ചുണ്ടിലും മൂക്കിലും ത്വക്കിനും സ്തനത്തിനും സർജറി? ശ്രീദേവിയെ കൊന്നത് സൗന്ദര്യമോഹമെന്ന് പ്രചാരണം!
മുംബൈ: സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മരണങ്ങള് സോഷ്യല്‍ മീഡിയയില്‍ പലവിധത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറക്കാറുണ്ട്. മലയാളത്തില്‍ നടന്മാരായ ജിഷ്ണുവും അബിയും മരിച്ചപ്പോഴും പലവിധ സംശയങ്ങള്‍ സോഷ്യല്‍ മീഡിയ ഉന്നയിക്കുകയുണ്ടായി. ബോളിവുഡിലെ സൗന്ദര്യ റാണി ശ്രീദേവിയുടെ മരണവും വ്യത്യസ്തമല്ല. പ്രായം കുറച്ച് കാണാനും സൗന്ദര്യം നിലനിര്‍ത്താനും നടത്തിയ ശസ്ത്രക്രിയകളും മറ്റുമാണ് ശ്രീദേവിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമായത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.
ഈ പ്രായത്തിലും അഴകളവുകൾ നിലനിർത്താൻ ശ്രീദേവി എല്ലാ വിധ പരിശ്രമങ്ങളും നടത്തിയിരുന്നു എന്നത് യാഥാർത്ഥ്യമാണ്. ശ്രീദേവിയുടെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും പരിശോധിച്ചാൽ തന്നെ മുഖത്തടക്കം സംഭവിച്ച മാറ്റങ്ങൾ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാവുന്നതാണ്. എന്നാലീ മാറ്റങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ആണോ അകാലത്തിൽ പ്രിയ നടിയുടെ ജീവനെടുത്തത്?

ശ്രീദേവിയുടെ മരണകാരണങ്ങൾ
മരിക്കുമ്പോള്‍ ശ്രീദേവിയുടെ പ്രായം 54 വയസ്സാണ്. എന്നാല്‍ കാഴ്ചയില്‍ ഒരിക്കലും അത്ര പ്രായം പറയില്ല. ചെറുപ്പവും ചുറുചുറുക്കും സൗന്ദര്യവും അതീവ ശ്രദ്ധയോടെ സൂക്ഷിക്കുന്ന നടിയാണവര്‍. ഈ പ്രായത്തിലും ബോളിവുഡിന്റെ സ്റ്റൈല്‍ ഐക്കണുകളില്‍ ഒരാള്‍. സൗന്ദര്യത്തിലെ ആ അമിത ശ്രദ്ധയാണ് നടിയെ പെട്ടെന്ന് മരണം കീഴടക്കാന്‍ കാരണമെന്നാണ് പ്രചാരണം.

കത്തുന്ന സൗന്ദര്യം
80കളിലെ കത്തുന്ന സൗന്ദര്യമുള്ള നായികയായിരുന്നു ശ്രീദേവി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും അവരുടെ സൗന്ദര്യത്തിന് വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല. മൂക്കിലും ചുണ്ടിലുമടക്കം ശ്രീദേവി നടത്തിയ പ്ലാസ്റ്റിക് സര്‍ജറികളും മുഖത്തെ മാറ്റങ്ങളും പല തവണ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുള്ളതുമാണ്.

പലതരം ശസ്ത്രക്രിയകള്‍
നടികളെ സംബന്ധിച്ച് സിനിമയില്‍ നിലനില്‍ക്കണമെങ്കിലും അഴകളവുകള്‍ കറക്ടായേ മതിയാവൂ എന്നതാണ് സത്യം. ബോളിവുഡിലെത്തിയത് മുതല്‍ ശ്രീദേവി സൗന്ദര്യത്തിന് പലതരം ശസ്ത്രക്രിയകള്‍ ചെയ്തിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മുഖത്തെയും ചുണ്ടിലേയും മാറ്റം പ്ലാസ്റ്റിക് സര്‍ജറിയാണ് എന്ന ആരോപണത്തെ നടി നിഷേധിച്ചിരുന്നു.

ആരോപണം നിഷേധിച്ച് നടി
താന്‍ യോഗവഴിയും ടെന്നിസ് കളിച്ചുമാണ് ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതെന്നും ഫാസ്റ്റ് ഫുഡോ മധുരവും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങളോ കഴിക്കാത്തത് കൊണ്ടാണ് ആരോഗ്യവതിയായിരിക്കുന്നത് എന്നുമാണ് ശ്രീദേവി പറഞ്ഞിരുന്നത്. എന്നാല്‍ പലകാലങ്ങളിലായി പലവിധ ശസ്ത്രക്രിയകളിലൂടെ താരം കടന്ന് പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊഴുപ്പ് കളയാൻ ചികിത്സ
ശരീരം തടിക്കാതിരിക്കാന്‍ കൊഴുപ്പ് വലിച്ച് കളയല്‍ ഉള്‍പ്പെടെ താരം ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്. ത്വക്കിന്റെ ഭംഗി നിലനിര്‍ത്താനും സ്തന സൗന്ദര്യം നിലനിര്‍ത്താനുമായി താരം ലേസര്‍ ചികിത്സ ഉള്‍പ്പെടെ ചെയതിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൗന്ദര്യം കൂടുമെങ്കിലും ശരീരത്തിന് സമ്മര്‍ദം നല്‍കുകയും ഹൃദയത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്യുന്നതാണ് ഇത്തരം ശസ്ത്രക്രിയകള്‍.

വൈറലായി പോസ്റ്റ്
മേപ്പക്ക് ആര്‍ട്ടിസ്റ്റ് പിയാലി ഗാംഗുലിയുടേത് എന്ന പേരിലൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. ഈ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇതാണ്: ശ്രീവിദ്യയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ വേദനിക്കുമ്പോഴും ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്. നാല്പതോ അന്‍പതോ അതിലധികമോ പ്രായമുള്ള ഒരു സ്ത്രീ കാഴ്ചയില്‍ അതിലും ചെറുപ്പവും മെലിഞ്ഞും ആയിരിക്കണമെന്നാണ് സമൂഹം ശ്രീദേവിയോട് ആവശ്യപ്പെട്ടത്.

തുടര്‍ച്ചയായി ശസ്ത്രക്രിയകള്‍
അതുകൊണ്ട് തന്നെ അവര്‍ക്ക് തുടര്‍ച്ചയായി ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നു.അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ശ്രീദേവിയെ കാണുമ്പോള്‍ അവര്‍ സുന്ദരിയായിരുന്നു. ചാന്ദ്നി പോലുള്ള സിനിമകളില്‍ നമ്മള് കണ്ട് ആരാധിച്ച ശ്രീദേവിയുടെ ഒരു സങ്കടകരമായ പതിപ്പായിരുന്നു അന്നവര്‍. മെലിഞ്ഞിരിക്കുന്നുവെന്നും മുഖത്ത് ചുളിവുകള്‍ ഇല്ലെന്നും ഉറപ്പാക്കാനുള്ള സമ്മര്‍ദം മുഴുവന്‍ ശ്രീദേവിയിലുണ്ടായിരുന്നു.

നോട്ട് സൈസ് സീറോ മൂവ്മെന്റ്
അതിന് വേണ്ടി തെക്കന്‍ കാലിഫോര്‍ണിയയിലെ ക്ലിനിക്കില്‍ അവര്‍ തുടര്‍ച്ചയായി സന്ദര്‍ശനങ്ങള്‍ നടത്തി. സുഹൃത്തായ ദിപന്‍വിത ബസു രാവിലെ എഴുതിയത് പോലെ ഫാഷന്‍ രംഗത്തും ഒരു മീടൂ മൂവ്മെന്റ് അല്ലെങ്കില്‍ നോട്ട് സൈസ് സീറോ മൂവ്മെന്റ് വേണ്ടിവരുമോ. മിലന് നേരത്തെ തന്നെ അതിന് തുടക്കമിട്ടതാണ്.

സൗന്ദര്യത്തില്‍ വിശ്വാസമില്ലായ്മ
എന്നാലീ പുരുഷാധിപത്യ സമൂഹത്തിന്റെ ധാരണകളായിരുന്നു ശ്രീദേവിയില്‍. അവരെ വളരെ അധികം സ്നേഹിക്കുന്നുവെന്ന് പറയുന്ന ഭര്‍ത്താവ് ഇത് ശ്രദ്ധിക്കണമായിരുന്നു. തന്റെ സൗന്ദര്യത്തില്‍ ശ്രീദേവിക്ക് തന്നെ ഒരു വിശ്വാസവും ഇല്ലായിരുന്നു. അവരെ ഒരുക്കാന്‍ വരുന്നവര്‍ക്ക് മുന്നിലെല്ലാം അവര്‍ റെഡിയായി ഇരുന്ന് കൊടുത്തു.

രക്തവും മാംസവും ഊറ്റിക്കളഞ്ഞു
ശ്രീദേവിക്ക് തന്നോട് തന്നെ സ്നേഹമോ ബഹുമാനമോ ഇല്ലായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. സ്വന്തം ചുണ്ടുകള്‍ നല്ലതല്ലെന്നും മുഖം മോശമാണെന്നും അവര്‍ ധരിച്ചു. ഏത് വസ്ത്രവും ധരിക്കാന്‍ പാകത്തില്‍ ശരീരത്തിലെ രക്തവും മാംസവും അവര്‍ ഊറ്റിക്കളഞ്ഞു. ഇതാണ് ഏറ്റവും സങ്കടകരമായ ജീവിതത്തിലെ അവസ്ഥ.

ഭീകരമായ ഒരു പാരമ്പര്യം
ശ്രീദേവിക്ക് ഇതിനേക്കാള്‍ നന്നായി ജീവിക്കാമായിരുന്നു. അവര്‍ക്ക് വേണ്ടിയും അവരുടെ പെണ്മക്കള്ക്ക് വേണ്ടിയും. ശ്രീദേവിയുടെ മക്കള്‍ക്ക് ഭീകരമായ ഒരു പാരമ്പര്യമാണ് പകര്‍ന്ന് കിട്ടിയിരിക്കുന്നത് എന്നാണ് കുറിപ്പ് അവസാനിക്കുന്നത്. ഇതേ തരത്തില്‍ ശ്രീദേവിയുടെ മരണത്തെ വിലയിരുത്തുന്ന പല കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications