കുതിരയെ തല്ലിയ വിവാദം, ബിജെപി എംഎല്‍എ നരകത്തില്‍ വെന്തുനീറാന്‍ പ്രാര്‍ത്ഥിക്കുമെന്ന് തൃഷ
ചെന്നൈ: ബിജെപി സംഘടിപ്പിച്ച പരിപാടിക്കിടെ ബിജെപി എംഎല്‍എ ഗണേഷ് ജോഷി കുതിരയുടെ കാല്‍ തല്ലിയൊടിച്ചെന്നുള്ള വാര്‍ത്ത വിവാദമായിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികരണവുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി. തമിഴ് ചലച്ചിത്ര രംഗത്തുനിന്ന് തൃഷയാണ് ആദ്യം ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്.
വാര്‍ത്ത കേട്ടത്തില്‍ വിഷമമുണ്ടെന്നാണ് തൃഷ പറയുന്നത്. കാല് തല്ലിയൊടിച്ച എംഎല്‍എ നരകത്തില്‍ പോകാനായി പ്രാര്‍ത്ഥിക്കുമെന്നാണ് തൃഷ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് തൃഷ പ്രതികരിച്ചത്. മിണ്ടാ പ്രാണിയായ കുതിരയുടെ കാലൊടിച്ച ബിജെപി എംഎല്‍എയ്ക്ക് കണക്കായ ശിക്ഷ ലഭിക്കുമെന്നും താരം പറയുന്നു.

ബിജെപി എംഎല്‍എ നരകത്തില്‍ എത്തി വെന്തുനീറാന്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്നാണ് തൃഷ ട്വീറ്റ് ചെയ്തത്. സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്നും താരം പറയുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിലെ ബിജെപി സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയിലാണ് സംഭവം നടക്കുന്നത്. പരിപാടി നടക്കുന്നതിനിടെ സംഘമുണ്ടാക്കുനതിനിടയിലാണ് കുതിരയുടെ കാലിന് പരിക്ക് പറ്റുന്നത്.
Yes i pray u burn in hell !! Absolutely ashamed. https://t.co/OeY3Kg8ynv
— Trisha Krishnan (@trishtrashers) March 15, 2016
എംഎല്‍എ നീണ്ട ലാത്തി ഉപയോഗിച്ച് കുതിരയുടെ കാലില്‍ ആവര്‍ത്തിച്ച് തല്ലുന്ന വീഡിയോയാണ് മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍, താന്‍ കുതിരയുടെ കാല്‍ തല്ലിയൊടിച്ചിട്ടില്ലെന്നാണ് ഗണേഷ് ജോഷി സംഭവത്തിനെതിരെ പ്രതികരിച്ചത്.












Click it and Unblock the Notifications