പ്രമുഖ നടി സ്വര്‍ണം മോഷ്ടിച്ചെന്ന ആരോപണവുമായി ജൂവല്ലറി ഉടമ
സിംഗപ്പൂര്‍: ഇന്ത്യന്‍ നടി സിംഗപ്പൂരിലെ ജൂവല്ലറിയില്‍ നിന്നും ആഭരണം മോഷ്ടിച്ചാതായി ആരോപണം. ബംഗാളി നടി സ്വാസ്തിക മുഖര്‍ജിയാണ് ആഭരണം മോഷ്ടിച്ചതായി ആരോപിയ്ക്കുന്നത്. കമ്മലുകള്‍ മോഷ്ടിച്ചുവെന്നാണ് നടിയ്‌ക്കെതിരെ ഉയര്‍ന്നിരിയ്ക്കുന്ന ആരോപണം. ദര്‍പന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടി.
കാമുകനും സംവിധായകനുമായ സുശാന്ത് സിംഗിനൊപ്പമാണ് നടി ഫിലിം ഫെസ്റ്റിന് എത്തിയത്. തുടര്‍ന്ന് നടത്തിയ ഷോപ്പിംഗിനിടയില്‍ ഒരു നെക്ക് പീസും അതിന്‍റെ ഇയര്‍ റിംഗ്‌സും ഇവര്‍ എടുത്തു. ആഭരണങ്ങള്‍ കണ്ണാടിയില്‍ നോക്കി ധരിയ്ക്കുകയും ചെയ്തു. എന്നാല്‍ കമ്മലുകള്‍ തിരികെ നല്‍കാതെ ഇടത് കൈയ്യില്‍ തന്നെ സൂക്ഷിച്ചിരുന്നതായാണ് പറയുന്നത്. കടയുടമ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ചലച്ചിത്ര മേളയുടെ സംഘാടകര്‍ക്ക് കൈമാറി

മോഷണം
ആരോപണത്തിനെതിരെ നടി പ്രതികരിച്ചിട്ടില്ല. ഇയര്‍ റിംഗ്‌സിന്റെ പണം നല്‍കാതെ നടി അവ ഒപ്പം കൊണ്ട് പോയെന്നും പകരം ഒഴിഞ്ഞ ബോക്‌സുകള്‍ കാട്ടുകയായിരുന്നെന്നുമാണ് കടയുടമ പറയുന്നത്

കാമുകനൊപ്പം
കാമുകനൊപ്പമാണ് സ്വാസ്തിക സിംഗപ്പൂരില്‍ എത്തിയത്. ദര്‍പന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് ഇവര്‍ എത്തിയത്. തിങ്കളാഴ്ച തന്നെ സിംഗപ്പൂരില്‍ നിന്നും തിരിയ്ക്കുകയും ചെയ്തു

കമ്മലുകള്‍
സ്വാസ്തിക എടുത്തു എന്ന് പറയുന്ന കമ്മലിന്റെ വില 225 യുഎസ് ഡോളറാണ്

പൊലീസില്‍?
ജൂവല്ലറി ഉടമ ഇതുവരെയും നടിയ്‌ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല

ദൃശ്യങ്ങള്‍ കൈമാറി
ആഭരണം അണിഞ്ഞ ശേഷം പണം നല്‍കാതെ മുങ്ങുന്ന നടിയുടെ ദൃശ്യങ്ങള്‍ ചലച്ചിത്ര മേളയുടെ സംഘാടകര്‍ക്ക് ജൂവല്ലറി ഉടമ നല്‍കിയതായാണ് വിവരം












Click it and Unblock the Notifications