Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളി നടി സുചിത്ര സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത: ബിമല്‍ റോയുടെ ദേവദാസിലെ പാര്‍വ്വതിയെ അവിസ്മരണീയമാക്കിയ പ്രമുഖ ബംഗാളി നടി സുചിത്ര സെന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒരുമാസത്തോളമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു സുചിത്ര സെന്‍. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദായാഘാതം മൂലമായിരുന്നു അന്ത്യം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സെന്നിന്റെ നില അതീവഗുരുതരാവസ്ഥയിലായിരുന്നു. കൊല്‍ക്കത്തയിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിക്കുകയായിരുന്ന സുചിത്ര സെന്‍. 2013 ഡിസംബര്‍ 23 നാണ് ഇവരെ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ അഡിമിറ്റ് ചെയ്തത്.

suchithrasen

സുചിത്ര സെന്നിന്റെ മകളായ മൂണ്‍ സെന്നും നടിയാണ്. കൊച്ചുമക്കളായ റീമ സെന്നും റെയ്മ സെന്നും അഭിനേതാക്കള്‍ തന്നെ. 1931 ഏപ്രില്‍ ആറിനാണ് രമാ ദാസ് ഗുപ്ത എന്ന സുചിത്ര സെന്‍ ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രിസഡന്‍സിയില്‍പെട്ട പബ്‌നയിലായിരുന്നു ജനനം. 1952 ലാണ് ആദ്യ ബാംഗാളി ചിത്രത്തില്‍ അഭിനയിക്കുന്നത്.

1952 മുതല്‍ 1979 വരെയുള്ള കാലത്ത് ബംഗാളി - ഹിന്ദി സിനിമാരംഗത്ത് സജീവമായിരുന്നു. 1955 ല്‍ ബിമല്‍ റോയ് സംവിധാനം ചെയ്ത ദേവദാസിലെ അഭിനയത്തിന് സുചിത്ര സെന്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹയായി. 1978 ല്‍ പുറത്തിറങ്ങിയ പ്രണോയ് പാഷയാണ് സുചിത്ര സെന്നിന്റെ അവസാനത്തെ ചിത്രം. രാജ്യം പദ്മശ്രീ, ബംഗ ബിഭൂഷന്‍ ബഹുമതികള്‍ നല്‍കി സെന്നിനെ ആദരിച്ചു.

<center><iframe width="100%" height="450" src="//www.youtube.com/embed/7vHD8zMjYHw?list=PLE0072797BFB1F116" frameborder="0" allowfullscreen></iframe></center>

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+