തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു
ചെന്നൈ: നടി ഉഷാ റാണി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും.
1966 ലായിരുന്നു ചല ചിത്ര ലോകത്തേക്കുള്ള ചുവടുവെപ്പ്. ജയില്‍ എന്ന ചിത്രത്തിലെ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. ബാലതാരമായി മാത്രം 30 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു, ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

ബാലതാരമായി അഭിനയിച്ച ശേഷം കമല്‍ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലൂടെയാണ് എത്തുന്നന്നത്. മലയാളത്തില്‍ പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയ ഉഷാറാണി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണം് വീണ്ടും സിനിമ ലോകത്തേക്ക് തിരിത്തെക്കുന്നത്.
Recommended Video
അഹം, ഏകലവ്യന്‍, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, മവെത്തും മുന്‍പെ, പത്രം, പഞ്ചമി, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അന്തരിച്ച സംവിധായകന്‍ എന്‍ഡ ശങ്കരന്‍ നായരായിരുന്നു ഉഷാ റാണിയുടെ ഭര്‍ത്താവ്. അദ്ദേഹം തന്നെയാണ് ഉഷാ റാണിയെ സിനിമയിലേക്ക് കൊണ്ട് വന്നത്. എന്നാല്‍ ശങ്കരന്‍ നായരുടെ മരണത്തോട് കൂടി ഉഷ അഭിനയം അവസാനിപ്പിച്ചു. 2005 ലായിരുന്നു അദ്ദേഹം മരണപ്പെട്ടത്.












Click it and Unblock the Notifications