കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ശ്രീദേവിയുടെത് മുങ്ങിമരണമല്ല; ആസൂത്രിത കൊലപാതകം? അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ബോളിവുഡ് താരം ശ്രീദേവിയെ ദുബായിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത വിട്ടൊഴിയുന്നില്ല. സംഭവം നടന്ന ഉടനെ ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷം ഹോട്ടലിലെ ബാത്ത്ടബ്ബില്‍ വീണ് മുങ്ങിമരിച്ചതാണെന്ന് ദുബായ് പോലീസ് കണ്ടെത്തി. അപ്പോഴും ചോദ്യങ്ങള്‍ ബാക്കിയായിരുന്നു. ബാത്ത്ടബ്ബില്‍ വീണ് ഒരാള്‍ മുങ്ങി മരിക്കുമോ എന്നായിരുന്നു ഇതില്‍ പ്രധാന ചോദ്യം. മദ്യത്തിന്റെ ആലസ്യത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്നും പിന്നീട് ദുബായ് പോലീസ് അറിയിച്ചു. എന്നാല്‍ ദുബായ് പോലീസിന്റെ വാദങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ദില്ലി മുന്‍ പോലീസ് ഓഫീസര്‍. അദ്ദേഹം ദുബായില്‍ പോയി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിശദ വിവരങ്ങള്‍ ഇങ്ങനെ....

അന്വേഷണത്തിന് ദുബായില്‍

അന്വേഷണത്തിന് ദുബായില്‍

ദില്ലി പോലീസില്‍ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന വേദ് ഭൂഷണ്‍ ആണ് ശ്രീദേവിയുടെ മരണത്തില്‍ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയത്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ അന്വേഷണ ഏജന്‍സി നടത്തിവരികയാണ് വേദ് ഭൂഷണ്‍. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹം ദുബായ് സന്ദര്‍ശിച്ചു.

ആസൂത്രിത കൊലപാതകം

ആസൂത്രിത കൊലപാതകം

അപകടകരമായ മുങ്ങിമരണം എന്നാണ് ദുബായ് പോലീസ് ശ്രീദേവിയുടെ മരണം സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ഇത് വിശ്വസിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് വേദ് ഭൂഷണ്‍ പറയുന്നു. ആസൂത്രിതമായി നടത്തിയ കൊലപാതകമായിട്ടാണ് ബോധ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംശയം ഇങ്ങനെ

സംശയം ഇങ്ങനെ

ബാത്ത്ടബ്ബില്‍ വച്ച് ബലം പ്രയോഗിച്ച് കൊലപ്പെടുത്താന്‍ എളുപ്പമാണെന്ന് വേദ് ഭൂഷണ്‍ പറയുന്നു. ഇരയുടെ ശ്വാസം നിലയ്ക്കുന്നത് വരെ ബലം പ്രയോഗിച്ചാല്‍ കൊലപാതകം നടത്താം. പിന്നീട് തെളിവ് നശിപ്പിക്കാനും സാധിക്കും. അപകട മരണമാണെന്ന് മുദ്ര കുത്തുകയും ചെയ്യാം. ഈ ഒരു നീക്കമാണ് ശ്രീദേവിയുടെ മരണത്തില്‍ സംഭവിച്ചതെന്ന് സംശയിക്കുന്നുവെന്ന് വേദ് ഭൂഷണ്‍ പറയുന്നു.

ദുബായ് പോലീസ് റിപ്പോര്‍ട്ട് അവിശ്വസനീയം

ദുബായ് പോലീസ് റിപ്പോര്‍ട്ട് അവിശ്വസനീയം

ദുബായ് പോലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നാണ് വേദ് ഭൂഷണ്‍ പറയുന്നത്. എന്താണ് ഹോട്ടലില്‍ സംഭവിച്ചത് എന്ന് അറിയണം. ഒരുപിടി ചോദ്യങ്ങള്‍ക്ക് ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് വേണ്ടിയാണ് താന്‍ ദുബായില്‍ പോയതെന്നും വേദ് ഭൂഷണ്‍ പറയുന്നു.

ശ്രീദേവിയുടെ തൊട്ടടുത്ത മുറിയില്‍

ശ്രീദേവിയുടെ തൊട്ടടുത്ത മുറിയില്‍

ശ്രീദേവി മരണവേളയില്‍ താമസിച്ചിരുന്ന ദുബായിലെ ജുമൈറ എമിറേറ്റ്‌സ് ടവറില്‍ വേദ് ഭൂഷണ്‍ സന്ദര്‍ശനം നടത്തി. എന്നാല്‍ ശ്രീദേവി താമസിച്ച മുറിയില്‍ പ്രവേശിക്കാന്‍ അനുമതി കിട്ടിയില്ല. തൊട്ടടുത്ത മുറിയില്‍ ശ്രീദേവിയുടെ മരണത്തിന് സമാനമായ സാഹചര്യങ്ങള്‍ പുനരാവിഷ്‌കരിച്ചു.

ചില ദുരൂഹതകള്‍

ചില ദുരൂഹതകള്‍

ചില ദുരൂഹതകള്‍ ശ്രീദേവിയുടെ മരണത്തിലുണ്ടെന്ന നിഗമനത്തിലാണ് ഒടുവില്‍ എത്തിയതെന്ന് വേദ് ഭൂഷണ്‍ പറയുന്നു. ചില കാര്യങ്ങള്‍ ഒളിപ്പിക്കാന്‍ നീക്കം നടന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും സുതാര്യമായി നടന്നുവെന്ന് തോന്നുന്നില്ലെന്നും വേദ് ഭൂഷണ്‍ പറഞ്ഞു.

വിശദീകരണം ലഭിച്ചത്

വിശദീകരണം ലഭിച്ചത്

ഹൃദയാഘാദം മൂലമാണ് ശ്രീദേവി മരിച്ചത് എന്നായിരുന്നു മരണശേഷം പുറത്തുവന്ന ആദ്യവിവരം. പിന്നീടാണ് മുങ്ങിമരണമാണ് സംഭവിച്ചതെന്ന് വ്യക്തമായത്. അപകടകരമായ സാഹചര്യത്തില്‍ ബാത്ത്ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് ഒടുവില്‍ സ്ഥിരീകരിച്ചു.

വേഗം തീര്‍പ്പാക്കി

വേഗം തീര്‍പ്പാക്കി

എന്തുകൊണ്ടാണ് കേസ് ഇത്രപെട്ടെന്ന് അവസാനിപ്പിച്ചത്. അന്വേഷണം തുടരുന്നുവെന്നായിരുന്നു ഏറെ നേരം പറഞ്ഞത്. എന്നാല്‍ പൊടുന്നനെ എല്ലാം അവസാനിപ്പിക്കപ്പെട്ടു. അന്വേഷണം അവസാനിപ്പിക്കുകയും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു- ഇതില്‍ ദുരൂഹതയുണ്ടെന്ന് വേദ് ഭൂഷണ്‍ പറയുന്നു.

സുപ്രീംകോടതിയിലും

സുപ്രീംകോടതിയിലും

ശ്രീദേവി കൊല്ലപ്പെട്ടതാകാന്‍ സാധ്യത കൂടുതലാണ്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും വേദ് ഭൂഷണ്‍ ആവശ്യപ്പെട്ടു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയം അടുത്തിടെ സുപ്രീംകോടതിയില്‍ വരെ എത്തിയിരുന്നു.

കോടതികള്‍ തള്ളി

കോടതികള്‍ തള്ളി

സുനില്‍ സിങ് എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ശ്രീദേവിയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സുനില്‍ ദില്ലി ഹൈക്കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Recommended Video

cmsvideo
ശ്രീദേവിയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹത, നിരവധി ചോദ്യങ്ങൾ ബാക്കി | Oneindia Malayalam
സുപ്രധാന ചോദ്യം

സുപ്രധാന ചോദ്യം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഇക്കാര്യം പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ് സുപ്രീംകോടതിയില്‍ നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചത്. 5.1 അടിയാണ് ശ്രീദേവി മരിച്ച ബാത്ത്ടബ്ബ്. എന്നാല്‍ ശ്രീദേവിയുടെ ഉയരും 5.7 അടിയാണ്. എങ്ങനെയാണ് ഇത്രയു നീളമുള്ള വ്യക്തി ചെറിയ സ്ഥലത്ത് മുങ്ങിമരിക്കുക എന്നതായിരുന്നു വികാസ് സിങിന്റെ ചോദയം. പക്ഷേ, സുപ്രീംകോടതിയും ഈ വാദങ്ങള്‍ തള്ളുകയാണ് ചെയ്തത്.

English summary
Actress Sridevi's death a planned murder, says retired ACP of Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X