Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃഷ വൃത്തിയാക്കിയത് മൃഗശാല, കാണൂ

ചെന്നൈ: ശുചിത്ര ബോധവത്കരണത്തിനായുള്ള പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് കാമ്പയിനിങില്‍ തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണയും പങ്കാളിയായി. മൃഗ സ്‌നേഹിയായ തൃഷ വൃത്തിയാക്കാന്‍ കണ്ടെത്തിയ സ്ഥലും ചെന്നൈയിലെ ഒരു മൃഗശാലയാണ്.

വലിയ താരമെന്നോ ചെറിയ താരമെന്നോ സെലിബ്രേറ്റികളെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും ഇതില്‍ പങ്കാളികളാകാം എന്നും, സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയായതില്‍ അഭിമാനിക്കുന്നുവെന്നും വെല്ലുവിളി സ്വീകരിച്ച തൃഷ പറഞ്ഞു. ചിത്രങ്ങള്‍ കാണൂ...

തൃഷയും പങ്കാളി

തൃഷയും പങ്കാളി

ശുചിത്ര ബോധവത്കരണത്തിനായുള്ള പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് കാമ്പയിനിങില്‍ തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണയും പങ്കാളിയായി.

മൃഗസ്‌നേഹി

മൃഗസ്‌നേഹി

മൃഗ സ്‌നേഹിയായ തൃഷ വൃത്തിയാക്കാന്‍ കണ്ടെത്തിയ സ്ഥലും ചെന്നൈയിലെ ഒരു മൃഗശാലയാണ്. എന്‍വയോണ്‍മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നടത്താനിരിക്കുന്ന മൃഗശാലയാണിത്

ഞാന്‍ തീരുമാനിക്കുകയായിരുന്നു

ഞാന്‍ തീരുമാനിക്കുകയായിരുന്നു

തൃഷ ഒരു മൃഗ സ്‌നേഹിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മൃഗങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ മുന്നിട്ടിറങ്ങുന്ന നടി ഇത്തരമൊരു പ്രവര്‍ത്തിക്കും അവര്‍ക്ക് വേണ്ടി തന്നെയാവട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.

ഉത്സാഹം കണ്ടോ

ഉത്സാഹം കണ്ടോ

ഇന്ന് (03-12-2014) രാവിലെയാണ് തൃഷയും ഗ്യാങും ശുചീകരണ പ്രവര്‍ത്തനത്തിന് എത്തിയത്.

നേരത്തെ ചൂലെടുത്തവര്‍

നേരത്തെ ചൂലെടുത്തവര്‍

തെലുങ്ക് നടന്റെ വെല്ലുവിളി സ്വീകരിച്ച് നേരത്തെ സമാന്തയും തമ്മന്നയും സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

തൃഷയ്ക്ക് വന്ന വഴി

തൃഷയ്ക്ക് വന്ന വഴി

തൃഷയെ ആര് വെല്ലുവിളിച്ചതാണെന്ന് താരം പറഞ്ഞിട്ടില്ല. താരവും ആരെയും വെല്ലുവിളിച്ചിട്ടില്ല. പക്ഷെ എല്ലാവരും ഇതിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

ഫേസ്ബുക്കിലും ട്വിറ്ററിലും തൃഷയുടെ സ്വച്ഛ് ഭാരത് കാമ്പയിനിങ് പടരുകയാണ്. ഒരു യൂട്യൂബ് വീഡിയോയും താരം പോസ്റ്റിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+