അരക്ഷിതബോധമുള്ളവരാകും അങ്ങനെ ചെയ്യുന്നതെന്നും ഷമാ സിക്കന്ദർ തുറന്ന് പറയുന്നു.

നേരായ രീതിയിൽ ഒരു സ്ത്രീയുടെ ഹൃദയം

നേരായ രീതിയിൽ ഒരു സ്ത്രീയുടെ ഹൃദയം കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലും അത്തരക്കാർക്കില്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇവരില്‍ പലരും ബോളിവുഡിലെ പ്രശസ്ത നിർമ്മാതാക്കളാണ്. പിന്നീട് ഇവരില്‍ ചിലർ അടുത്ത സുഹൃത്തുക്കളായി മാറി. കാസ്റ്റിംഗ് കൗച്ച് ബോളിവുഡിൽ മാത്രം ഒതുങ്ങുന്നതല്ല. അത് എല്ലായിടത്തും സംഭവിക്കുന്നുണ്ട്.

തനിക്ക് പ്രിയപ്പെട്ടതും സുരക്ഷിതത്വവും കരുതലും

തനിക്ക് പ്രിയപ്പെട്ടതും സുരക്ഷിതത്വവും കരുതലും തോന്നിയ ബോളിവുഡിലെ ഏറ്റവും നല്ല ചില പുരുഷന്മാരെ താൻ കണ്ടുമുട്ടിയിട്ടുണ്ടെന്നും നടി പെട്ടെന്ന് കൂട്ടിച്ചേർക്കുന്നു. "ബോളിവുഡിനെ മാത്രം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. ഇത് ജനശ്രദ്ധയാകർഷിക്കുന്ന ഒരു തൊഴില്‍ മേഖലയായതിനാല്‍ ഇത് കൂടുതൽ സംസാരിക്കപ്പെടുന്നു. എല്ലാ വ്യക്തികളിലും തിന്മ ഉണ്ടെന്ന് എനിക്ക് തോന്നുന്നു, അതിനാലാണ് മറ്റുള്ളവരെ ഇങ്ങനെ തരംതാഴ്ത്താമെന്ന് ചിലർ കരുതുന്നത്-" താരം പറയുന്നു

യേ മേരി ലൈഫ് ഹേ, സിഐഡി, ബട്‌ലിവാല ഹൗസ് നമ്പ

യേ മേരി ലൈഫ് ഹേ, സിഐഡി, ബട്‌ലിവാല ഹൗസ് നമ്പർ 43, കാജ്ജൽ, സെവൻ, ബാൽ വീർ മാൻ മേ ഹേ വിശ്വാസ് തുടങ്ങിയ ടിവി ഷോകളിലെ പ്രധാന വേഷങ്ങളിലൂടെയാണ് ഷാമ സിക്കന്ദർ ശ്രദ്ധിക്കപ്പെട്ടത് സെക്സഹോളിക്, മായ: സ്ലേവ് ഓഫ് ഹെർ ഡിസയേഴ്സ് എന്നീ മിനി-സീരീസ് പോലുള്ള വെബ് ഷോകളിലും താരം അഭിനയിച്ചു. ആമിർ ഖാൻ നായകനായ മാൻ, പ്രേം അഗൻ, അൻഷ്: ദ ഡെഡ്‌ലി പാർട്ട്, ബസ്തി, കോൺട്രാക്ട് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിലും ഷാമ സിക്കന്ദർ പ്രവർത്തിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+