നഗ്നചിത്രം കാണണമെന്ന് സന്ദേശം: സ്ക്രീന്‍ഷോട്ട് അടക്കം ഷെയര്‍ ചെയ്ത് നടി, മറുപടി ഇങ്ങനെ
മുംബൈ: നടി തിലോത്തമ ഷോം ബോളിവുഡില്‍ അടക്കം തിളങ്ങി നില്ക്കുന്ന നടിയാണ്. നിരവധി പേര് നടിയെ സോഷ്യല്‍ മീഡിയയില്‍ അടക്കം ഫോളോ ചെയ്യുന്നുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം നടിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വളരെ അശ്ലീലമായൊരു സന്ദേശം ലഭിച്ചിരിക്കുകയാണ്. അത് നടി ഇന്‍സ്റ്റഗ്രാമില്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്.
ഇതിന് നടി നല്കിയ മറുപടി ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. വൈറലായ ചില ചോദ്യങ്ങളും, ഇത്തരം സന്ദേശങ്ങള്‍ തന്നെ എങ്ങനെയെല്ലാം അലോസരപ്പെടുത്തുന്നുണ്ടെന്നും തിലോത്തമ ഷോം വിശദീകരിച്ചിരിക്കുകയാണ്. തിലോത്തമയുടെ ധീരതയ്ക്ക് കൈയ്യടിച്ചിരിക്കുകയാണ് സിനിമാ ലോകം.

തിലോത്തമയുടെ നഗ്നചിത്രം കാണണമെന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഒരാള്‍ സന്ദേശം അയച്ചത്. ഈ അശ്ലീല സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് നടി മറുപടി നല്‍കിയത്. ഇത്തരം സന്ദേശങ്ങള്‍ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന് നടി പറയുകയും ചെയ്തു. എന്താണ് ഇതിന്റെ കാരണമെന്നും കുറിപ്പിലൂടെ അവര്‍ വെളിപ്പെടുത്തി. നടി റൈത്താഷ റാത്തോര്‍ ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിലുള്ള പോലെ തിലോത്തമയെ നഗ്നയായി കാണണമെന്നാണ് യുവാവ് അയച്ച സന്ദേശം. ഖിസ്സ എന്ന ചിത്രത്തിലെ ഒരു രംഗം എടുത്ത് പറഞ്ഞാണ് തിലോത്തമ യുവാവ് അടക്കമുള്ള മുഖമില്ലാത്തവര്‍ക്ക് മറുപടി നല്‍കിയത്.

എന്തുകൊണ്ടാണ് ഈ സന്ദേശവും ഇതിലെ ലൈക്കുകളും എന്നെ ഇത്രയധികം വ്രണപ്പെടുത്തിയത്? ഒരു പ്രഫഷനല്ലെന്ന നിലയില്‍ ഞാന്‍ സ്ക്രീനില്‍ ഇന്റിമേറ്റ് സീനുകളും നഗ്നരംഗങ്ങളും അവതരിപ്പിക്കുന്നത് കൊണ്ടാണോയെന്നും നടി ചോദിക്കുന്നു. ഖിസ്സയില്‍ പിതാവിന്റെ കഥാപാത്രത്തിന് മുന്നില്‍ നഗ്നയായി നില്ക്കുന്ന ഒരു രംഗമുണ്ടായിരുന്നു. എന്റെ മറിടം സ്ക്രീനില്‍ കണ്ടപ്പോള്‍ ആരെ എന്നെ നിരീക്ഷിക്കുന്നുവെന്ന ഞെട്ടിക്കുന്ന തോന്നലായിരുന്നു എന്റെ ആദ്യ പ്രതികരണം. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ എന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിക്കാതെയായി. പ്രതിഷേധങ്ങളിലും രാഷ്ട്രീയത്തിലും നഗ്നതയുടെ ശക്തി എന്തെന്ന് ആ നിമിഷത്തിലാണ് ഞാന്‍ അറിഞ്ഞതെന്നും തിലോത്തമ പറഞ്ഞു.

ഒര ശരീരം എന്താണ് സംസാരിക്കുന്നത്, എന്ത് മാന്യതയാണ് പ്രേക്ഷകന് മനസ്സിലാക്കേണ്ടത്? നഗ്നത പ്രതിഷേധത്തിന്റെ, സാമൂഹിക മുന്നേറ്റത്തിന്റെ, സ്വയം സ്വീകാര്യതയുടെ സ്നേഹത്തിന്റെ ഉപകരണമാണ്. പ്രതിഷേധവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നഗ്നശരീരത്തിന്റെ ശക്തി ആ നിമിഷം ഞാന്‍ അറിഞ്ഞു. എന്താണ് ശരീരം നടത്തുന്ന ആശവിനിമയം. എന്ത് ഔചിത്യമാണ് പ്രേക്ഷകന് മനസ്സിലാക്കേണ്ടത്. താഴേത്തട്ട് മുതല്‍ സമൂഹത്തിന്റെ മുന്‍നിര പ്രതിഷേധങ്ങളില്‍ വരെ സ്വയം അംഗീകരിക്കുന്നതിനും സ്നേഹിക്കുന്നതിനുമുള്ള ഒരു ഉപകരമാണ് നഗ്നത. പക്ഷേ ഫെമിനിസ്റ്റുകളുടെ പ്രതിഷേധ വേദി ഒരേസമയം വിപുലീകരിക്കപ്പെടുകയും, പുതുതലമുറ സൈബര്‍ ആക്രമണങ്ങളാല്‍ വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നുവെന്ന് തിലോത്തമ കുറിച്ചു.

റൈത്താഷ റാത്തോറിനോട് അനുവാദം വാങ്ങിയിട്ടാണ് ഈ പോസ്റ്റിടുന്നതെന്നും തിലോത്തമ പറഞ്ഞു. നിരൂപകര ശ്രദ്ധ നേടിയിട്ടുള്ള ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് തിലോത്തമ, എ ഡെത്ത് ഇ ന് ദ ഗുഞ്ച്, മണ്‍സൂണ്‍ വെഡ്ഡിംഗ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തിലോത്തമ ഷോ. ഡീപ് സിക്സ് എന്ന ചിത്രമാണ് തിലോത്തമയുടെ പുറത്തിറങ്ങാനുള്ള ചിത്രം. യുവാവിന്റെ ആവശ്യത്തിന് നിരവധി ലൈക്കുകളാണ് നേരത്തെ ലഭിച്ചത്. ഇത് ചൂണ്ടിക്കാണിക്കുക കൂടിയാണ് നടി ചെയ്തിരിക്കുന്നത്. വലിയ വിമര്‍ശനവും ഈ യുവാവിനെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നടിയുടെ മറുപടി പക്വത നിറഞ്ഞതാണെന്ന് ആരാധകര്‍ പറയുന്നു. ഇത് വൈറലാവുകയും ചെയ്തു.

നേരത്തെ സാമ്പ്രദായിക ചിന്തകളെ പൊളിച്ച് നടി പങ്കുവെച്ച ചിത്രവും കുറിപ്പും വൈറലായിരുന്നു. രോമാൃതമായ കൈയിടുക്ക് പ്രദര്‍ശിപ്പിക്കുന്ന ചിത്രം പങ്കുവെച്ചാണ് നടിയുടെ പ്രതികരണം. തിലോത്തമ ധരിച്ചിരിക്കുന്ന ടീ ഷര്‍ട്ടില്‍ അണ്‍അപ്പോളജറ്റിക് എന്നും കുറിച്ചിരുന്നു. ഞാന്‍ ഒരുപാട് ക്ഷമ പ്രകടിപ്പിക്കാറുണ്ട്. ആരുടെയെങ്കിലും ക്ഷമാപണം പ്രതീക്ഷിച്ച് ഞാന്‍ ക്ഷമ ചോദിക്കുന്നതാണ് ഇതിലെ ഏറ്റവും മോശമായ കാര്യം. ഒരു ഹലോ പറയുന്നത് പോലെ, ഞാന്‍ നല്ലത് എന്തെങ്കിലും ചെയ്തുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്തുകൊണ്ടെന്നാണ് എനിക്ക് അത് അല്‍പ്പം കൂടി നന്നായി ചെയ്യാമായിരുന്നു. യുക്തിക്ക് നിരക്കാത്ത ഒന്ന്, നിശബ്ദതയില്‍ നമ്മുടെ അറിയാതെ പോകുന്നത്. എന്റെ രോമങ്ങളെ കുറിച്ചാണെങ്കില്‍ അതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല. ഞാന്‍ ചിലപ്പോള്‍ വാക്സ് ചെയ്യും. ചിലപ്പോള്‍ ചെയ്യാതെയും ഇരിക്കുമെന്ന് തിലോത്തമ കുറിച്ചു.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications