Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറു കോടിയുടെ കരാര്‍; മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ അംബാസഡറായി തമന്ന; എന്ത് യോഗ്യതയെന്ന് വിമര്‍ശനം

ഒരു നൂറ്റാണ്ടിലേറെയായി കന്നഡക്കാരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് മൈസൂര്‍ സാന്‍ഡല്‍ സോപ്പ്. കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ സോപ്പുമായി കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വൈകാരികമായ ഒരു ബന്ധമുണ്ട്. ഇപ്പോഴിതാ ഈ സോപ്പിനെചൊല്ലി കര്‍ണാടകയില്‍ പുതിയൊരു രാഷ്ട്രീയ വിവാദം ഉടലെടുത്തിരിക്കുകയാണ്.

മൈസൂര്‍ സാന്‍ഡല്‍ സോപ്പ് നിര്‍മ്മിക്കുന്ന കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് (കെഎസ്ഡിഎല്‍) ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. ആറ് കോടി രൂപയിലധികം തുകയ്ക്കാണ് നടിയുമായി കമ്പനി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കന്നഡ നടികളെ അവഗണിച്ച് മുംബൈ സ്വദേശിയായ തമന്നയെ നിയമിച്ചതിലാണ് വലിയ പ്രതിഷേധം ഉയരുന്നത്.

Tamannaah

കര്‍ണാടകയിലെ ജനങ്ങളുമായി പതിറ്റാണ്ടുകളോളം ബന്ധമുള്ള സോപ്പിന്റെ അംബാസിഡറായി കര്‍ണാടകയില്‍ നിന്ന് ആരെയും കിട്ടിയില്ലേ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതൊരു രാഷ്ട്രീയ വിവാദമായി വളര്‍ന്നിട്ടുണ്ട്. കന്നട അനുകൂല ഗ്രൂപ്പുകള്‍, പ്രാദേശിക നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരാണ് ഈ വിമര്‍ശത്തിന് പിന്നിലുള്ളത്. ബിജെപിയും സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു

കര്‍ണാടകയുടെ സാംസ്‌കാരിക പൈതൃകത്തില്‍ ആഴത്തില്‍ വേരുന്നിയ ഒരു ബ്രാന്‍ഡിനെ അവതരിപ്പിക്കാന്‍ ഒരു അന്യഭാഷാ നടി തന്നെ വേണമായിരുന്നോ എന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

രണ്ടു വര്‍ഷത്തേക്കാണ് തമന്നയുമായി കെഎസ്ഡിഎല്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദീപിക പദുകോണ്‍, രശ്മിക മന്ദാന, കിയാര അദ്വാനി എന്നിവരെയും ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തേക്ക് ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സാന്നിധ്യമുള്ള തമന്നയെ ഏറ്റവും ഒടുവില്‍ അംബാസഡറായി നിയമിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും പുറത്തും നിരവധി ആരാധകരുള്ള തമന്നയെ ബ്രാന്‍ഡ് അംബാസിഡറാക്കിയതിലൂടെ ദക്ഷിണേന്ത്യയില്‍ സോപ്പിനുള്ള പ്രശസ്തി ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

1990 ലാണ് മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ബെംഗളൂരുവിലാണ് സോപ്പിന്റെ ഫാക്ടറി. രാജഭരണ കാലത്ത് ആരംഭിച്ച സോപ്പ് നിര്‍മ്മാണം പിന്നീട് കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുക്കുകയായിരുന്നു.

മാര്‍ക്കറ്റിങ് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് തമന്നയെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിയതെന്ന് വിമര്‍ശനത്തിന് മറുപടിയായി കര്‍ണാടകയിലെ വ്യവസായ മന്ത്രി എംബി പാട്ടീല്‍ അറിയിച്ചു. കര്‍ണാടകയ്ക്ക് പുറമേ, മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ സ്വീകാര്യത ദേശീയ, ആഗോള തലത്തില്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തമന്നയെ നിയമിച്ചത് എന്നാണ് സര്‍ക്കാരിന്റെ വാദം. 2028-ല്‍ വാര്‍ഷിക വരുമാനം 5000 കോടിയായി ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും മന്ത്രി പറയുന്നു.

പ്രശസ്തരും കഴിവുള്ളവരുമായ നിരവധി കന്നട നടിമാര്‍ ഉള്ളപ്പോള്‍ അന്യഭാഷയില്‍ നിന്ന് തമന്നയെ കൊണ്ടു വരേണ്ട ആവശ്യം എന്തായിരുന്നു എന്നാണ് കര്‍ണാടക ഡിഫന്‍സ് ഫോറം സംസ്ഥാന പ്രസിഡന്റ് നാരായണ ഗൗഡ ചോദിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം കന്നടക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും നാരായണ ഗൗഡ ആരോപിച്ചു. തമന്നയ്ക്ക് നല്‍കിയ ആറു കോടി രൂപ വിദ്യാഭ്യാസ, ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.

സമൂഹ മാധ്യമത്തില്‍ 28 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള നടിയാണ് തമന്ന. തമന്നയുടെ ഡിജിറ്റല്‍ സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് നടിയെ തിരഞ്ഞെടുതെന്നും വ്യവസായ മന്ത്രി വിശദീകരിക്കുന്നു. എന്നാല്‍ ഇതിലുള്ള പ്രതിഷേധം രാഷ്ട്രീയ-സിനിമാ മേഖലയിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+