കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജിന്ന പുനര്‍ജനിച്ചിരിക്കുകയാണ്, ഹലോ ഹിന്ദു പാകിസ്താന്‍!' പൗരത്വ ഭേദഗതി ബില്ലിനെ തുറന്നെതിർത്ത് സ്വര

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെ രൂക്ഷമായി എതിര്‍ത്ത് പ്രമുഖ ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്‍ ലോക്‌സഭ പാസ്സാക്കിയതിന് പിന്നാലെയാണ് എതിര്‍പ്പുമായി സ്വര ഭാസ്‌കര്‍ രംഗത്ത് വന്നത്. ട്വിറ്ററിലൂടെയാണ് സ്വരയുടെ പ്രതികരണം.

റീയൂണിയന് കണ്ടുമുട്ടി, പ്രണയം മൊട്ടിട്ടു, കാമുകിക്കൊപ്പം ഭാര്യയെ കൊന്ന് കുറ്റിക്കാട്ടിൽ തളളി!റീയൂണിയന് കണ്ടുമുട്ടി, പ്രണയം മൊട്ടിട്ടു, കാമുകിക്കൊപ്പം ഭാര്യയെ കൊന്ന് കുറ്റിക്കാട്ടിൽ തളളി!

''ഇന്ത്യയില്‍ പൗരത്വം എന്നത് മതത്തെ അടിസ്ഥാനപ്പെടുത്തിയുളളതല്ല. വിവേചനത്തിന്റെ അടിസ്ഥാനം മതമല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ല. പൗരത്വ ഭേദഗതി ബില്‍ മുസ്ലിംകളെ ഒഴിവാക്കുന്നതാണ്. എന്‍ആര്‍സിയിലൂടെയും പൗരത്വ ഭേദഗതി ബില്ലിലൂടെയും ജിന്ന പുനര്‍ജനിച്ചിരിക്കുകയാണ്. ഹലോ ഹിന്ദു പാകിസ്താന്‍!'' എന്നാണ് സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

bjp

Recommended Video

cmsvideo
Social activist against Citizenship Amendment Bill 2019 | Oneindia Malayalam

നേരത്തെയും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ വിവിധ വിഷയങ്ങളില്‍ രൂക്ഷമായ പ്രതികരണം സ്വര ഭാസ്‌കറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സ്വര അല്ലാതെ ബോളിവുഡില്‍ നിന്നും പ്രമുഖരാരും പൗരത്വ ഭേദഗതി ബില്ലില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. അതേസമയം തമിഴ് താരം സിദ്ധാര്‍ത്ഥ് വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ബില്ലിനെ പിന്തുണച്ചിതില്‍ തമിഴ്‌നാട് ഭരണകക്ഷിയായ എഐഎഡിഎംകെയേയും മുഖ്യമന്ത്രി പളനി സ്വാമിയേയും സിദ്ധാര്‍ത്ഥ് കടന്നാക്രമിച്ചു.

എടപ്പാടി പളനിസ്വാമിയുടെ തനിനിറം പുറത്തായി എന്നും അദ്ദേഹം ഈ നാടിന്റെ മുഖ്യമന്ത്രിയായതില്‍ ലജ്ജിക്കുന്നു എന്നുമാണ് സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. രാജ്യവ്യാപകമായി പൗരത്വ ഭേദഗതി ബില്ലിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന് വരികയാണ്. മുസ്ലീംങ്ങള്‍ ഒഴികെയുളള മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുളള നീക്കം രാജ്യത്തെ വീണ്ടും വര്‍ഗീയമായി വിഭജിക്കാനുളള നീക്കമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

English summary
Actress Swara Bhaskar against Citizenship amendment bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X