തെന്നിന്ത്യന്‍ താരസുന്ദരി തമന്നയ്ക്ക് കൊറോണ; നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഹൈദരാബാദ്: തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ വെബ്‌സീരീസിന്റെ ചിത്രീകരണത്തിരക്കിലായിരുന്നു നടി. ഈ വേളയിലാണ് ചില ലക്ഷങ്ങള്‍ കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കൊറോണ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ നടി ചികില്‍സയിലാണെന്ന് ടിവി 9 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്തു.

തമന്നയുടെ അച്ഛനും അമ്മയ്ക്കും നേരത്തെ കൊറോണ രോഗം ബാധിച്ചിരുന്നു. ആഗസ്റ്റിലായിരുന്നു ഇത്. നടി തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ വഴി അറിയിച്ചത്. തുടര്‍ന്ന് തമന്നയും ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. നടിക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്. രോഗം വേഗത്തില്‍ ഭേദമാകട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ഥന.
നവാസുദ്ദീന്‍ സിദ്ദീഖിക്ക് ഒപ്പമുള്ള ബോലെ ചുഡിയാന്‍ എന്ന ചിത്രമാണ് തമന്നയുടേതായി പുറത്തിറങ്ങാനുള്ളത്. സീതിമാര്‍ എന്ന തെലുങ്ക് ആക്ഷന്‍ ചിത്രം കൊറോണ കാരണം നിര്‍ത്തിവച്ചിരുന്നു. സാഹചര്യം ഭേദമായാല്‍ ചിത്രീകരണം പുനരാരംഭിക്കും.












Click it and Unblock the Notifications