• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ ഫെമിനിസ്റ്റ്: ലൈംഗികാരോപണത്തിൽ അനുരാഗിന് പിന്തുണയുമായി തപ്സി പന്നു!!

മുംബൈ: ബോളിവുഡ് നടി പായൽ ഘോഷിന്റെ ലൈഗികാരോപണത്തിന് പിന്നാലെ സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിന് പിന്തുണ പ്രഖ്യാപിച്ച് നടി തപ്സി പന്നു. കഴിഞ്ഞ ദിവസമാണ് അനുരാഗ് കശ്യപിനെതിരെ ഗുരുതര ആരോപണങ്ങൾ പുറത്തുവരുന്നത്. വർഷങ്ങൾക്ക് മുമ്പ് അനുരാഗ് കശ്യപിന്റെ വീട്ടിൽ വെച്ച് നടന്നിട്ടുള്ള സംഭവങ്ങളെക്കുറിച്ചാണ് ഇപ്പോൾ പായൽ ഘോഷ് വെളിപ്പെടുത്തിയിട്ടുള്ളത്. അതേ സമയം ആരോപണങ്ങൾ തള്ളിക്കളഞ്ഞ് അനുരാഗ് കശ്യപ് തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്.

വീട്ടിൽ വെച്ച് ലൈംഗികതയ്ക്ക് നിർബന്ധിച്ചു: അനുരാഗ് കശ്യപിനെതിരെ പായൽ ഘോഷ്

 വലിയ ഫെമിനിസ്റ്റ്

വലിയ ഫെമിനിസ്റ്റ്

ലൈംഗികാരോപണം നേരിടുന്ന സംവിധായകൻ അനുരാഗ് കശ്യപിന് പിന്തുണ പ്രഖ്യാപിച്ച് നടി തപ്സി പന്നു. അനുരാഗിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് തപ്സി പന്നു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിങ്ങൾക്കായി... എന്റെ സുഹൃത്തേ.. ഞാനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്... നിങ്ങൾ സൃഷ്ടിക്കുന്ന ലോകത്തെ സ്ത്രീകൾ എത്ര ശക്തരും പ്രാധാന്യമുള്ളവരുമാണെന്ന് കാണിക്കുന്ന മറ്റൊരു കലാസൃഷ്ടിയുടെ സെറ്റുകളിൽ ഉടൻ നമുക്ക് കാണാമെന്നും തപ്സി സോഷ്യൽ മീഡിയയിൽ കുറിച്ചു. അനുരാഗ് കശ്യപ് നിർമിച്ച നിർമിച്ച മൻമർസിയാൻ, സാൻ കി ആങ്ക് എന്നീ ചിത്രങ്ങളിൽ തപ്സി പന്നു അഭിനയിച്ചിട്ടുണ്ട്.

ലൈംഗികാരോപണം

ലൈംഗികാരോപണം

ശനിയാഴ്ചയാണ് ബോളിവുഡ് നടിയായ പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ ഗുരുതര ലൈംഗികാരോപണമുന്നയിച്ച് രംഗത്തെത്തുന്നത്. ശനിയാഴ്ച സോഷ്യൽ മീഡിയ വഴിയാണ് പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. ട്വിറ്ററിൽ അനുരാഗിനെതിരെ ഗുരുതര ആരോപണമുന്നയിച്ച നടി അനുരാഗിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു. തന്റെ സുരക്ഷ അപകടത്തിലാണെന്നും നടി ട്വീറ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു. പായലിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച് രംഗത്തെത്തിയ അനുരാഗ് കശ്യപ് താൻ അത്തരത്തിൽ പെരുമാറിയിട്ടില്ലെന്നും അവയെല്ലാം അടിസ്ഥാന രഹിതമാണെന്നുമാണ് വിശേഷിപ്പിച്ചത്. ട്വിറ്ററിൽ തന്നെയാണ് അനുരാഗ് കശ്യപും ആരോപണങ്ങൾക്കെതിരെ രംഗത്തെത്തുന്നത്. എബിഎൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് നടി പായൽ അനുരാഗിനെതിരെ ലൈംഗിക ആരോപണം ആവർത്തിച്ചിരുന്നു.

അതൃപ്തി അറിയിച്ചു

അതൃപ്തി അറിയിച്ചു

ആദ്യത്തെ തവണ വെർസോവയിലെ അരംനഗറിലെ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ചലച്ചിത്ര രംഗത്തെ പൊതുവായ കാര്യങ്ങളെക്കുറിച്ചാണ് അപ്പോൾ സംസാരിച്ചത്. അദ്ദേഹം വീണ്ടും എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. അത് മൂന്നാം തവണയായിരുന്നു. ഇത്തവണ അദ്ദേഹം എന്നെ മുറിയിലേക്ക് കൊണ്ടുപോയെന്നും തന്റെ വസ്ത്രങ്ങൾ മാറ്റിയെന്നും തന്നെയും അതിനായി നിർബന്ധിച്ചെന്നും പായൽ പറയുന്നു. തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചുവെന്നും അടുത്ത തവണ വരുമ്പോൾ തയ്യാറിയിരിക്കണമെന്ന് പറഞ്ഞ് താൻ വീട്ടിൽ ഇറങ്ങിയെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പായൽ വെളിപ്പെടുത്തിയത്. തുടർന്ന് അനുരാഗ് മെസേജ് അയച്ചെങ്കിലും മറുപടി നൽകിയില്ലെന്നും പായൽ വ്യക്തമാക്കി.

 ഉടൻ അന്വേഷണം

ഉടൻ അന്വേഷണം

അനുരാഗ് കശ്യപിനെതിരായ പായൽ ഘോഷിന്റെ ലൈംഗികാരോപണം പുറത്തുവന്നതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. സംഭവത്തിൽ വിശദമായ പരാതി നൽകാനാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ നടിയോട് നിർദേശിച്ചത്. സംഭത്തിൽ ഉടൻ തന്നെ അന്വേഷണം ആരംഭിക്കുമെന്നും വനിതാ കമ്മീഷൻ ഉറപ്പുനൽകിയിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ വനിതാ കമ്മീഷന് പുറമേ നടി കങ്കണ റാവത്തും പായലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

 അങ്ങനെ കരുതരുത്

അങ്ങനെ കരുതരുത്

"തുടക്കത്തിൽ എനിക്ക് അദ്ദേഹത്തോട് വലിയ മതിപ്പുണ്ടായിരുന്നു. പിന്നീട് അദ്ദേഹം എന്നോട് മേശമായി പെരുമാറാൻ തുടങ്ങിയെന്നാണ് പായൽ എഎൻഐഎയോട് പ്രതികരിച്ചത്. പിന്നീട് സംഭവിച്ചതെല്ലാം എനിക്ക് മോശമായി തോന്നി. അതൊന്നും സംഭവിക്കാൻ പാടില്ലായിരുന്നു. ജോലിക്കായി നിങ്ങളെ ഒരാൾ സമീപിക്കുമ്പോൾ ആ വ്യക്തി എന്തിനും തയ്യാറാണ് എന്നർത്ഥമില്ല" പായൽ ഘോഷ് പറയുന്നു.

English summary
Actress Tapsee Pannu supports Anurag Kashyap over allegation from actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X