യോഗ എസ്എംഎസ്സിന് 15 കോടി; പ്രധാനമന്ത്രിക്കെതിരെ നടി ശ്രുതി സേത്ത്
മുംബൈ: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന്, ഇന്ത്യയിലെമ്പാടുമായി കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടന്ന യോഗ പരിപാടി, എസ്എംഎസ്സിലൂടെ പ്രചരിപ്പിക്കാന്‍ 15 കോടി രൂപ ചെലവായെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെയും നരേന്ദ്ര മോദിക്കെതിരെ നടി ശ്രുതി സേത്ത് രംഗത്തെത്തി.
പണം ചെലവഴിക്കുന്നതില്‍ സര്‍ക്കാരിന്റെ മുന്‍ഗണനയെ നൈസ് എന്നാണ് ശ്രുതി തന്റെ ട്വീറ്റിലൂടെ പരിഹസിച്ചത്. ഇത്തരം പരിപാടികള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ശ്രുതി പറയുന്നു. പതിവുപോലെ ശ്രുതിക്കെതിരെ പ്രധാനമന്ത്രിയുടെ ആരാധകര്‍ പ്രതിരോധവുമായി രംഗത്തെത്തിയിട്ടുണ്ട്.

തന്നാലാകുന്നവിധം ഇവരോട് പ്രതികരിക്കാനും ശ്രുതി ശ്രദ്ധിച്ചു. ഇതാദ്യമായല്ല, ശ്രുതി പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പെണ്‍കുട്ടികളുടെ കരുതലിനായി പ്രധാനമന്ത്രി വിഭാവനം ചെയ്ത സെല്‍ഫി വിത്ത് ഡോട്ടര്‍ പരിപാടിയെയും ശ്രുതി നിശിതമായി വിമര്‍ശിച്ചിരുന്നു.
ഒരു ഫോട്ടോഗ്രാഫ് ഏതു തരത്തിലാണ് പെണ്‍കുട്ടികളുടെ ജീവിതത്തെ സുരക്ഷിതമാക്കുന്നതെന്നായിരുന്നു ശ്രുതിയുടെ ചോദ്യം. ഇത്തരം അനാവശ്യമായ പരിപാടികള്‍ കൊണ്ട് സര്‍ക്കാര്‍ എന്താണ് അര്‍ഥമാക്കുന്നതെന്നും ശ്രുതി ചോദിച്ചു. രണ്ടാം തവണയും സര്‍ക്കാരിനെതിരെ പ്രതികരിച്ചതിനാല്‍ ശ്രുതിയെ മോശം വാക്കുകള്‍ കൊണ്ടാണ് ചിലര്‍ നേരിട്ടത്. ചിലര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, താന്‍ പോലീസ് സുരക്ഷ ആവശ്യപ്പെടുന്നില്ലെന്ന് ശ്രുതി പറഞ്ഞു. പോലീസിന് മറ്റു പ്രധാന ജോലികളുണ്ട്. ഈ വിഷയങ്ങള്‍ തനിക്ക് ഒറ്റ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications