Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ശ്വേത കുമാരി അറസ്റ്റില്‍; സിനിമാ ലോകത്തെ പിടിച്ചുലച്ച് അന്വേഷണം, താരങ്ങള്‍ നിരീക്ഷണത്തില്‍

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ കന്നഡ നടി ശ്വേത കുമാരി അറസ്റ്റില്‍. മുംബൈയിലെ ഹോട്ടലില്‍ നിന്നാണ് നടിയെ നര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളില്‍ മയക്ക് മരുന്ന് വിതരണം ചെയ്തവരെ തേടിയിറങ്ങിയ അന്വേഷണ സംഘത്തിന് മുമ്പില്‍ പല പ്രമുഖരും കുടുങ്ങുകയാണ്. മുംബൈയിലെ മീര റോഡിലെ ഹോട്ടലില്‍ നിന്ന് നടിയെ പിടികൂടുമ്പോള്‍ അവരുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ പറഞ്ഞു.

s

ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ വച്ച് നടി ശ്വേത കുമാരി അറസ്റ്റിലാകുമ്പോള്‍ 400 ഗ്രാം മയക്കുമരുന്ന് അവരുടെ കൈവശമുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം പറയുന്നു. 27കാരിയായ ശ്വേത കുമാരി ഹൈദരാബാദ് സ്വദേശിയാണ്. ആരാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സിനിമാ താരങ്ങളെ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം നടക്കുന്നു എന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണ ശേഷമാണ് സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം ഏറെ ചര്‍ച്ചയായത്. നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗില്‍റാണിയും അറസ്റ്റിലായത് കഴിഞ്ഞ സെപ്തംബറിലാണ്. ഇവരുടെ അറസ്റ്റോടെയാണ് ബെംഗളൂരു കേന്ദ്രമായി അന്വേഷണം വ്യാപിപ്പിച്ചത്. കന്നഡ സിനിമാ ലോകവും ഇതോടെ നിരീക്ഷണത്തിലായി. സിനിമാ താരങ്ങളുമായി ബന്ധമുള്ള വ്യാപാരികളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

ബോളിവുഡ് നടി റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷോവിക്കും നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് അടുത്തിടെ ജാമ്യം ലഭിച്ചു. കൊച്ചിയിലും അടുത്തിടെ യുവ നടി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്നു. വലിയ ശൃംഖല ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അന്വേഷണ സംഘം മനസിലാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+