Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീകാന്തുമായും മുരുകദോസുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് ശ്രീറെഡ്ഡി! ഞെട്ടി തമിഴ് സിനിമ

സിനിമാ മേഖലയില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച് നിരവധി നായികമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ അവര്‍ സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദികളിലും തുറന്നിപറഞ്ഞിട്ടുണ്ട്. എന്നാല്‍ അഭ്രപാളികള്‍ക്ക് പിന്നില്‍ നടികള്‍ നേരിടുന്ന അശ്ലീലതകളെ കുറിച്ച് പരസ്യമായി തുണി അഴിച്ച് പ്രതിഷേധിച്ച നായികയായിരുന്നു ശ്രീറെഡ്ഡി.

കാസ്റ്റിങ്ങ് കൗച്ച് സിനിമ മേഖലയില്‍ ഉണ്ടെന്നും അവസരം ലഭിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റു പ്രമുഖര്‍ക്കും മുന്നില്‍ നടിമാര്‍ കിടന്ന് കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടെന്നും ശ്രീറെഡ്ഡി വെളിപ്പെടുത്തി. തെലുങ്ക് സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു അവര്‍ നടത്തിയത്.

വിവേചനം

വിവേചനം

സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീറെഡ്ഡി പ്രതിഷേധം സംഘടിപ്പിച്ചത്. നിരവധി തവണ സിനിമയിലെ പ്രമുഖര്‍ക്ക് മുമ്പില്‍ വസ്ത്രം അഴിച്ചുനില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഇനി പരസ്യമായി വസ്ത്രമഴിക്കാനാണ് തീരുമാനമെന്നും വ്യക്തമാക്കിയായിരുന്നു ശ്രീ റെഡ്ഡി പരസ്യമായി തുണിയുരിഞ്ഞത്.

നിരവധി പേര്‍

നിരവധി പേര്‍

പ്രമുഖ നിർമ്മാതാക്കളെ കുറിച്ചും താരങ്ങളെ കുറിച്ചും നിരവധി വെളിപ്പെടുത്തലുകളായിരുന്നു താരം നടത്തിയത്. പല സംവിധായകൻമാരും നിർമ്മാതാക്കളും ജൂനിയർ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും താരം വെളിപ്പെടുത്തി.

നഗ്ന വീഡിയോ

നഗ്ന വീഡിയോ

പലരു തന്നോട് നഗ്നവീഡിയോയും ചിത്രങ്ങളും ചോദിച്ച് എത്താറുണ്ടെന്നും ഇവർ സിനിമകൾ ഓഫർ നൽകുമെന്നും താരം പറ‍ഞ്ഞിരുന്നു. എന്നാൽ ഇത് ഓഫറായി തന്നെ ഒതുങ്ങുക മാത്രമാണ് ചെയ്യാറുളളതെന്നും താരം വെളിപ്പെടുത്തിയിരുന്നു. ശ്രീറെഡ്ഡിയുടെ വസ്ത്രമഴിച്ചുള്ള പ്രതിഷേധം ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

നാനി

നാനി

നാനി ഉള്‍പ്പെടെയുള്ള നായകന്‍മാര്‍ക്കെതിരെ ശ്രീറെഡ്ഡി വെളിപ്പെടുത്തല്‍ നടത്തി. നാനി നിരവധി പെണ്‍കുട്ടികളുടെ ജീവതം നശിപ്പിച്ചിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഇപ്പോള്‍ ശ്രീറെഡ്ഡി തമിഴ് താരങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

തമിഴ് സംവിധായകന്‍

തമിഴ് സംവിധായകന്‍

തമിഴ് സംവിധായകന്‍ എആര്‍ മുരുകദോസിനെതിരെയാണ് ഫേസ്ബുക്കില്‍ തമിഴ് ലീക്ക് എന്ന പേരില്‍ ശ്രീറെഡ്ഡി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ കണ്ടത് മുരുകദോസിന് ഓര്‍മ്മയുണ്ടോ എന്നാണ് താരം ഫേസ്ബുക്കില്‍ ചോദിച്ചിരിക്കുന്നത്.

ഓര്‍മ്മയുണ്ടോ

ഓര്‍മ്മയുണ്ടോ

ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ അവിടെവെച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നും ശ്രീറെഡ്ഡി കുറിച്ചു. മുരുകദാസിനെതിരായ 90 ശതമാനം തെളിവുകളും തന്‍റെ കൈയ്യില്‍ ഉണ്ടെന്നും താരം വെളിപ്പെടുത്തി.

നടന്‍ ശ്രീകാന്ത്

നടന്‍ ശ്രീകാന്ത്

തമിഴ് താരം ശ്രീകാന്തിനെതിരേയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് ഹൈദരാബാദില്‍ ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും താരം പറയുണ്ട്.വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്ന ഭീഷണിയാണ് താരം ഉയര്‍ത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+