Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളി നടി സുബർണ ജാഷ് ആത്മഹത്യ ചെയ്തു

കൊൽക്കത്ത: ബംഗാളി നടി സുബർണ ജഷ് ആത്മഹത്യ ചെയ്തു. ബർദ്വാനിലെ വസതിയിലാണ് സുബർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. സുബർണയ്ക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്നാണ് സൂചന.

ഞായറാഴ്ച രാത്രി 9 മണിയോടെ മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സുബർണയെ കണ്ടെത്തുന്നത്. ബുർദ്വാൻ സ്വദേശിയായ നടി പഠനത്തിനായിട്ടാണ് കൊൽക്കത്തയിലേക്ക് വന്നത്. സിനിമയിൽ മികച്ച അവസരങ്ങൾക്കായി ശ്രമം നടത്തിയിരുന്നെങ്കിലും ചെറിയ റോളുകൾ മാത്രമാണ് ലഭിച്ചിരുന്നത്. ഇതിൽ സുബർണ ദുഖിതയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

bengal

പഠനത്തിനിടയിലും നിരവധി ഓഡീഷനുകളിൽ പങ്കെടുത്തിരുന്നു. മയൂർപംഘി എന്ന സീരിയലിൽ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു. മികച്ച അവസരങ്ങൾ ലഭിക്കാതിരുന്നതിനാൽ വിഷമത്തിലായിരുന്ന നടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവിടെവെച്ചാണ് ആത്മഹത്യ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+