ട്വിങ്കിള്‍ ഖന്നയും സ്വയംഭോഗത്തിന്റെ ഇര; യുവാവിന് ജാമ്യം
ദില്ലി: വിദേശ വനിതയ്ക്കുമുന്നില്‍ സ്വയംഭോഗം ചെയ്‌തെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് ജാമ്യം ലഭിച്ചു. ബുധനാഴ്ചയാണ് ഗോപാല്‍ വാല്‍മീകി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഗോപാലിന് ജാമ്യം അനുവദിക്കുകയായിരുന്നു. മുംബൈയിലെ കൊബാളയില്‍വെച്ച് വിദേശ വനിതയ്ക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത് അവരെ അപമാനിച്ചെന്നായിരുന്നു ഗോപാലിനെതിരായ ആരോപണം.
മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഷെയര്‍ ട്രേഡര്‍ ട്രെയിനിയായി ജോലി ചെയ്യുന്നയാളാണ് ഗോപാല്‍. തനിക്കെതിരെ ഉണ്ടായ കേസ് തെറ്റിദ്ധാരണ മൂലമാമെന്ന് ഗോപാല്‍ പറഞ്ഞു. താന്‍ മൂത്രമൊഴിക്കുമ്പോള്‍ വിദേശ വനിത തന്നെ നോക്കിയിരുന്നു. ഇത് സ്വയംഭോഗമാണെന്ന് അവര്‍ തെറ്റിദ്ധിരിച്ചതാകാമെന്ന് ഗോപാല്‍ പറഞ്ഞു.

അമേരിക്കന്‍ എഴുത്തുകാരിയായ യുവതി നഗരത്തിലൂടെ നടക്കുമ്പോഴാണ് ഗോപാലിന്റെ പ്രവര്‍ത്തി കണ്ടത്. ഉടന്‍ അവര്‍ അയാളുടെ ചിത്രമെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, ഇന്ത്യക്കാരെ അപമാനിക്കാന്‍ വേണ്ടിയല്ല താനത് ചെയ്തതെന്നും ഇന്ത്യ തനിക്ക് ഇഷ്ടപ്പെട്ട നാടാണെന്നും അവര്‍ പ്രതികരിച്ചിരുന്നു.
അതിനിടെ മുംബൈയിലെ സംഭവത്തില്‍ പ്രശസ്ത നടിയും ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്ന പ്രതികരിച്ചു. ഇന്ത്യയില്‍ ഇത് പുതുമയുള്ള കാര്യമല്ലെന്നും 12 വയസുള്ളപ്പോള്‍ താനും ഇതിന് ഇരയായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു സ്‌കൂള്‍ ട്രിപ്പിനിടെയായിരുന്നു സംഭവം. ഇത്തരം കാര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ട്വിങ്കിള്‍ വ്യക്തമാക്കി.












Click it and Unblock the Notifications