കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ചലിക്കുന്ന മാംസമായി മാറി; സംവിധായകന് നടിയുടെ തുറന്ന കത്ത്, ഇത്തരമൊരു പ്രതിഷേധം ആദ്യം!!

  • By Ashif
Google Oneindia Malayalam News

സിനിമാ രംഗത്ത് സ്ത്രീകളെ തരംതാണ രീതിയില്‍ മാത്രം പരിഗണിക്കുന്ന സ്ഥിതിവിശേഷം പുതുമയുള്ളതല്ല. പക്ഷേ, ഇതിനെതിരേ ശക്തമായ പ്രതിഷേധം വ്യാപകമായത് ഈ അടുത്ത കാലത്താണ്. മലയാള സിനിമയില്‍ സ്ത്രീ കൂട്ടായ്മ വരെ രൂപപ്പെട്ടത് ഇങ്ങനെ ഒരു പശ്ചാത്തലത്തിലായിരുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തിനെതിരായ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഭാഗമാണിത്.

ഇതിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ നിരവധിയാണ്. എങ്കിലും ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും ഹോളിവുഡിലും സമാനമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന് ഒരു നടി തുറന്ന കത്തെഴുതിയിരിക്കുന്നു. അതും സ്ത്രീയുടെ പരിശുദ്ധിക്ക് അതിരിടുന്നതിനെതിരേ. ശക്തമായ ഭാഷയില്‍ എഴുതിയ കത്ത് വൈറലായിരിക്കുകയാണിപ്പോള്‍...

നടി സ്വര ഭാസ്‌കര്‍

നടി സ്വര ഭാസ്‌കര്‍

ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ ആണ് വ്യത്യസ്തമായ കത്ത് സംവിധിയാകന് എഴുതിയിരിക്കുന്നത്. പത്മാവത് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് അവര്‍ കത്തെഴുതിയത് ദി വയര്‍ എന്ന ന്യൂസ് പോര്‍ട്ടലിലാണ്. സ്ത്രീയെ ചലിക്കുന്ന യോനിയാക്കി ചുരുക്കുകയാണ് സിനിമ ചെയ്തതെന്ന് സ്വര കുറ്റപ്പെടുത്തുന്നു.

അഭിനന്ദനവും

അഭിനന്ദനവും

ഹിന്ദുത്വ സംഘടനകളുടെ കടുത്ത പ്രതിഷേധം തുടരവെയാണ് പത്മാവത് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോള്‍ കര്‍ണി സേന ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗത്തും അലയടിക്കുകയാണ്. എന്നാല്‍ പ്രതിസന്ധികള്‍ മറികടന്ന് ചിത്രം റിലീസ് ചെയ്തതില്‍ സ്വര സംവിധായകനെ അഭിനന്ദിക്കുന്നു.

കോടതി കയറി

കോടതി കയറി

സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് പല സംസ്ഥാനങ്ങളും നിലപാട് സ്വീകരിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇത്തരം നിലപാടെടുത്തത്. എന്നാല്‍ സുപ്രീംകോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചാണ് ബന്‍സാലി ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. പേരില്‍ ഉള്‍പ്പെടെ ചില ഭേദഗതി വരുത്താന്‍ സംവിധായകന്‍ നിര്‍ബന്ധിതനായി.

ദുരാചാരങ്ങള്‍

ദുരാചാരങ്ങള്‍

ബന്‍സാലി ചിത്രവുമായി മുന്നോട്ട് വന്നതിനെ പ്രശംസിക്കുന്ന സ്വര ഭാസ്‌കര്‍ ചിത്രത്തിന്റെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങളെയാണ് വിമര്‍ശിക്കുന്നത്. ചിത്രത്തില്‍ സതി ഉള്‍പ്പെടെ പഴയ കാലത്ത് സമൂഹത്തില്‍ നില നിന്ന ദുരാചാരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നതാണ് സ്വരയുടെ ആരോപണം.

വെറും യോനിയാക്കി

വെറും യോനിയാക്കി

കത്തിലെ ആദ്യ എട്ട് പാരഗ്രാഫുകളും സംവിധായകനെ പുകഴ്ത്തിയാണ്. പിന്നീടാണ് സ്ത്രീയെ സമൂഹം പരിഗണിക്കുന്ന ഒരു തരംതാണ രീതി പത്മാവദിലുമുണ്ടെന്ന് സ്വര അഭിപ്രായപ്പെടുന്നത്. പത്മാവദ് സ്ത്രീയെ വെറും യോനിയാക്കി മാത്രം ചുരുക്കിയെന്ന അവര്‍ പറയുന്നു.

തീയിലേക്ക് ചാടുന്നു

തീയിലേക്ക് ചാടുന്നു

സ്വരയും ബെന്‍സാലിയും നേരത്തെ ഗുസാരിഷിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാര്യം സ്വര കത്തില്‍ എടുത്തുപറയുന്നു. പത്മാവദിലെ നായിക തന്റെ ആത്മാഭിമാനം രക്ഷിക്കാന്‍ സ്വയം തീയിലേക്ക് ചാടുന്ന രംഗമാണ് സ്വര ഭാസ്‌കര്‍ കത്തെഴുതാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സതിയും ജോഹറും

സതിയും ജോഹറും

ഭര്‍ത്താവ് മരിച്ചാല്‍ ചിതയില്‍ ചാടി ആത്മഹുതി ചെയ്യുന്ന സതി, ആത്മാഭിമാനം രക്ഷിക്കാന്‍ ജീവിതം അവസാനിപ്പിക്കുന്ന ജോഹര്‍ തുടങ്ങിയ ആചാരങ്ങള്‍ സമൂഹം എന്നേ എടുത്തെറിഞ്ഞതാണ്. ഇപ്പോഴും അത്തരം രീതി സിനിമയില്‍ ചിത്രീകരിച്ചത് ശരിയായില്ലെന്ന് സ്വര പറയുന്നു.

ബലാല്‍സംഗം ചെയ്യപ്പെട്ടാലും

ബലാല്‍സംഗം ചെയ്യപ്പെട്ടാലും

ബലാല്‍സംഗം ചെയ്യപ്പെട്ടാലും സ്ത്രീക്ക് തുടര്‍ന്നും ജീവിക്കാനുള്ള അവകാശമുണ്ട്. ഭര്‍ത്താവും മരിച്ചാലും അങ്ങനെ തന്നെ. ഭര്‍ത്താവോ പുരുഷ ഉടമസ്ഥരോ മരിക്കുന്നതോടെ ഇല്ലാതാകേണ്ട ഒന്നല്ല സ്ത്രീ ജന്മം. പുരുഷനും സ്ത്രീയും എന്താണെന്ന് മനസിലാക്കുന്നിടത്താണ് പ്രശ്‌നമെന്നും സ്വര ചൂണ്ടിക്കാട്ടുന്നു.

ആര്‍ത്തവകാലത്തും

ആര്‍ത്തവകാലത്തും

പുരുഷന്‍ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും സ്ത്രീക്ക് ജീവിക്കാന്‍ അവകാശമുണ്ട്. ആര്‍ത്തവകാലത്തും സ്ത്രീക്ക് ജീവിക്കണം. സ്ത്രീ എന്നത് ചലിക്കുന്ന യോനി മാത്രമല്ലെന്നും സ്വര ഭാസ്‌കര്‍ കത്തില്‍ എടുത്തുപറയുന്നു.

യോനീ സംരക്ഷണം

യോനീ സംരക്ഷണം

ശരിയാണ് സ്ത്രീക്ക് യോനിയുണ്ട്. എന്നാല്‍ അവരുടെ ജീവിതം മുഴുവന്‍ യോനിയെ കേന്ദ്രീകരിച്ചാവണമെന്നില്ല. യോനി സംരക്ഷിക്കാന്‍ മാത്രമല്ല സ്ത്രീ ജീവിക്കുന്നതെന്നും സ്വര ഭാസ്‌കര്‍ കുറിക്കുന്നു.

നൂറ്റാണ്ടുകള്‍ പിന്നിട്ടു

നൂറ്റാണ്ടുകള്‍ പിന്നിട്ടു

13ാം നൂറ്റാണ്ടില്‍ അത്തരം കാഴ്ചപ്പാടുകള്‍ നിലനിന്നിരിക്കാം. പക്ഷേ, ഏറെ പുരോഗമിച്ച 21ാം നൂറ്റാണ്ടിലും അതേ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. അത്തരം ആചാരങ്ങള്‍ പ്രകീര്‍ത്തിക്കുന്നത് ശരിയല്ല. പത്മവാദ് കണ്ട ശേഷം എനിക്ക് തോന്നിയത് താന്‍ ഒരു യോനിയായി ചുരുങ്ങിയോ എന്നണെന്നും സ്വര പറഞ്ഞു.

എല്ലാത്തിനും അപ്പുറം

എല്ലാത്തിനും അപ്പുറം

മറ്റൊരു പുരുഷന്‍ അവളെ കീഴ്‌പ്പെടുത്തുന്നതോടെ സ്ത്രീയുടെ പരിശുദ്ധി ഇല്ലാതായെന്നും അവള്‍ മരണ ശിക്ഷക്ക് വിധേയയാകണം എന്നുള്ളതും തെറ്റായ ചിന്തയാണ്. യോനിക്കപ്പുറവും ജീവിതമുണ്ട്. അതുകൊണ്ടുതന്നെ ബലാല്‍സംഗത്തിന് അപ്പുറവും അവള്‍ക്ക് ജീവിക്കാന്‍ കഴിയേണ്ടതുണ്ട് എന്നും സ്വര ഭാസ്‌കര്‍ തുറന്ന കത്തില്‍ വിശദീകരിക്കുന്നു.

English summary
I felt like a vagina: Swara Bhaskar slams Sanjay Leela Bhansali in scathing open letter against Padmaavat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X