കനയ്യയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി, 4 ബ്രാൻഡുകളും മൂന്ന് പരിപാടികളും തന്നെ ഒഴിവാക്കിയെന്ന് സ്വര!
മുംബൈ: ബോളിവുഡ് സിനിമാ ലോകത്തെ വ്യത്യസ്ത ശബ്ദമാണ് സ്വര ഭാസ്‌കറിന്റേത്. ബിജെപി സര്‍ക്കാരിനെതിരെയും സംഘപരിവാറിനെതിരെയും പൊതുവേ ബോളിവുഡില്‍ നിന്നും ശബ്ദങ്ങള്‍ ഉയര്‍ന്ന് വരാറില്ല. എന്നാല്‍ ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന അഭിനേതാവാണ് സ്വര ഭാസ്‌കര്‍. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ അടക്കമുളളവര്‍ക്ക് വേണ്ടി സ്വര ഭാസ്‌കര്‍ പ്രചാരണ രംഗത്തും സജീവമായിരുന്നു.
എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങിയത് തന്റെ ജോലിയെ പ്രതികൂലമായി ബാധിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്വര. പ്രചാരണത്തിന് ഇറങ്ങിയ ദിവസം നാല് ബ്രാന്‍ഡുകളുമായുളള കരാര്‍ തനിക്ക് നഷ്ടമായി. മൂന്ന് പരിപാടികളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടുവെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു.

രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പ്രതികരിക്കാത്തതിന് കാരണം അവരുടെ നിലനില്‍പ്പിനെ കുറിച്ചുളള ആശങ്കയാണ് എന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ നിന്ന് താരങ്ങളെ തടയുന്ന സാഹചര്യം ജനങ്ങള്‍ മനസ്സിലാക്കണമെനനും പുതിയ ചിത്രമായ ഷീര്‍ ക്വോര്‍മയുടെ പോസ്റ്റര്‍ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെ സ്വര ഭാസ്‌കര്‍ പറഞ്ഞു.
സമൂഹം എന്ന നിലയില്‍ നമ്മള്‍ സ്വയം ചിലത് ചോദിക്കണമെന്ന് സ്വര അഭിപ്രായപ്പെട്ടു. അഭിപ്രായം പറയുമ്പോള്‍ സിനിമാ താരങ്ങള്‍ എന്ന നിലയ്ക്ക് വിമര്‍ശനങ്ങളെ നേരിടേണ്ടി വരാം. താരങ്ങള്‍ തങ്ങളുടെ അഭിപ്രായം തുറന്ന് പറയാനും നിലപാട് എടുക്കാനും തയ്യാറാകണം എന്നുണ്ടെങ്കില്‍ അത്തരക്കാരെ ശിക്ഷിക്കാതിരിക്കുന്ന സമീപനമാണ് ഉണ്ടാകേണ്ടത് എന്നും സ്വര പറഞ്ഞു. അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയ ആക്രമണത്തിന് വിധേയയാകുന്ന നടിയാണ് സ്വര. ഗാന്ധിയെ കൊന്നവരാണ് അധികാരത്തിലിരിക്കുന്നത് എന്നതടക്കമുളള സ്വരയുടെ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു.












Click it and Unblock the Notifications