• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞ് വീണെന്ന്.. ആശുപത്രിയിലെത്തും മുൻപ് മരണം..

ദുബായ്: പ്രായത്തിനെ തോല്‍പ്പിക്കുന്ന സൗന്ദര്യവും പ്രസരിപ്പും കാരണം ഈ 54ാം വയസ്സിലും ആരാധകര്‍ക്കും ക്യാമറകള്‍ക്കും പ്രിയതാരമായിരുന്നു ശ്രീദേവി. പൊടുന്നനെയുള്ള ശ്രീദേവിയുടെ മരണം അതുകൊണ്ട് തന്നെ പലര്‍ക്കും അവിശ്വസനീയമാണ്. ഭര്‍ത്താവ് ബോണി കപൂറോ മക്കളായ ജാന്‍വിയോ ഖുഷിയോ ഒപ്പമില്ലാതെയാണ് ശ്രീദേവിയുടെ അന്ത്യ നിമിഷങ്ങള്‍.

അപ്രതീക്ഷിതമായ ഈ മരണത്തെക്കുറിച്ച് പല കോണുകളില്‍ നിന്നായി സംശയങ്ങളും ഉയരുന്നുണ്ട്. വിവാഹവിരുന്നിൽ പങ്കെടുത്ത് മടങ്ങാനിരിക്കെ നെഞ്ച് വേദനയെ തുടർന്ന് നടിയെ ആശുപത്രിയിലെത്തിച്ചുവെന്നും എന്നാൽ ഹൃദയാഘാതം മൂലം മരണം സംഭവിച്ചിരുന്നു എന്നുമാണ് നേരത്തെ വാർത്തകൾ വന്നത്. എന്നാൽ ശ്രീദേവിയുടെ മരണ കാരണം ഹൃദയാഘാതമല്ല എന്നാണ് ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ പുറത്ത് വിടുന്ന വിവരം. ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നു.

ഞെട്ടിച്ച മരണം

ഞെട്ടിച്ച മരണം

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ദുബായില്‍ വെച്ചാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ മാത്രമാണ് മരണ വിവരം പുറത്ത് വിട്ടത്. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു ശ്രീദേവി. റാസ് അല്‍ ഖൈമയിലെ വാള്‍ഡ്രോഫ് അസ്റ്റോരിയ ഹോട്ടലിലായിരുന്നു വിവാഹ വിരുന്ന് നടന്നത്.

ശുചിമുറിയിൽ വീണു

ശുചിമുറിയിൽ വീണു

ശുചിമുറിയില്‍ ശ്രീദേവി കുഴഞ്ഞ് വീഴുകയായിരുന്നു എന്നും അതല്ല തെന്നി വീഴുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ബാത്‌റൂമിലാണ് നടി വീണത്. റാഷിദിയ ആശുപത്രിയിലേക്ക് എത്തിക്കും മുന്‍പേ ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു.

സ്ഥിരീകരിച്ച് കോൺസുലേററ്

സ്ഥിരീകരിച്ച് കോൺസുലേററ്

ദുബായിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്ട്ടുകളുണ്ട്. ശ്രീദേവിയുടെ മരണകാരണം എന്താണ് എന്ന് പോലീസ് അന്വേഷണവും നടക്കുന്നതായുള്ള സൂചനകള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുന്നു. വിവാഹാവശ്യത്തിന് വന്നത് കൊണ്ട് തന്നെ താരം വിസിറ്റിങ് വിസയിലാണ് ദുബായിലെത്തിയത്.

കുടുംബം ഒപ്പമില്ല

കുടുംബം ഒപ്പമില്ല

മരണ സമയത്ത് ഭര്‍ത്താവോ മക്കളോ ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നില്ല. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഭര്‍ത്താവ് ബോണി കപൂറും ഇളയ മകളായ ഖുഷിയുമാണ് ശ്രീദേവിക്കൊപ്പം ദുബായിലെത്തിയത്. എന്നാല്‍ വിവാഹത്തില്‍ പങ്കെടുത്ത് ബോണി കപൂറും ഖുഷിയും തിരിച്ച് മുംബൈയിലേക്ക് പോയിരുന്നു. അതിന് ശേഷമായിരുന്നു മരണം.

താമസം സഹോദരിക്കൊപ്പം

താമസം സഹോദരിക്കൊപ്പം

മൂത്ത മകളായ ജാന്‍വി വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ദുബായില്‍ എത്തിയിട്ടില്ലായിരുന്നു. അരങ്ങേറ്റ ചിത്രമായ ധടകിന്റെ തിരക്കുകളില്‍ ആയിരുന്നതിനാലാണ് ജാന്‍വി എത്താതിരുന്നത്. കുടുംബം മടങ്ങിപ്പോയ ശേഷം സഹോദരി ശ്രീലതയ്ക്ക് ഒപ്പമായിരുന്നു ശ്രീദേവി ദുബായില്‍ തുടര്‍ന്നത്. സഹോദരന്‍ സഞ്ജയ് കപൂര്‍ ആണ് മാധ്യമങ്ങളെ മരണ വിവരം അറിയിക്കുന്നത്.

മൃതദേഹം മുംബൈയിലേക്ക്

മൃതദേഹം മുംബൈയിലേക്ക്

ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എംബാം പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് വരും. സന്ദര്‍ശക വിസയിലാണ് ദുബായില്‍ എത്തിയത് എന്നതിനാല്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം മുംബൈയിലേക്ക് എത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാധകർ ഒഴുകുന്നു

ആരാധകർ ഒഴുകുന്നു

മുംബൈ അന്ധേരിയിലുള്ള ശ്രീദേവിയുടെ ഫ്‌ളാറ്റിലേക്കാവും മൃതദേഹം എത്തിക്കുക. അന്ധേരിയിലെ ഫ്‌ളാറ്റില്‍ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവരെത്തിയിട്ടുണ്ട്. ഇവിടേക്ക് ആരാധകരുടെ വന്‍ ഒഴുക്കുമുണ്ട്. മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല എന്നാണ് അറിയുന്നത്.

ബന്ധുക്കൾ ദുബായിൽ

ബന്ധുക്കൾ ദുബായിൽ

ഭര്‍ത്താവ് ബോണി കപൂറും സഹോദരന്‍ സഞ്ജയ് കപൂറും അടക്കമുള്ളവര്‍ ദുബായിലെത്തിയിട്ടുണ്ട്. ബോണി കപൂറിന്റെ സഹോദരിയുടെ മകന്‍ കൂടിയാണ് വിവാഹിതനായ മോഹിത മര്‍വ. ഈ മാസം 22 വരെ മറ്റൊരു ഹോട്ടലിലായിരുന്നു ശ്രീദേവി താമസിച്ചിരുന്നത്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് നഗരത്തിലെ ഹോട്ടലില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രങ്ങൾ വൈറൽ

ചിത്രങ്ങൾ വൈറൽ

വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്ന ശ്രീദേവിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ സന്തോഷവതിയായും ഊര്‍ജസ്വലയായുമാണ് ശ്രീദേവി വിവാഹവിരുന്നിലടക്കം പങ്കെടുത്തത്. കാഴ്ചയില്‍ നടിക്ക് യാതൊരു വിധത്തിലുള്ള അനാരോഗ്യവും ചിത്രങ്ങളിലോ വീഡിയോകളിലോ ഇല്ല.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

മോഹിത് മര്‍വയുടെ വിവാഹ ചിത്രങ്ങള്‍ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ശ്രീദേവി മരണത്തിന് മുന്‍പ് പങ്കുവെച്ചിട്ടുണ്ട്. ശ്രീദേവിയുടെ മരണത്തെക്കുറിച്ച് പലവിധ സംശയങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. ബര്‍ദുബായ് പോലീസ് ശ്രീദേവിയുടെ മരണത്തില്‍ കേസെടുത്തിട്ടുണ്ട്.

സിനിമാ ലോകത്തിന് കറുത്ത ഞായർ.. സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ.. 80കളിലെ കത്തുന്ന സൗന്ദര്യം

മരണസമയത്ത് ശ്രീദേവിക്കൊപ്പം ബോണി കപൂര്‍ ഉണ്ടായിരുന്നോ? രഹസ്യങ്ങള്‍ തേടി ബോളിവുഡ്

നടി ശ്രീദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Sridevi sliped in the bathroom, sources says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more