ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഖുഷ്ബു; സ്വന്തം പിതാവ് തന്നെ... പേടി കാരണം മിണ്ടിയില്ല
ഒരുപക്ഷേ താന്‍ ഇക്കാര്യം നേരത്തെ തുറന്നുപറഞ്ഞാല്‍ മാതാവിനും സഹോദരങ്ങള്‍ക്കും കൂടുതല്‍ പ്രതിസന്ധിയാകുമായിരുന്നു

ചെന്നൈ: തെന്നിന്ത്യന്‍ താര സുന്ദരിമാരില്‍ ഇപ്പോഴും തിളങ്ങി നില്ക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയില്‍ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ നിറ സാന്നിധ്യമായ താരമാണവര്‍. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാകുകയും പല പാര്‍ട്ടികളിലും പ്രവര്‍ത്തിക്കുകയും ചെയ്തു.
നിലവില്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ്. ദേശീയ വനിതാ കമ്മീഷന് അംഗമായി ദിവസങ്ങള്‍ക്ക് മുമ്പാണ് ഖുഷ്ബു നിയമിക്കപ്പെട്ടത്. ഇപ്പോള്‍ ഖുഷ്ബുവിന്റെ പുതിയ വീഡിയോ വൈറലാണ്. തനിക്ക് സ്വന്തം പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനം സംബന്ധിച്ചാണ് അതില്‍ പറയുന്നത്. അറിയാം വിശദാംശങ്ങള്‍ ഇങ്ങനെ....

മറക്കില്ല, പൊറുക്കില്ല
കുട്ടിക്കാലത്ത് സ്വന്തം പിതാവില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനം സംബന്ധിച്ചാണ് ഖുഷ്ബു വെളിപ്പെടുത്തുന്നത്. ഗാര്‍ഹിക പീഡനത്തിന്റെ അനുഭവം തനിക്കുമുണ്ടെന്ന് പറയുകയാണവര്‍. മോജോ സ്റ്റോറി യുട്യൂബ് ചാനല്‍ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അതൊന്നും മറക്കില്ലെന്നും പൊറുക്കില്ലെന്നും ഖുഷ്ബു വ്യക്തമാക്കുന്നു.

എട്ട് വയസ് മുതല്‍
കുട്ടിക്കാലത്താണ് പിതാവില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നത്. എട്ട് വയസ് മുതല്‍ അനുഭവിച്ചു. കുട്ടിക്കാലത്തെ തീഷ്ണ അനുഭവങ്ങള്‍ ഏവരെയും ജീവിതകാലം ഭയപ്പെടുത്തും. ആണ്കുട്ടിയെന്നോ പെണ്കുട്ടിയെന്നോ ഇല്ല. ഏത് കുട്ടികള്‍ക്കും ഇതൊരു വെല്ലുവിളിയാണ്. ഇത്തരം അനുഭവങ്ങളില്‍ നിന്ന് മുക്തമാകാന്‍ പലര്‍ക്കും സാധിക്കണമെന്നില്ലെന്നും ഖുഷ്ബു സുന്ദര്‍ പറയുന്നു.

15 വയസ് മുതല്‍
തന്റെ മാതാവും ഏറെ സഹിച്ചിട്ടുണ്ട്. ഭാര്യയെയും മക്കളെയും അടിക്കുന്നതും പീഡിപ്പിക്കുന്നതും ജന്മാവകാശമാണ് എന്ന് കരുതുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഏക മകളെ പോലും പീഡിപ്പിച്ചു. എട്ട് വയസ് മുതലാണ് എല്ലാം തുടങ്ങിയത്. 15 വയസ് ആയ വേളയില്‍ ഇതിനെതിരെ താന്‍ പ്രതികരിക്കാന്‍ തുടങ്ങി. കഴിയുമെന്ന് തോന്നിയ വേളയിലാണ് പ്രതികരിക്കാന്‍ തുടങ്ങിയതെന്നും ഖുഷ്ബു പറയുന്നു.

തുറന്നുപറഞ്ഞാല്‍...
ഞാന്‍ പ്രതികരിച്ചാല്‍ മാതാവിനും മൂന്ന് സഹോദരങ്ങള്‍ക്കും പീഡനം ഏല്‍ക്കേണ്ടി വരുമായിരുന്നു. ഇതുകൊണ്ടാണ് ഏറെ കാലം സഹിച്ചത്. ഞാന്‍ തുറന്നു പറഞ്ഞാലും ഒരുപക്ഷേ, മാതാവ് വിശ്വസിക്കാന്‍ സാധ്യതയില്ലെന്ന് കരുതിയിരുന്നു. അവര്‍ അങ്ങനെയുള്ള സാഹചര്യത്തിലാണ് ജീവിച്ചിരുന്നത്. 15 വയസായപ്പോള്‍ ഞാന്‍ പ്രതികരിച്ചുവെന്നും ഖുഷ്ബു പറയുന്നു.

പിന്നീട് എല്ലാം മാറി
തമിഴ്നാട്ടില്‍ വലിയ ആരാധകരുള്ള നടിയാണ് ഖുഷ്ബു. 1970ല്‍ ജനിച്ച ഖുഷ്ബു ഹിന്ദി സിനിമയില്‍ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തിയത്. ഒട്ടേറെ സിനിമകളില്‍ ബാലതാരമായ അവര്‍ പിന്നീട് തമിഴ് സിനിമയിലേക്ക് കടന്നതോടെ എല്ലാം മാറിമറിഞ്ഞു. മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഖുഷ്ബു അഭിനയിച്ചിട്ടുണ്ട്. 200ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ഇവരുടെ പേരില്‍ തമിഴ്നാട്ടില്‍ ക്ഷേത്രവുമുണ്ട്.

ഡിഎംകെ വഴി...
സിനിമാ രംഗത്ത് തിളങ്ങി നിന്നിരുന്ന ഖുഷ്ബു 2010ലാണ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവച്ചത്. ഡിഎംകെയില്‍ ചേര്‍ന്നു. നാല് വര്‍ഷത്തിന് ശേഷം ഡിഎംകെ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വക്താവായിരുന്നു ഖുഷ്ബു സുന്ദര്‍. പലപ്പോഴും ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ശക്തമായ നിലപാട് പരസ്യമായി സ്വീകരിച്ച ഖുഷ്ബു 2020ല്‍ ബിജെപിയില്‍ ചേര്‍ന്നത് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു.

ബിജെപിയിലേക്ക് എത്തിയത്
പുതിയ ദേശീയ പാഠ്യ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വേളയില്‍ ഖുഷ്ബു പിന്തുണച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഖുഷ്ബുവിന് കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തും കളംമാറ്റത്തിന് കാരണമാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും ദേശീയ വനിതാ കമ്മീഷന് അംഗവുമാണ്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications