ഹനുമാന് ചാലിസ കേള്‍പ്പിച്ച് കൊണ്ട് ലൈംഗിക ബന്ധം ആവശ്യപ്പെട്ടു, നിര്‍മാതാവിനെതിരെ നടി ശിവ്യ പതാനിയ
മുംബൈ: താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ശിവ്യ പതാനിയ. നിര്‍മാതാവ് എന്ന് പരിചയപ്പെടുത്തിയ ആള് തന്നോട് ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞിരുന്നു എന്നാണ് ശിവ്യ പതാനിയ പറയുന്നത്. ബാല്‍ ശിവ് എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് ശിവ്യ പതാനിയ.
ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് ശിവ്യ തന്റെ ദുരനുഭവം വിവരിച്ചത്. ശിവ്യയുടെ ഷോ ഹംസഫേഴ്സ് നിര്‍ത്തിവെച്ച ശേഷം കുറച്ച് കാലം അവര്‍ ജോലിയൊന്നുമില്ലാതെ ഇരിക്കുകയായിരുന്നു ആ സമയത്താണ് ഈ നിര്‍മാതാവ് നടിയെ സമീപിക്കുന്നത്.

സാന്താക്രൂസില്‍ (മുംബൈ) ഒരു ഓഡിഷനായി തന്നെ വിളിച്ചിരുന്നുവെന്ന് നടി ശിവ്യ പറഞ്ഞു. മുറി വളരെ ചെറുതായിരുന്നുവെന്ന് ശിവ്യ ഓര്‍ത്തു. ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ഒരു വലിയ സെലിബ്രിറ്റിയുമായി വിട്ടുവീഴ്ച ചെയ്യാന്‍ ഒരു നിര്‍മ്മാതാവ് തന്നോട് ആവശ്യപ്പെട്ടതായി ശിവ്യ പറഞ്ഞു.
ഇക്കാര്യം തന്നോട് പറയുമ്പോള്‍ നിര്‍മ്മാതാവ് തന്റെ ലാപ്ടോപ്പില്‍ ഹനുമാന് ചാലിസ കേള്‍ക്കുന്നതായിരുന്നു രസകരമായ ഭാഗം എന്നും നടി പറഞ്ഞു. ആ സമയത്ത് നിര്‍മ്മാതാവ് കാണിച്ച കാപട്യത്തില്‍ തനിക്ക് ചിരിയാണ് വന്നത് എന്നും നടി പറഞ്ഞു. ഹനുമാന് ചാലിസ കേട്ടിട്ടും നിര്‍മ്മാതാവ് ഇത്തരം കാര്യങ്ങള്‍ പറയുന്ന നിര്‍മാതാവിനോട് കുറച്ചെങ്കിലും മര്യാദയുണ്ടോ എന്നാണ് താന്‍ ചോദിച്ചത് എന്നും ശിവ്യ പതാനിയ പറഞ്ഞു.
കൊല്ലുന്ന നോട്ടം തന്നെ; വീണ്ടും വൈറല്‍ ചിത്രവുമായി സാധിക
അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറങ്ങി എന്നും തനിക്ക് അറിയാവുന്നരോടൊക്കെ ഈ നിര്‍മാതാവിനെ സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ശിവ്യ പതാനിയ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ നിര്‍മ്മാതാവിന്റെ യാഥാര്‍ത്ഥ്യം താന്‍ അറിയുന്നത്. നിര്‍മ്മാതാവും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസും തട്ടിപ്പാണ് എന്ന് പിന്നീട് ശിവ്യ മനസിലാക്കി.
ഒരു വ്യാജ ഏജന്‍സി നടത്താനും കലാകാരന്മാരെ കബളിപ്പിക്കാനും നിര്‍മ്മാതാവിന് എങ്ങനെ ധൈര്യം വരുന്നു എന്നും ശിവ്യ പതാനിയ ചോദിക്കുന്നു. അതേസമയം ഇത്രയും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ശിവ്യ പതാനിയ.
ഹോട്ട്സ്റ്റാര്‍ സ്പെഷ്യല്‍ പ്രോജക്റ്റ് ഷൂര്വീറിലാണ് ശിവ്യ പതാനിയ അഭിനയിക്കുന്നത്. അടുത്തിടെ ഫിദ എന്ന ഗാനരംഗത്തിലും താരം എത്തിയിരുന്നു. ദില്‍ ധൂണ്ട്താ ഹേയിലും ശിവ്യ അഭിനയിച്ചിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications