നാനി മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചു.. വീണ്ടും വെളിപ്പെടുത്തലുമായി ഞെട്ടിച്ച് ശ്രീ റെഡ്ഡി
ചെന്നൈ: തെലുങ്ക് സിനിമയിലെ നടി ശ്രീ റെഡ്ഡി വാ തുറക്കുന്നത് തെന്നിന്ത്യന്‍ സിനിമാ ലോകം ഭയപ്പാടോടെയാണ് ഇപ്പോള്‍ നോക്കിക്കാണുന്നത്. ശ്രീ റെഡ്ഡി അടുത്തത് ആരുടെ പേരാകും വെളിപ്പെടുത്തുക എന്ന ഭയം. തെലുങ്കും തമിഴും കടന്ന് മലയാള താരങ്ങള്‍ക്ക് വരെയുണ്ടത്രേ ആ പേടി.
തെലുങ്കിലെ മുന്‍നിര നായകന്മാരുടേയും സംവിധായകരുടേയും തൊലിയുരിച്ച ശ്രീറെഡ്ഡി അടുത്തിടെ തമിഴിലേക്ക് കടന്നിരുന്നു. തമിഴിലെ നയന്‍താര അടക്കമുള്ള നായികമാരേയും ശ്രീ റെഡ്ഡി വെറുതെ വിട്ടില്ല. പിന്നാലെ സിനിമയിലെ ലൈംഗിക പീഡനം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ശ്രീ റെഡ്ഡി വീണ്ടും. യുവതാരം നാനിക്കെതിരെയാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

ഞെട്ടിച്ച് ശ്രീ റെഡ്ഡി
ഓരോ ദിവസവും ലൈംഗിക പീഡനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളാണ് നടി ശ്രീ റെഡ്ഡി നടത്തിക്കൊണ്ടിരിക്കുന്നത്. നടന്മാരായ നാനി, രാഘവേന്ദ്ര ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ എആര്‍ മുരുകദോസ്, സുന്ദര്‍ സി എന്നിവരെ അടക്കമുള്ളവരെയാണ് ശ്രീ റെഡ്ഡി തൊലിയുരിച്ചത്. തന്റെ ലിസ്റ്റ് ചെറുതാണെന്നും ചില നായികമാരുടേത് കണ്ടാല്‍ ഞെട്ടുമെന്നും നയന്‍താര, തൃഷ അടക്കമുള്ളവരെ പേരെടുത്ത് പറയാതെ ശ്രീ റെഡ്ഡി ഒളിയമ്പുമെയ്തു.

ബലം പ്രയോഗിച്ച് പീഡനം
പിന്നാലെ തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താന്‍ എത്തരത്തിലാണ് ലൈംഗികമായി ഉപയോഗിക്കപ്പെട്ടതെന്ന് നടി വെളിപ്പെടുത്തിയിരിക്കുന്നത്. തെലുങ്കിലെ യുവ സൂപ്പര്‍താരം നാനിയെ ആണ് താന്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നതെന്ന് ശ്രീ റെഡ്ഡി തുറന്നടിച്ചു. നാനി വളരെ മോശക്കാരനാണ്. താനുമായി അയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ബലപ്രയോഗത്തിലൂടെയാണ്.

മയക്കുമരുന്ന് നൽകി
നാനിയുടെ കൂട്ടുകാരും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. തന്നെ മയക്ക് മരുന്ന് നല്‍കിയാണ് നാനി പീഡിപ്പിച്ചതെന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തുന്നു. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടിയുടെ അനുജന് അഭിറാമിനെതിരെയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. നാനിയെപ്പോലെ തന്നെ മറ്റൊരു പിശാചാണ് അഭിറാമെന്ന് ശ്രീ റെഡ്ഡി പറയുന്നു.

ഉപയോഗ ശേഷം വലിച്ചെറിഞ്ഞു
രാമനായിഡു സ്റ്റുഡിയോയില്‍ വെച്ചാണ് അവന് തന്നെ പീഡിപ്പിച്ചത്. അഭിറാം തന്നെ പ്രേമിച്ച് വഞ്ചിക്കുകയായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ അവന് പറഞ്ഞത് താന്‍ അവന്റെ നിലവാരത്തിലുള്ള ആളല്ല എന്നും വീട്ടില്‍ മരുമകളായി ചെന്ന് കയറാനുള്ള യോഗ്യത ഇല്ലെന്നുമായിരുന്നു. പെണ്ണ് എന്നത് അവന് ഉപയോഗിച്ച് വലിച്ചെറിയാനുള്ള സാധനം മാത്രമാണെന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തി.

അവർ പിശാചുക്കളല്ല
സമാനമായ പീഡന ആരോപണം ഉന്നയിച്ച രാഘവേന്ദ്ര ലോറന്‍സും മുരുഗദോസും നല്ല മനുഷ്യരാണെന്നും ശ്രീ റെഡ്ഡി പറഞ്ഞു. അവര്‍ നാനിയെപ്പോലെ പിശാചുക്കളല്ല. അതേസമയം നാനിയെ പിന്തുണച്ചത് കൊണ്ടാണ് താന്‍ തമിഴ് താരം വിശാലിനെ ചീത്ത വിളിച്ചതെന്നും അല്ലാതെ വിശാലിനോട് തനിക്ക് ദേഷ്യമില്ലെന്നും നടി പറയുന്നു. മറ്റ് കാര്യങ്ങള്‍ക്ക് മാപ്പ് പറഞ്ഞതാണ്.

ഇനി ഒന്നും നഷ്ടപ്പെടാനില്ല
ചെയ്തുപോയ കാര്യങ്ങളില്‍ തനിക്ക് കുറ്റബോധമുണ്ട്. എന്നാല്‍ തനിക്ക് ഇനി ഒന്നും നഷ്ടപ്പെടാനില്ല. സിനിമ വേണ്ടെന്ന് ഒരിക്കല്‍ തന്റെ അമ്മ പറഞ്ഞതാണ്. എന്നാല്‍ അന്നത് കേള്‍ക്കാത്തതിന്റെ പേരിലാണ് താനിപ്പോള്‍ അനുഭവിക്കുന്നത്. നടി തൃഷയെ കണ്ടിട്ടാണ് താന്‍ സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചതെന്നും ശ്രീ റെഡ്ഡി പറയുന്നു.

തൃഷയാണ് കാരണം
ഒരിക്കല്‍ താന്‍ കാമുകനൊപ്പം പബ്ബില്‍ പോയപ്പോള്‍ തൃഷയും റാണ ദഗ്ഗുബട്ടിയും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് കണ്ടു. അന്ന് തന്റെ കാമുകന് തൃഷ സുന്ദരിയാണെന്ന് പറഞ്ഞ് അവരെ പ്രശംസിച്ച് സംസാരിച്ചു. അന്നാണ് ഒരു നടിയാകണമെന്ന് ആദ്യമായി തനിക്ക് തോന്നിയത്. ഉണ്ടായിരുന്ന ജോലി രാജി വെച്ചാണ് താന്‍ സിനിമയിലേക്ക് വന്നത്.

ആദ്യം ശ്രമിച്ചത് സംവിധായകൻ
ഓഡിഷന് കഴിഞ്ഞ് സിനിമയുടെ സെറ്റില്‍ എത്തിയപ്പോള്‍ തന്നെ ഓരോരുത്തര് വന്ന് ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടിരുന്നു. ഒരു സംവിധായകനാണ് അത്തരത്തില്‍ തന്നെ ആദ്യം സമീപിച്ചതെന്നും ശ്രീറെഡ്ഡി പറയുന്നു. തനിക്ക് കുറച്ച് സമയം വേണം എന്നായിരുന്നു അന്ന് ആവശ്യപ്പെട്ടത്. കാരണം അത്തരമൊന്ന് അന്ന് തനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നില്ല.

വിൽപ്പനച്ചരക്കായി കാണുന്നു
രണ്ട് ദിവസം കഴിഞ്ഞിട്ടും സംവിധായകന് താന്‍ മറുപടിയൊന്നും കൊടുത്തില്ല. അതോടെ തന്നെ ഏതൊക്കെ തരത്തില്‍ ഉപദ്രവിക്കാമോ അതുപോലെയൊക്കെ ഉപദ്രവിച്ചുവെന്നും ശ്രീറെഡ്ഡി പറഞ്ഞു. തന്നെ ഒരു വില്‍പ്പനച്ചരക്കായാണ് നിര്‍മ്മാതാക്കളും സംവിധായകരും കണ്ടത്. അവര്‍ മദ്യപിക്കുമ്പോള്‍ കൂടെ ഇരുന്ന് സന്തോഷിപ്പിക്കുക എന്നതായിരുന്നു തന്റെ പണി.

ഓരോന്നായി വെളിപ്പെടുത്തും
തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത് സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനം നടത്തിയാണ്. ഓഡിഷന് വരുന്ന പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകള്‍ കൈക്കലാക്കിയാണ് ഇവര്‍ വലവിരിക്കുന്നതെന്നും നടി പറയുന്നു. തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ ഒറ്റയടിക്ക് പറയാത്തത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാനാണ്. ഓരോരുത്തരുടെ പേര് വെവ്വേറെ വെളിപ്പെടുത്തുന്നത് എല്ലാവര്ക്കും ശ്രദ്ധ ലഭിക്കാനാണ് എന്നും നടി വ്യക്തമാക്കി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications