• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മിസ്റ്റർ പെർഫക്ട്, നിങ്ങളുടെ യഥാർത്ഥമുഖം ഞാൻ പുറത്ത് കൊണ്ടുവരും, ആരോപണവുമായി ശ്രീ റെഡ്ഡി

  • By Goury Viswanathan

ചെന്നൈ: ബോളിവുഡിൽ ഇപ്പോൾ മീ ടു തരംഗമാണ്. നാനാ പടേക്കർക്കെതിരെ തനുശ്രീ ദത്ത ഉന്നയിച്ച ആരോപണങ്ങൾക്ക പിന്നാലെ ബോളിവുഡിലെ വമ്പൻമാർ വരെ മീ ടുവിൽ കുരുങ്ങി. ഇതിന് മുൻപ് തന്നെ സിനിമയിലെ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളി‌ലൂടെ സിനിമാ ലോകത്തെ ഞെട്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. മീ ടു വെളിപ്പെടുത്തലുകൾക്കിടയിൽ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീ റെഡ്ഡി.

യുവനടൻ നാനി മുതൽ തമിഴിലെ എ ആർ മുരുകദോസും, ലോറൻസും ഉൾപ്പെടെയുള്ളവർക്കെതിരെ വരെ ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ശ്രീ റെഡ്ഡിയുടെ പുതിയ ആരോപണം. തന്റെ ഫേസ്ബുക്കിലൂടെ ഒരു തമിഴ് താരത്തിനെതിരെയാണ് ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തമിഴിലെ പ്രമുഖൻ

തമിഴിലെ പ്രമുഖൻ

താരത്തിന്റെ പേരു പറയാതെയാണ് ഇത്തവണ ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പകരം ചില സൂചനകൾ മാത്രം നൽകുന്നു. നടികർ സംഘത്തിലും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിലും അംഗത്വമുള്ളയാളെയാണ് ശ്രീറെഡ്ഡി ഉന്നം വച്ചിരിക്കുന്നത്. നേരത്തെ കൃത്യമായി ആളുകളുടെ പേരു പറഞ്ഞായിരുന്നു ശ്രീറെഡ്ഡിയുടെ ആരോപണം. സിനിമയിൽ വളരെ സ്വാധീനമുള്ളയാളാണ് ആരോപണ വിധേയനവ്‍ എന്ന സൂചനയാണ് ശ്രീ റെഡ്ഡി ഫേസ്ബുക്ക് പോസ്റ്റിൽ നൽകുന്നത്.

ചൂഷണം ചെയ്യുന്നു

ചൂഷണം ചെയ്യുന്നു

നടികർ സംഘത്തിലെ ഒരു വലിയ സെലിബ്രിറ്റി ആണ് ഇദ്ദേഹം. നായികമാരെയും ജൂനിയർ ആർട്ടിസ്റ്റുകളെയും ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ട്. മാധ്യമങ്ങളുടെ മുമ്പിൽ അതി ബുദ്ധിമാനായി പെരുമാറും, പക്ഷേ മിസ്റ്റർ പെർഫക്ട്, നിങ്ങളെ ഞാൻ വിടില്ലയെന്ന് ശ്രീ റെഡ്ഡി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

തെളിവുണ്ട്

തെളിവുണ്ട്

പണം കൊടുത്ത് ശേഷം നിങ്ങൾക്ക് വഴങ്ങണമെന്ന് പലരേയും നിങ്ങൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തമിഴ് സിനിമ ഭരിക്കുന്നത് നിങ്ങളാണെന്നാണോ വിചാരിക്കുന്നത്? നിങ്ങൾക്കെതിരെ എന്റെ പക്കൽ ശക്തമായ തെളിവുണ്ട്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തുകൊള്ളു, പക്ഷേ നിങ്ങളെ ഞാൻ വിടില്ല, ശ്രീ റെഡ്ഡി പറയുന്നു.

വിവാഹിതനാകു

വിവാഹിതനാകു

നിങ്ങൾ പെട്ടെന്ന് തന്നെ വിവാഹതനാകണം, അല്ലെങ്കിൽ ആ പെൺകുട്ടി നിങ്ങളെ വിട്ടുപോകും. നിങ്ങളുടെ ചതികളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ആളുകളെ ബ്ലാക്ക് മെയിൽ ചെയ്യാനും നിങ്ങൾ മടിക്കില്ല. കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു എന്ന് മുന്നറിയിപ്പ് നൽകിയാണ് ശ്രീ റെഡ്ഡി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വിശാൽ?

വിശാൽ?

നടൻ വിശാലിനെതിരെയാണോ ശ്രീ റെഡ്ഡിയുടെ ആരോപണം എന്ന സംശയവുമായി ആരാധകർ രംഗത്തെത്തിക്കഴിഞ്ഞു. നടികർ സംഘം ജനറൽ സെക്രട്ടറിയും പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമാണ് വിശാൽ. നടി വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹിതരായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഭീഷണിയുണ്ടെന്ന്

ഭീഷണിയുണ്ടെന്ന്

നടൻ വിശാലിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് ശ്രീ റെഡ്ഡി നേരത്തെ ആരോപിച്ചിരുന്നു. പ്രമുഖർക്കെതിരെ രംഗത്ത് വന്നതിന് ശ്രീ റെഡ്ഡിയെ കടുത്ത ഭാഷയിൽ വിശാൽ വിമർശിച്ചിരുന്നു. തെളിവുമായി വന്നിട്ട് ആരോപണം ഉന്നയിക്കണമെന്നും ചിലപ്പോൾ ശ്രീ റെഡ്ഡി ഉന്നയിക്കാൻ പോകുന്ന അടുത്ത പേര് തന്റേതായിരിക്കുമെന്നും വിശാൽ പരിഹസിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നെഞ്ചിലടിച്ച് ഫേസ്ബുക്ക് ലൈവിൽ രാഹുൽ ഈശ്വറിന്റെ പ്രകടനം! പിന്നോട്ടില്ല, സന്നിധാനത്തേക്ക്

പിണറായിയുടെ ശരീരം കാണുമ്പോൾ ഓർമ വരുന്നത് പൊത്തുള്ള മരത്തേയാണ്; ശോഭാ സുരേന്ദ്രൻ

English summary
actress sri reddy new revealation against tamil star
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more