Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണി ലിയോണിന്റേയും ദർശ ഗുപ്തയുടേയും വസ്ത്രം താരതമ്യം ചെയ്ത് പരിഹാസം; വെട്ടിലായി നടൻ, വിശദീകരണം

കൊച്ചി: തമിഴിലെ ശ്രദ്ധേയനായ ഹാസ്യ താരമാണ് നടൻ സതീഷ്. നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ നടൻ നടത്തിയ വിവാദ പ്രസ്താവനയാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. നടിയായ സണ്ണി ലിയോണിന്റേയും ദുർഗാ ഗുപ്തയുടേയും വസ്ത്ര ധാരണത്തെ താരതമ്യം ചെയ്ത് പരിഹസിച്ചതാണ് വിവാദമായിരിക്കുന്നത്. നടന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.

സണ്ണി ലിയോൺ ചടങ്ങിന് എത്തിയത്


ആർ യുവൻ സംവിധാനം ചെയ്യുന്ന ഓ മൈ ​ഗോസ്റ്റ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് പരിപാടിയ്ക്കിടെയാണ് സതീഷിന്റെ വിവാദ പ്രസ്താവന. സണ്ണി ലിയോണും ദർശ ഗുപ്തയുമാണ് ചിത്രത്തിലെ നായികമാർ. സാരി ധരിച്ചായിരുന്നു സണ്ണി ലിയോൺ ചടങ്ങിന് എത്തിയത്. ക്രോപ് ടോപ്പും ലെഹങ്കയുമായിരുന്നു നടി ദർശ ഗുപ്തയുടെ വേഷം. വേദിയിൽ സംസാരിക്കാനെത്തിയ സതീഷ് നടിമാരുടെ വസ്ത്രത്തെ താരതമ്യം ചെയ്ത് പരിഹസിക്കുകയായിരുന്നു.

വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് നോക്കൂ


നമ്മുക്ക് വേണ്ടി ബോംബെയിൽ നിന്നും വന്നിരിക്കുകയാണ് സണ്ണി ലിയോൺ.അവർ എങ്ങനെയാണ് വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് നോക്കൂ. നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായ വസ്ത്രം ധരിച്ച് വന്നിരിക്കുന്നു. കോയമ്പത്തൂരിൽ നിന്നും വന്ന ദർശ ഗുപ്ത വസ്ത്രം ധരിച്ചത് നോക്കൂ, വെറുതെ പറഞ്ഞെന്നേ ഉള്ളൂ', എന്നായിരുന്നു നടൻ പറഞ്ഞത്. സതീഷിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതോടെ ഗായിക ചിൻമയി ശ്രീപദ അടക്കമുള്ളവർ സതീഷിനെതിരെ രംഗത്തെത്തി.

സംസ്കാരത്തിന് അനുസരിച്ച് വസ്ത്രം ധരിക്കാൻ


സംസ്കാരത്തിന് അനുസരിച്ച് വസ്ത്രം ധരിക്കാൻ പഠപ്പിക്കുന്ന ഈ പുരുഷൻമാരുടെ സ്വഭാവം എന്നാണ് മാറുകയെന്നും ഇതൊന്നും ഒരിക്കലും തമാശയായി കാണാൻ സാധിക്കില്ലെന്നും ചിൻമയി ശ്രീപദ തുറന്നടിച്ചു. അതേസമയം വിമർശനം കടുത്തതോടെ വിശദീകരണവുമായി സതീഷ് രംഗത്തെത്തി. പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുന്നതിന് പകരം താൻ ദർശ ഗുപ്തയോട് ചോദിച്ച ശേഷമാണ് സ്റ്റേജിൽ വെച്ച് അത്തരമൊരു കമന്റ് പറഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ട വിശദീകരണ വീഡിയോയിൽ നടൻ പറഞ്ഞ്.

സണ്ണി ലിയോൺ എന്ത് ധരിക്കുമെന്ന്


'സണ്ണി ലിയോൺ എന്ത് ധരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ദർശ. നടി സാരി ധരിച്ചെത്തിയപ്പോൾ ദർശ അമ്പരന്നു പോയി. സുഹൃത്തുക്കളെ ഉദ്ദേശിച്ചുള്ള ഒരു തമാശ മാത്രമാണ് താൻ പറഞ്ഞത്. സ്റ്റേജിൽ വെച്ച് താൻ ആരാധകരോട് പുകവലിക്കാനും മദ്യപിക്കാനും പാടില്ലെന്നും അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചൊക്കെ സംസാരിച്ചിരുന്നല്ലോയെന്നും പറഞ്ഞ് കൊണ്ടാണ് സതീഷ് തന്റെ വിശദീകരണ വീഡിയോ അവസാനിപ്പിക്കുന്നത്.

നടി ദർശ രംഗത്തെത്തി


അതേസമയം സതീശിന്റെ വിശദീകരണ വീഡിയോയ്ക്ക് ചുട്ട മറുപടിയുമായി നടി ദർശ രംഗത്തെത്തി. നമ്മളെ സ്റ്റേജിൽ കയറി പരിഹസിക്കാൻ ആരെങ്കിലും ആവശ്യപ്പെടുമോയെന്നായിരുന്നു ദർശ ട്വിറ്ററിൽ കുറിച്ചത്. 'എന്നെ സ്റ്റേജിൽ പരിഹസിക്കുന്നതിന് എന്റെ സമ്മതം വാങ്ങിയെന്നാണ് സതീഷ് പറയുന്നത്, വിചിത്രം തന്നെ. ആരെങ്കിലും എന്നാൽ നിങ്ങൾ എന്നെ സ്റ്റേജിൽ കയറി പരിഹസിച്ചോളൂ എന്ന് പറയുമോ?. അന്ന് കേട്ടപ്പോൾ വല്ലാതെ വിഷമം തോന്നിയിരുന്നു. അത് പക്ഷേ ഞാൻ അന്ന് പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ ഇത്തരത്തിൽ പറയുന്നത് ശരിയായ കാര്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+