• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സണ്ണി ലിയോണ്‍ ഇന്ത്യ വിടുമോ? തുടരാന്‍ അനുവദിക്കില്ലെന്ന്; പുതിയ ആല്‍ബത്തിനെതിരെ കലിതുള്ളി പുരോഹിതർ

Google Oneindia Malayalam News

ദില്ലി: സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബം 'മധുബന്‍ മേം രാധികാ നാച്ചെ' വളരെ മികച്ച അഭിപ്രായം നേടിയാണ് മുന്നോട്ട് പോയിക്കൊണ്ടിയിരിക്കുന്നത്. സാരീഗമ മ്യൂസിക് പുറത്തിറക്കിയ ഈ ഐറ്റം ഡാന്‍സ് ആല്‍ബത്തിന് 3 ദിവസങ്ങള്‍കൊണ്ട് യൂട്യൂബില്‍ മാത്രം 10 മില്യണ് അടുത്ത് കാഴ്ചക്കാരെയാണ് ലഭിച്ചത്.

1960 ല്‍ കോഹിന്നൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനം സണ്ണി ലിയോണിന്റെ ആല്‍ബത്തില്‍ റീ മിക്സ് ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്. കനിക കപൂറും അരിന്ദം ചക്രവർത്തിയുമാണ് ആൽബത്തിന് വേണ്ടി ​ഗാനമാലപിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ആല്‍ബത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു വിഭാഗം മത പുരോഹിതന്‍മാർ.

രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി ഹര്‍ഭജന്‍ സിംഗ്, വലവീശി കോണ്‍ഗ്രസ്, മത്സരിക്കാന്‍ സീറ്റും ഓഫര്‍രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കി ഹര്‍ഭജന്‍ സിംഗ്, വലവീശി കോണ്‍ഗ്രസ്, മത്സരിക്കാന്‍ സീറ്റും ഓഫര്‍

സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് അശ്ലീലമാണെന്നും മതവികാരങ്ങള്‍

'മധുബന്‍ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നുമാണ് പുരോഹിതന്‍മാർ ആരോപിക്കുന്നത്. മഥുരയിലെ ഹിന്ദു പുരോഹിതന്‍മാരാണ് ഇത്തരമൊരു പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വീഡിയോ ആല്‍ബം നിരോധിച്ച് സണ്ണി ലിയോണിനെതിരെ ശക്തമാ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പുരോഹിതർ ആവശ്യപ്പെടുന്നു.

കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വരികളാണ്

കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വരികളാണ് മധുബന്‍ മേം രാധികാ നാച്ചെ എന്ന ഗാനത്തിലുള്ളത്. കോഹിനൂർ എന്ന ചിത്രത്തില്‍ ഇത് മികച്ച രീതിയിലായിരുന്നു ചിത്രീകരിച്ചത്. എന്നാല്‍ സണ്ണി ലിയോള്‍ അശ്ലീല ചുവടുകളോടെ വരികളേും അതുവഴി കൃഷ്ണ ഭക്തരേയും അവഹേളിച്ചു. ഇത് മതവികാരത്തെ വൃണപ്പെടുത്തുന്നതാണ്. അതിനാല്‍ തന്നെ ശക്തമായ നടപടി ആവശ്യമാണെന്നും പുരോഹിതർ പറയുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മധുബന്‍ എന്ന ആല്‍ബം പുറത്തിറങ്ങിയത്

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മധുബന്‍ എന്ന ആല്‍ബം പുറത്തിറങ്ങിയത്. യൂട്യൂബിലെ കമന്റ് ബോക്സിലും താരത്തിനെതിരായ പ്രതിഷേധം ശക്തമാണ്. അതേസമയം ഗാനത്തേയും താരത്തിന്റെ മികച്ച നൃത്തച്ചുവടുകളേയും അഭിനന്ദിച്ച് രംഗത്ത് എത്തുന്നുവരുമുണ്ട്. വീഡിയോ ആല്‍ബം നിരോധിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് പുരോഹിതർ വ്യക്തമാക്കുന്നത്.

സണ്ണി ലിയോണ്‍ നൃത്തം ചെയ്യുന്ന രീതി വളരെ പ്രതിഷേധാർഹമാണ്.

സണ്ണി ലിയോണ്‍ നൃത്തം ചെയ്യുന്ന രീതി വളരെ പ്രതിഷേധാർഹമാണ്. രാധയോട് ഞങ്ങള്‍ക്ക് വളരെയധികം ബഹുമാനമാണ് ഉള്ളത്. ആ രാധയെ ഡാന്‍സിലൂടെ സണ്ണി ലിയോണ്‍ അപമാനിച്ചിരിക്കുകയാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ആല്‍ബം നിരോധിച്ച് സണ്ണി ലിയോണിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് വ്യക്തമാക്കി. നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് വിശ്വാസികളോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ സണ്ണി ലിയോണിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഖില ഭാരതീയ പുരോഹിത് മഹാസഭ ദേശീയ അധ്യക്ഷൻ മഹേഷ് പഥകും

അഖില ഭാരതീയ പുരോഹിത് മഹാസഭ ദേശീയ അധ്യക്ഷൻ മഹേഷ് പഥകും ആൽബത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. "കൃഷ്ണ ഭക്തരെ അപമാനിക്കുന്ന നിന്ദ്യമായ രീതിയിൽ" ഗാനം അവതരിപ്പിച്ചുകൊണ്ട് അവൾ ബ്രിജ്ഭൂമിയുടെ യശസ്സിനെ അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്. നടി മാപ്പ് പറഞ്ഞാല്‍ മാത്രം പോര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  Sunny Leone’s tweet against petrol price hike became viral
  അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സണ്ണി ലിയോണോ ആല്‍പം അധികൃതരോ

  അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സണ്ണി ലിയോണോ ആല്‍പം അധികൃതരോ തയ്യാറായിട്ടില്ല. പോണ്‍മൂവി രംഗത്ത് നിന്നും ബോളിവിഡിലേക്ക് എത്തിയ താരമാണ് സണ്ണി ലിയോണ്‍. സ്ക്രീനിന് പുറത്തും തന്റെ വ്യക്തിത്വം കൊണ്ടും സണ്ണി ലിയോണ്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡില്‍ നിന്നും മോളിവുഡ് വരെ എത്തുകയും ചെയ്തു സണ്ണി ലിയോണ്‍. മലയാളത്തില്‍ മമ്മൂട്ടി ചിത്രം മധുരരാജയിലൂടെയായിരുന്നു സണ്ണിയുടെ അരങ്ങേറ്റം.

  English summary
  Actress Sunny Leone will not be allowed to stay in India: Priests protest against news album
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X