നടിയെ പീഡിപ്പിച്ച അമ്മാവന് അറസ്റ്റില്‍
ഫരീദാബാദ്: തന്നെയും അമ്മയേയും വര്‍ഷങ്ങളായി ശാരീരിക പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കിയ അമ്മാവനും മകനുമെതിരെ ബോളിവുഡ് നടി പരാതി നല്കി. നടിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് രണ്ട് പേരെയും അറസ്റ്റ് ചൈയ്തു. നികുഞ്ച് മാലിക (28) ആണ് അമ്മാവനും മകനുമെതിരെ രംഗത്തെത്തിയത്. ഒക്ടോബര്‍ 26 ശനിയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്. ടെലിവിഷനിലൂടെ ശ്രദ്ധേയയായ മാലിക് ബോളിവുഡ് ചിത്രങ്ങളില്‍ സജീവമാകുന്നതിന്റെ തിരക്കിലാണ്.
ബോളിവുഡില്‍ നിന്ന് നടി പിന്മാറമെന്നും മറ്റും ആവശ്യപ്പെട്ടായിരുന്നത്രേ അമ്മാവന്റെ പീഡനം. താന്‍ ബോളിവുഡില്‍ എത്തിയതിനോട് അമ്മാവന് ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ക്ക് കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നെന്നും നടി. ജൂലൈയിലാണ് നടി പരാതി നല്‍കിയത്. ബോളിവുഡ് ചിത്രമായ റിവോള്‍വര്‍ റാണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മാലിക്.

അച്ഛനേയും അമ്മാവന് തനിയ്ക്കൊപ്പം ചേര്‍ത്തെന്നും ആകെ അമ്മ മാത്രമാണ് പിന്തുണ നല്‍കുന്നതെന്നും നടി പറഞ്ഞു. അമ്മയെ ഉപദ്രവിയ്ക്കാനും ഫോണിലൂടെ ഭീഷണിപ്പെടുത്താനും തുടങ്ങിയതോടയാണ് ഫരീദാബാദ് പൊലീസില്‍ പരാതി നല്‍കിയത്. മുംബൈയില്‍ താമസിയ്ക്കുന്ന നായിക ഇടയ്ക്ക് തന്റെ ഫരീദാ ബാദിലുള്ള വീട്ടില്‍ സന്ദര്‍ശനം നടത്തുമായിരുന്നു. മുംബൈയിലെ നടിയുടെ മേല്‍വിലാസം ആവശ്യപ്പെട്ടും അമ്മാവന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് നടി പറഞ്ഞു.
നടിയുടെ അമ്മയുടെ സ്വന്തം സഹോദരനും മകനുമാണ് കേസില്‍ അറസ്റ്റിലായത്. ഇവര്‍ സ്ത്രീയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നത് റെക്കോര്‍ഡ് ചെയ്ത ശേഷം പൊലീസിന് കൈമാറിയിരുന്നു. മഹാവീര്‍ സിംഗ്, അമിത് മാലിക് എന്നിവരാണ് അറസ്റ്റിലായത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications