Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുവാക്കളെ വഴിതെറ്റിക്കുന്ന ഉർഫി',ചേതനെ പിന്തുണച്ച് ചാഹത്, തിരിച്ചടിച്ച് ഉർഫി

ദില്ലി: റിയാലിറ്റി ഷോ താരം ഉർഫി ജാവേദിനെ കുറിച്ചുള്ള എഴുത്തുകാരൻ ചേതൻ ഭഗതിന്റെ വാക്കുൾ വിവാദത്തിന് കാരണമായിരുന്നു. രാജ്യത്തെ യുവാക്കൾ ഉർഫി ജാവേദിന്റെ ചിത്രങ്ങൾ കണ്ട് വഴി തെറ്റി പോകുന്നുവെന്നായിരുന്നുവെന്നായിരുന്നു ചേതൻ ഭാഗവത് പറഞ്ഞത്. ഇതിന് ഉർഫി തന്നെ മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചേതൻ ഭഗതിന്റെ പ്രസ്താവനയെ പിന്തുണച്ച് നടി ചാഹത് ഖന്ന നടത്തിയ പ്രസ്താവനയ്ക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് ഉർഫി.

ചേതൻ ഭഗതിന്റെ വിവാദ പരാമർശം


ഒരു സാഹിത്യ പരിപാടിയ്ക്കിടെയായിരുന്നു ചേതൻ ഭഗതിന്റെ വിവാദ പരാമർശം. ' ഇൻസ്റ്റഗ്രാം റീലുകൾ കാണാൻ മണിക്കൂറുകൾ ചെലവഴിക്കുന്ന ആൺകുട്ടികൾ ഉണ്ട്. ഇവർക്ക് ഫോൺ എന്നത് വലിയ ശല്യപ്പെടുത്തുന്ന കാര്യമാണ്. ഒരു ഭാഗത്ത് രാജ്യത്തെ സേവിക്കുന്ന ചെറുപ്പക്കാർ ഉണ്ട്. മറുവശത്ത് ഉർഫി ജാവേദിന്റെ ഫോട്ടോകൾ തങ്ങളുടെ പുതപ്പിനുള്ളിൽ ഒളിഞ്ഞിരുന്ന് കാണുന്ന യുവാക്കൾ ഉണ്ട്', എന്നായിരുന്നു ചേതൻ ഭഗത് പറഞ്ഞത്.

വിശദീകരണം നൽകി


അതേസമയം സംഭവം വിവാദമായതോടെ ചേതൻ ഭഗത് വിശദീകരണം നൽകി. തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നായിരുന്നു ചേതൻ പറഞ്ഞത്. യുവാക്കൾ ഇൻസ്റ്റഗ്രാമിൽ സമയം ചെലവഴിക്കാതെ തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് താൻ ഉ്ദ്ദേശിച്ചത്. സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി വിവാദം ഉണ്ടാക്കുകയാണെന്നും ചേതൻ ഭഗത് പറഞ്ഞു.

പഴയകാലത്തെ ചിന്തയെന്ന്

തങ്ങളുടെ പോരയ്മകൾ അംഗീകരിക്കുന്നതിനെക്കാൾ സ്ത്രീകളെ കുറ്റപ്പെടുത്തുന്നവരാണ് അദ്ദേഹത്തെ പോലുള്ള പുരുഷൻമാർ എന്നായിരുന്നു വിവാദത്തിൽ ഉർഫി നൽകിയ മറുപടി. ബലാത്സംഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നത് നിർത്തണമെന്നും പുരുഷൻമാരുടെ പെരുമാറ്റത്തിന് സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറ്റപ്പെടുത്തുന്നതെല്ലാം പഴഞ്ചൻ സംസ്കാരമാണെന്നും ഉർഫി പറഞ്ഞു. ഇതിനിടെയാണ് ഇപ്പോൾ അതിനിടെ ചേതൻ ഭഗതിന്റെ പ്രസ്താവനയെ പിന്തുണച്ച് നടി ചാഹത് രംഗത്തെത്തിയത്.

ചാഹത് ഖന്ന പറഞ്ഞത്

ചേതൻ ഭഗതിനെ പോലുള്ള ആളുകൾ ഇതേ കുറിച്ച് എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്നത് സന്തോഷമുള്ളകാര്യമാണ് എന്നായിരുന്നു ചാഹത് പറഞ്ഞത്. ഉർഫി ജാവേദ് വഴിതെറ്റിക്കുന്നുവെന്ന പ്രയോഗം കണ്ടു. ഇത് ശരിക്കും ശരിയായ വാചകമാണ്. നമ്മൾ പറയുന്നതിനെക്കാൾ വളരെ മോശമായ കാര്യങ്ങളാണ് ഉർഫി ചെയ്യുന്നത്. ചേതൻ ഭഗത് പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല എന്നായിരുന്നു ചാഹത് പറഞ്ഞത്. അതേസമയം ചാഹത്തിന്റെ പരാമർശത്തിനെതിരേയും ഉർഫി തുറന്നടിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസിൽ

സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കിടക്കുന്ന സുകാഷ് ചന്ദ്രശേഖറുമായുള്ള നടിയുടെ ബന്ധം പരാമർശിച്ച് കൊണ്ടാണ് ഉർഫി മറുപടി നൽകിയത്. 'ഗൂച്ചി ബാഗ് സൗജന്യമായി ലഭിക്കാനും , പ്രായക്കൂടുതൽ ഉള്ള, വിവാഹിതരായ പുരഷൻമാർക്ക് കമ്പനി കൊടുക്കുന്ന പുരുഷൻമാരുടെ ശ്രദ്ധ തെറ്റിക്കുന്നത് സ്ത്രീയുടെ വസ്ത്രധാരണമാണെന്ന് പറയുന്ന സ്ത്രീ തീർച്ചയായും തന്നെക്കാൾ ബഹുമാനം അർഹിക്കുന്നുണ്ടെന്നായിരുന്നു ഉർഫി കുറിച്ചു. സുകാഷ് ചന്ദ്രശേഖറിനെ ജയിലിൽ സന്ദർശിച്ച നാല് നടിമാരിൽ ഒരാളായിരുന്നു ചാഹത്.

മാസം 1.8 കോടിക്ക് മുകളിലാണെന്നാണ്

റിയാലിറ്റി ഷോയിലൂടെയും സീരിയിലുകളിലൂടെയുമാണ് ഉർഫ ശ്രദ്ധ നേടിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും മത്സരിച്ചിരുന്നു. ഉർഫിയുടെ ഫാഷൻ പരീക്ഷണങ്ങൾ പലപ്പോഴും വിവാദങ്ങൾക്ക് കാരണമാകാറുണ്ട്. തന്റെ വസ്ത്ര ധാരണത്തിനെതിരായ വിമർശങ്ങൾ താരം തള്ളിക്കളയാറാണ് പതിവ്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉള്ള ഉർഫിയുടെ വരുമാനം മാസം 1.8 കോടിക്ക് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+