മിസ്റ്റർ പെർഫക്ട്, നിങ്ങളുടെ യഥാർത്ഥമുഖം ഞാൻ പുറത്ത് കൊണ്ടുവരും, ആരോപണവുമായി ശ്രീ റെഡ്ഡി
ചെന്നൈ: ബോളിവുഡിൽ ഇപ്പോൾ മീ ടു തരംഗമാണ്. നാനാ പടേക്കർക്കെതിരെ തനുശ്രീ ദത്ത ഉന്നയിച്ച ആരോപണങ്ങൾക്ക പിന്നാലെ ബോളിവുഡിലെ വമ്പൻമാർ വരെ മീ ടുവിൽ കുരുങ്ങി. ഇതിന് മുൻപ് തന്നെ സിനിമയിലെ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിലൂടെ സിനിമാ ലോകത്തെ ഞെട്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. മീ ടു വെളിപ്പെടുത്തലുകൾക്കിടയിൽ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീ റെഡ്ഡി.
യുവനടൻ നാനി മുതൽ തമിഴിലെ എ ആർ മുരുകദോസും, ലോറൻസും ഉൾപ്പെടെയുള്ളവർക്കെതിരെ വരെ ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ശ്രീ റെഡ്ഡിയുടെ പുതിയ ആരോപണം. തന്റെ ഫേസ്ബുക്കിലൂടെ ഒരു തമിഴ് താരത്തിനെതിരെയാണ് ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തമിഴിലെ പ്രമുഖൻ
താരത്തിന്റെ പേരു പറയാതെയാണ് ഇത്തവണ ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പകരം ചില സൂചനകൾ മാത്രം നൽകുന്നു. നടികർ സംഘത്തിലും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിലും അംഗത്വമുള്ളയാളെയാണ് ശ്രീറെഡ്ഡി ഉന്നം വച്ചിരിക്കുന്നത്. നേരത്തെ കൃത്യമായി ആളുകളുടെ പേരു പറഞ്ഞായിരുന്നു ശ്രീറെഡ്ഡിയുടെ ആരോപണം. സിനിമയിൽ വളരെ സ്വാധീനമുള്ളയാളാണ് ആരോപണ വിധേയനവ്‍ എന്ന സൂചനയാണ് ശ്രീ റെഡ്ഡി ഫേസ്ബുക്ക് പോസ്റ്റിൽ നൽകുന്നത്.

ചൂഷണം ചെയ്യുന്നു
നടികർ സംഘത്തിലെ ഒരു വലിയ സെലിബ്രിറ്റി ആണ് ഇദ്ദേഹം. നായികമാരെയും ജൂനിയർ ആർട്ടിസ്റ്റുകളെയും ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ട്. മാധ്യമങ്ങളുടെ മുമ്പിൽ അതി ബുദ്ധിമാനായി പെരുമാറും, പക്ഷേ മിസ്റ്റർ പെർഫക്ട്, നിങ്ങളെ ഞാൻ വിടില്ലയെന്ന് ശ്രീ റെഡ്ഡി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

തെളിവുണ്ട്
പണം കൊടുത്ത് ശേഷം നിങ്ങൾക്ക് വഴങ്ങണമെന്ന് പലരേയും നിങ്ങൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തമിഴ് സിനിമ ഭരിക്കുന്നത് നിങ്ങളാണെന്നാണോ വിചാരിക്കുന്നത്? നിങ്ങൾക്കെതിരെ എന്റെ പക്കൽ ശക്തമായ തെളിവുണ്ട്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തുകൊള്ളു, പക്ഷേ നിങ്ങളെ ഞാൻ വിടില്ല, ശ്രീ റെഡ്ഡി പറയുന്നു.

വിവാഹിതനാകു
നിങ്ങൾ പെട്ടെന്ന് തന്നെ വിവാഹതനാകണം, അല്ലെങ്കിൽ ആ പെൺകുട്ടി നിങ്ങളെ വിട്ടുപോകും. നിങ്ങളുടെ ചതികളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ആളുകളെ ബ്ലാക്ക് മെയിൽ ചെയ്യാനും നിങ്ങൾ മടിക്കില്ല. കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു എന്ന് മുന്നറിയിപ്പ് നൽകിയാണ് ശ്രീ റെഡ്ഡി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വിശാൽ?
നടൻ വിശാലിനെതിരെയാണോ ശ്രീ റെഡ്ഡിയുടെ ആരോപണം എന്ന സംശയവുമായി ആരാധകർ രംഗത്തെത്തിക്കഴിഞ്ഞു. നടികർ സംഘം ജനറൽ സെക്രട്ടറിയും പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമാണ് വിശാൽ. നടി വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹിതരായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഭീഷണിയുണ്ടെന്ന്
നടൻ വിശാലിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ശ്രീ റെഡ്ഡി നേരത്തെ ആരോപിച്ചിരുന്നു. പ്രമുഖർക്കെതിരെ രംഗത്ത് വന്നതിന് ശ്രീ റെഡ്ഡിയെ കടുത്ത ഭാഷയിൽ വിശാൽ വിമർശിച്ചിരുന്നു. തെളിവുമായി വന്നിട്ട് ആരോപണം ഉന്നയിക്കണമെന്നും ചിലപ്പോൾ ശ്രീ റെഡ്ഡി ഉന്നയിക്കാൻ പോകുന്ന അടുത്ത പേര് തന്റേതായിരിക്കുമെന്നും വിശാൽ പരിഹസിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications