ട്രെയിനിലെ എസി കോച്ചില്‍ പ്രമുഖ നടിയുടെ ബാഗ് എലി കടിച്ചുപറിച്ചു, നടി കഷ്ടിച്ചു രക്ഷപ്പെട്ടു!
മുംബൈ: റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് വ്യത്യസ്തമായ ഒരു പരാതി. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ നടി നിവേദിത ഷറഫാണ് പരാതി അറിയിച്ചിരിക്കുന്നത്. ട്രെയിനിലെ എലി ശല്യത്തെക്കുറിച്ചാണ് നിവേദിതയ്ക്ക് പരാതി പറയാനുള്ളത്.
Read Also: വിചിത്രമായ ഒരു കേസ്... സെക്സ് ടോയിലും ഒളിക്യാമറ... എല്ലാം വീഡിയോയിലായി.. യുവതിക്ക് പറ്റിയ പറ്റ്!
ഫസ്റ്റ് ക്ലാസ് കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന നടിയുടെ ബാഗ് എലി കടിച്ചുപറിച്ചു എന്നതാണ് പരാതി. തന്റെ തലയുടെ അടുത്താണ് ബാഗ് വെച്ചിരുന്നത് എന്നാണ് നിവേദിത ഷറഫ് പറയുന്നത്. ബാഗ് കരണ്ട് മുറിച്ച എലി നടിയെ എങ്ങാനും കടിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി...

നിവേദിത ഷറഫ്
മറാത്തി, ഹിന്ദി ഭാഷകളിലെ തിരക്കേറിയ നടിയായിരുന്നു നിവേദിത ജോഷി ഷറഫ് എന്ന നിവേദിത ഷറഫ്. 1980 കളിലും 90 കളിലും സിനിമാ ഇന്ഡസ്ട്രിയിലെ സജീവ ഘടകമായിരുന്നു ഇവര്‍.

അരങ്ങേറ്റം 1977 ല്‍
1977 ലെ അപ്നാപന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. 1991 ലാണ് അവസാനമായി അഭിനയിച്ചത്. മറാത്തി - ഹിന്ദി നടനായ അശോക് ഷറഫാണ് ഭര്‍ത്താവ്.

ബാഗ് കടിച്ചുപറിച്ചു
സെപ്തംബര്‍ 22ന് ലാത്തൂര്‍ എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ് കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന തന്റെ ബാഗ് എലി കടിച്ചുപറിച്ചു എന്നായിരുന്നു നിവേദിത ഷറഫിന്റെ ട്വീറ്റ്.

എങ്ങനെ പേടിക്കാതിരിക്കും
സംഭവം നടക്കുമ്പോല്‍ താന്‍ ഉറങ്ങുകയായിരുന്നു എന്നാണ് നിവേദിത പറയുന്നത്. തലയ്ക്ക് അടുത്തായിരുന്നു ബാഗ് വെച്ചിരുന്നത്. ഫസ്റ്റ് ക്ലാസ് കോച്ചില്‍ പോലും എലി ശല്യം എന്ന് പറഞ്ഞാല്‍...

പരാതി റെയില്‍ മന്ത്രിക്ക്
റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ ടാഗ് ചെയ്തിട്ടാണ് നിവേദിത ഈ ട്വീറ്റ് ചെയ്തത്. തെളിവിനായി എലി കരണ്ട ബാഗിന്റെ ചിത്രവുമുണ്ട്. ഭക്ഷ്യ സാധനങ്ങള്‍ കൊണ്ടുവരുന്നതാണ് തീവണ്ടിയില്‍ എലി പെരുകാന്‍ ഒരു കാരണമെന്ന് അധികൃതര്‍ പറയുന്നു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications