നടി ശോഭനക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് താരം
ചെന്നൈ: നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമൈക്രോണ്‍ ബാധിച്ചുവെന്നും സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണമെന്നും ശോഭന ഫെയ്സ്ബുക്കില്‍ കുറിച്ചു. ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും നടി വ്യക്തമാക്കി. രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്നും ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നും ശോഭന പറഞ്ഞു. എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.ഒമാക്രോണ് വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന പറഞ്ഞു. കഴിഞ്ഞ ദിവസം നടന് സത്യരാജിനും സംവിധായകന് പ്രയദര്ശനുമുള്പ്പെടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് ബാധിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സത്യരാജിനെ കഴിഞ്ഞ രാത്രിയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില വഷളായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതുവരെ ആശുപത്രിയില്‍ നിന്നുള്ള ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല. നടനെ ആശുപത്രിയിലേക്ക് മാറ്റി എന്ന വിവരം അറിഞ്ഞതോടെ ആരാധകര്‍ ആശങ്കയിയിലായിരുന്നു. തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് സത്യരാജ്. സിനിമാ മേഖലയിലെ ഒട്ടേറെ പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നടിമാരായ തൃഷ, മീന, സംവിധായകന് പ്രിയദര്ശന്, തെലുങ്ക് നടന് മഹേഷ് ബാബു എന്നിവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചിരുന്നു. രാജ്യത്ത് വീണ്ടും കൊവിഡ് ഭീതി ഉയരവെയാണ് താരങ്ങള്‍ക്ക് കൂട്ടത്തോടെ രോഗം ബാധിക്കുന്നത്.

തൃഷ തന്നെയാണ് രോഗം ബാധിച്ചതും ഭേദമായതും അറിയിച്ചത്. നടി മീനയ്ക്ക് പുതുവര്‍ഷ ദിനത്തിലാണ് രോഗം ബാധിച്ചത്. അവര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. ബോളിവുഡ് നടി സ്വര ഭാസ്കറിന് കൊവിഡ് സ്ഥിരീകരിച്ച കാര്യം നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എല്ലാ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടും തനിക്കും കുടുംബത്തിലും കൊവിഡ് ബാധിച്ചുവെന്ന് സ്വര ഭാസ്കര്‍ പറയുന്നു.സമൂഹ മാധ്യമം വഴിയാണ് നടി മീന കൊവിഡ് ബാധിച്ച വിവരം വെളിപ്പെടുത്തിയത്. ഈ വര്‍ഷത്തെ ആദ്യ അതിഥി മിസ്റ്റര്‍ കൊറോണയാണ് എന്ന് മീന പറയുന്നു. എന്റെ മുഴുവന്‍ കുടുംബത്തെയും അതിഥിക്ക് ഇഷ്ടമായി. എങ്കിലും അധിക കാലം ഈ അതിഥിയെ വീട്ടിലിരുത്തില്ലെന്നും മീന പറയുന്നു. കൊവിഡിനെ കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണം. ആരോഗ്യത്തോടെ ഇരിക്കൂ.
രോഗം പടര്‍ത്താതെ ശ്രദ്ധിക്കൂ എന്നും മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി മീന കോവിഡ് വിവരം അറിയിച്ചത്. എല്ലാ മുന്‍കരുതല്‍ നടപടികളും എടുത്തിരുന്നുവെന്നാണ് തൃഷ പറയുന്നത്. എന്നിട്ടും കൊവിഡ് ബാധിച്ചു. വളരെ വിഷമിച്ച ആഴ്ചകളായിരുന്നു കടന്ന് പോയതെന്നും ഇപ്പോള്‍ ആരോഗ്യ വീണ്ടെടുക്കുന്നുവെന്നും വാക്സിനെടുത്തത് നന്നായിയെന്നും എല്ലാവരും വാക്സിന് എടുക്കണമെന്നും എത്രയും വേഗം പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തൃഷ ട്വിറ്ററില്‍ കുറിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് നടി തൃഷ് കോവിഡ് പോസിറ്റിവ് ആയ വിവരം പുറത്തറിയിച്ചത്.
പ്രിയദര്ശന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം. തമിഴ്നാട്ടില്‍ രോഗം വ്യാപിക്കുകയാണ്. ചെന്നൈ കേന്ദ്രമായുള്ള പല താരങ്ങള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, കേന്ദ്ര മന്ത്രി വി മുരളീധരനും കൊവിഡ് ബാധിച്ചിരുന്നു. അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ബെംഗളൂരുവിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കുകയും ചെയ്തിരുന്നു.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍












Click it and Unblock the Notifications