Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്കാനപ്പോരിനിറങ്ങാൻ നടി വാണി വിശ്വനാഥും; ടിഡിപി സ്ഥാനാർത്ഥികുമെന്ന് സൂചന!!

ഹൈദരാബാദ്: രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകഴിഞ്ഞു. തിരഞ്ഞടുപ്പ് മുന്നിൽ കണ്ട് നടത്തിയ നീക്കങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി ഭരണം തിരികെപ്പിടിക്കാനും ഭരണത്തുടർച്ച ഉറപ്പാക്കാനുമുള്ള കരുനീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്.

തെന്നിന്ത്യയിലെ ഗ്ലാമർ താരവും ആക്ഷൻ ഹീറോയിനുമായ വാണി വിശ്വനാഥും രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. കേരളത്തിലല്ല, തെലുങ്ക് രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണം നടത്താനാണ് വാണി വിശ്വനാഥിന്റെ തീരുമാനമെന്നാണ് സൂചന.

തെലുങ്ക് ദേശം

തെലുങ്ക് ദേശം

തെലുങ്ക് ദേശം പാർട്ടിയുടെ സ്ഥാനാർത്ഥിയായി വാണി വിശ്വനാഥ് എത്തിയേക്കുമെന്നാണ് സൂചനകൾ. തെലുങ്ക് ദേശം പാർട്ടിയുടെ നേതാക്കൾ വാണിയുമായി നിരവധി തവണ ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. മലയാളത്തിലേതുപോലെ തെലുങ്ക് പ്രക്ഷകർക്കും പരിചിതമായ മുഖമാണ് വാണി വിശ്വനാഥിന്റേത്.

ടിഡിപിയിൽ

ടിഡിപിയിൽ

ഒരു ചാനൽ അഭിമുഖത്തിൽ തന്റെ ടിഡിപി പ്രവേശനം സംബന്ധിച്ച് വാണി വിശ്വനാഥ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയതായും താരം വെളിപ്പെടുത്തി. സിനിമയിൽ നിന്നും നീണ്ട ഇടവേളയെത്തുത്ത താരം ജയ ജാനകി നായക എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുന്നതിനിടെയായിരുന്നു രാഷ്ട്രീയ പ്രവേശനവും പ്രഖ്യാപിച്ചത്.

 എൻ ടി ആറിന്റെ നായിക

എൻ ടി ആറിന്റെ നായിക

എൻടിആറിന്റെ നായികമാരിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് വാണി വിശ്വനാഥ്. ഈ സ്നേഹം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് തെലുങ്ക് ദേശം പാർട്ടിയുടെ പ്രതീക്ഷ. പാർ‌ട്ടി പലതവണ വാണിയുമായി ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല.

സാമ്രാട്ട് അശോക

സാമ്രാട്ട് അശോക

1992ലാണ് എൻടിആറിന്റെ നായികയായി വാണി വിശ്വനാഥ് വേഷമിടുന്നത്. സാമ്രാട്ട് അശോക എന്ന ചിത്രത്തിൽ അശോക ചക്രവർത്തിയായി എൻടിആർ എത്തിയപ്പോൾ അശോക ചക്രവർത്തിയുടെ ഭാര്യയുടെ വേഷത്തിൽ വാണി വിശ്വനാഥും എത്തി.

താരമുഖം

താരമുഖം

തെലുങ്ക് ദേശം പാർട്ടിയുടെ താരമുഖമായിരുന്നു നടി റോജ. പത്ത് വർഷത്തെ പാർട്ടി പ്രവർത്തനത്തിന് ശേഷമാണ് റോജ തെലുങ്ക് ദേശം പാർട്ടിയിൽ നിന്നും പുറത്ത് വരുന്നത്. തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ച ചില തർക്കങ്ങളായിരുന്നു കാരണം. റോജ പിന്നീട് വൈഎസ്ആർ കോൺഗ്രസിലേക്ക് മാറുകയായിരുന്നു. ജനപിന്തുണയുള്ള ശക്തയായ വനിതാ നേതാവിനെ ഉയർത്തിക്കൊണ്ടുവരികയാണ് പാർട്ടി വാണി വിശ്വനാഥിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

റോജയ്ക്കെതിരെ

റോജയ്ക്കെതിരെ

പാർട്ടി വിട്ടുപോയ റോജയുടെ എതിരാളിയായി വാണി വിശ്വനാഥിനെ രംഗത്തിറക്കാനാണ് തീരുമാനമെന്നാണ് സൂചന. റോജയുമായി തനിക്ക് വ്യക്തി വിരോധമൊന്നുമില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ അവർക്കെതിരെയും താൻ മത്സരിക്കുമെന്ന് ഒരു അഭിമുഖത്തിൽ വാണി വിശ്വനാഥ് പറഞ്ഞിരുന്നു.

ആക്ഷൻ നായിക

ആക്ഷൻ നായിക

തെന്നിന്ത്യൻ സിനിമയിലെ ആക്ഷൻ നായികയാണ് വാണി വിശ്വനാഥ്. ബോളിവുഡ് സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്കിൽ ഗ്ലാമർ ഗേളായി അറിയപ്പെടുന്ന വാണി വിശ്വനാഥ് ചിരഞ്ജീവി, എൻടിആർ തുടങ്ങിയ പ്രമുഖരുടെ നായികയായി വെള്ളിത്തിരയിൽ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+