Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃഷ വിജയുടെ വീട്ടിലെത്തി; ചിത്രങ്ങള്‍ വൈറല്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ടിവികെ മുന്നേറ്റം

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുരോഗമിക്കവേ, ടിവികെ മുന്നിട്ടുനിൽക്കുന്നതിനിടെ നടി തൃഷ വിജയുടെ നീലാങ്കരയിലെ വസതിയിൽ സന്ദർശനം നടത്തി. 43-ാം ജന്മദിനം ആഘോഷിക്കുന്ന തൃഷ, തിരുപ്പതി സന്ദർശിച്ച ശേഷമാണ് വിജയുടെ വീട്ടിലെത്തിയത്.

കഴിഞ്ഞ രാത്രി തിരുപ്പതിയിലെത്തിയ തൃഷ ഇന്ന് രാവിലെ തിരുമല ഏഴ്മലയൻ ക്ഷേത്രത്തിൽ സുപ്രഭാത സേവയിൽ പങ്കെടുത്തു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലെ ഈ ക്ഷേത്ര സന്ദർശനം ടിവികെയുടെ വിജയത്തിനായുള്ള പ്രാർത്ഥനയായി ആരാധകർ കാണുന്നു.

trisha come to vijay house

ക്ഷേത്രവളപ്പിലൂടെ നടന്നു നീങ്ങിയ തൃഷയെ കണ്ടപ്പോൾ ഒരു ആരാധകൻ "മേഡം, റിസൾട്ട് പക്കാ മനതെ!” (റിസൾട്ട് ഉറപ്പായും നമ്മുടെ ഭാഗത്താണ്) എന്ന് ആവേശത്തോടെ പറഞ്ഞു. ആരാധകന്റെ വാക്കുകൾ ശ്രദ്ധിച്ച തൃഷ പുഞ്ചിരിച്ചു കടന്നുപോയി.

ടിവികെ നൂറിലധികം മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുന്നതിനാൽ, വിജയുടെ നീലാങ്കരയിലുള്ള വസതി പ്രവർത്തകരെക്കൊണ്ട് നിറഞ്ഞ് ഒരു സമ്മേളന വേദിക്ക് സമാനമായി. ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

റേഞ്ച് റോവർ കാറിൽ വിജയുടെ വീട്ടിലെത്തിയ തൃഷയുടെ സന്ദർശനം, ഇരുവരുമായി ബന്ധപ്പെട്ട് മുൻപും പ്രചരിച്ച അഭ്യൂഹങ്ങളെ വീണ്ടും സജീവമാക്കി. തിരഞ്ഞെടുപ്പ് ഫലങ്ങൾ വിജയ്ക്ക് അനുകൂലമായാൽ, സിനിമാ രംഗത്തുനിന്ന് നിരവധി പേർ ആശംസകളുമായി എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

വിജയിയെയും തൃഷയെയും ബന്ധിപ്പിച്ച് നേരത്തെ പലവിധത്തിലുള്ള ചര്‍ച്ചകളും വാര്‍ത്തകളും നിറഞ്ഞിരുന്നു. വിജയുടെ ഭാര്യ സംഗീത നല്‍കിയ വിവാഹ മോചന ഹര്‍ജിയില്‍ പരാമര്‍ശിച്ച നടി തൃഷയാണ് എന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. തൃഷ അവിവാഹിതയായി തുടരുന്ന കാര്യവും ചിലര്‍ ചൂണ്ടിക്കാട്ടി. വിജയിയും തൃഷയും ഒരുമിച്ച് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.

നേരത്തെ ഒരു അഭിമുഖത്തില്‍ മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം തൃഷ പങ്കുവച്ചിരുന്നു. വിജയുടെ ഇപ്പോഴത്തെ മുന്നേറ്റവും തൃഷയുടെ വാക്കുകളും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. വിജയുടെ പാര്‍ട്ടി 100ല്‍ അധികം സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു എന്നാണ് ഉച്ച വരെയുള്ള റിപ്പോര്‍ട്ടുകള്‍. അന്തിമ ഫലം പ്രഖ്യാപിക്കുമ്പോഴാണ് ഇക്കാര്യത്തില്‍ വ്യക്തത വരിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+