സണ്ണി ലിയോൺ - വെബ്ബർ ദമ്പതികൾക്ക് ഇത്തവണ 'ഇരട്ടക്കുട്ടികൾ'.. കാണാം നിഷ കൗറിന്റെ രണ്ട് അനിയന്മാരെ
നിഷ വെബ്ബര്‍ എന്ന രണ്ടുവയസുകാരിയെ ദത്തെടുത്തു കൊണ്ടുള്ള സണ്ണി ലിയോണിന്റെ തിരുമാനം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് ബോളിവുഡ് താരം സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് നിഷയെ ദത്തെടുത്ത്. കുഞ്ഞിനെ ദത്തെടുക്കാന്‍ ഇരുവരും കാണിച്ച മനസിനെ ബോളിവുഡ് മുഴുവന്‍ അഭിനന്ദിച്ചെത്തിയിരുന്നു. ട്വിറ്ററിലും ഫെയ്സ്ബുക്കിലും താരങ്ങളും ആരാധകരും ആശംസകള്‍ കൊണ്ട് ഇരുവരേയും മൂടിയിരുന്നു.
മകള്‍ എത്തിയതോടെ തങ്ങളുപടെ ജീവിതം മാറിമറഞ്ഞെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇതിനിടയില്‍ താന്‍ വീണ്ടും അമ്മയായ കാര്യം പങ്കുവെച്ചിരിക്കുകയാണ് സണ്ണി. താന്‍ വീണ്ടും അമ്മയായെന്നും ഇത്തവണ അത് ഇരട്ട കുട്ടികളാണെന്നും ട്വിറ്ററില്‍ ചിത്രം പങ്കുവെച്ച് സണ്ണി ലിയോണ്‍ കുറിച്ചു.

നിഷ വെബ് കൗര്‍
കഴിഞ്ഞ ഒക്ടോബറിലായിരുന്നു മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള ഒരു അനാഥാലയത്തില്‍ നിന്ന് സണ്ണി ലിയോണ്‍ രണ്ട് വയസ്സുള്ള ഒരു പെണ് കുഞ്ഞിനെ ദത്തെടുത്തത്. പെണ്‍കുഞ്ഞിനെ ദത്തെടുക്കാനുള്ള സണ്ണിയുടെ തിരുമാനത്തെ എല്ലാവരും അഭിനന്ദിച്ചിരുന്നു.

കറുത്ത കുഞ്ഞും വിവാദവും
എന്നാല്‍ ദത്തെടുത്ത കുഞ്ഞിന്റെ നിറം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി. ദത്തെടുത്ത കുഞ്ഞിന് കറുത്ത നിറമായതായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്.

തിരികെ നല്‍കണം
വെളുത്ത് സുന്ദരിയായ സണ്ണി ലിയോണ്‍ എന്തിനാണ് ഇത്ര കറുത്ത കുഞ്ഞിനെ ദത്തെടുത്തതെന്നായിരുന്നു ഭൂരിഭാഗം പേരുടെയും ചോദ്യം. ഈ കുഞ്ഞിനെ തിരികെ നല്‍കണമെന്നും മറ്റൊരു വെളുത്ത കുഞ്ഞിനെ സ്വീകരിക്കണമെന്നും ആരാധകര്‍ അഭ്യര്‍ത്ഥിച്ചു.

സണ്ണിയുടേത് നല്ല മനസ്
എന്നാല്‍ സണ്ണിയുടേത് നല്ല മനസാണെന്നായിരുന്നു ദത്തെടുക്കല്‍ ഏജന്‍സിയായ കാറ പ്രതികരിച്ചത്. സണ്ണി ലിയോണ്‍ മനുഷ്യത്വമുള്ള സ്ത്രീയാണെന്നും തികച്ചും വ്യത്യസ്ഥമായ അനുഭവമാണ് അവര്‍ തങ്ങള്‍ക്ക് സമ്മാനിച്ചതെന്നുമാണ് കാറ സിഇഒ ലൈഫ് കേണല്‍ ദീപക് കുമാര്‍ പറഞ്ഞത്.

ആര്‍ക്കും വേണ്ടാത്ത കുഞ്ഞ്
11 കുടുംബങ്ങള്‍ വന്നു കണ്ടിട്ട് വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയ കുഞ്ഞിനെയാണ് സണ്ണി ലിയോണ്‍ സ്വീകരിച്ചത്. കുഞ്ഞിന്റെ നിറമോ പശ്ചാത്തലമോ ആരോഗ്യ സ്ഥിതിയോ ഒന്നും അവര്‍ക്ക് വിഷയമായിരുന്നില്ലെന്നും കാറ വ്യക്തമാക്കി.

മകള്‍ക്ക് വേണ്ടി
എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നും താരത്തിനെ ചെവി കൊടുത്തില്ല. സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും തിരക്കിലാണെങ്കിലും നിഷയ്ക്ക് വേണ്ടി പരമാവധി സമയം കണ്ടെത്തുമെന്നും ഇനി മകള്‍ക്ക് വേണ്ടിയാണ് ജീവിതമെന്നുമായിരുന്നു ഇരുവരുടേയും പ്രതികരണം.

ഇരട്ടകുഞ്ഞുങ്ങള്‍
തനിക്കും ഭര്‍ത്താവിനും ഇരട്ടകളായ രണ്ട് ആണ്‍കുട്ടികള്‍ പിറന്നതായി സണ്ണി ലിയോണ്‍ ട്വിറ്ററില്‍ പങ്കുവെച്ചു. തങ്ങളുടെ ദീര്‍ഘനാളത്തെ ആഗ്രഹമായിരുന്നു ഇതെന്നും ഇപ്പോള്‍ നിഷയ്ക്ക് രണ്ട് കുഞ്ഞു സഹോദരങ്ങള്‍ കൂടിയായെന്നും സണ്ണി ട്വിറ്ററില്‍ എഴുതി.
|
ഇനി ഞങ്ങള്‍
അഷര്‍ സിങ് വെബ്ബര്‍, നോഹ് സിങ് വെബ്ബര്‍ എന്നാണ് കുട്ടികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുട്ടികളുടെ ജനനം. അഷറും നോഹയും അവരുടെ സഹോദരിക്കൊപ്പം എന്ന കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ താരം പങ്കുവെച്ചത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications