നീയൊരു പുരുഷനാണോ? പിതാവിന് പിന്നാലെ സഹോദരനെതിരെയും ആഞ്ഞടിച്ച് നടി വനിതാ വിജയകുമാർ
ചെന്നൈ: തമിഴ്നടൻ വിജയകുമാറും മകളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ സഹോദരൻ അരുൺ വിജയിക്കെതിരെയും ആഞ്ഞടിച്ച് നടി വനിത. പിതാവ് തന്നെ ഉപദ്രവിച്ചപ്പോൾ വിജയ് പ്രതികരിക്കാത്തതാണ് വനിതയെ ചൊടിപ്പിച്ചത്.
പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് വിജയകുമാർ തന്നെ വീട്ടിൽ നിന്നും തല്ലിയിറക്കി വിട്ടുവെന്ന ആരോപണവുമായി വനിത രംഗത്തെത്തിയിരുന്നു. വനിതയും മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളാണ്. പിതാവ് തന്നോട് പ്രതികാരം ചെയ്യുകയാണെന്ന് വനിത മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പരാതി നൽകി
വനിതയ്ക്ക് വിജയകുമാർ വീട് വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും വീടൊഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിജയകുമാർ വനിതയ്ക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഷൂട്ടിംഗിന്
ഷൂട്ടിംഗിനായാണ് വനിതയ്ക്കും സുഹൃത്തുക്കൾക്കും വീട് വാടകയ്ക്ക് നൽകിയിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷവും വീടൊഴിയാൻ തയാറാകാത്തതിനെ തുടർന്നാണ് വിജയകുമാർ മധുരവോയൽ പോലീസിൽ പരാതി നൽകിയത്. സിനിമാ ചിത്രീകരണത്തിനായി വാടകയ്ക്ക് നൽകുന്ന വീടാണിത്.

ഇറക്കി വിട്ടു
വിജയകുമാറിന്റെ പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടിയെ ഒഴിപ്പിക്കുകയായിരുന്നു. നടിക്കൊപ്പമുണ്ടായിരുന്ന എട്ട് സുഹൃത്തുക്കളെ കസ്റ്റഡയിൽ എടുക്കുകയും ചെയ്തു. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് വിജയകുമാർ തന്നെയും സുഹൃത്തുക്കളെയും തല്ലിയിറക്കുകയായിരുന്നുവെന്നായിരുന്നു വനിത ആരോപിച്ചത്.

വില്ലൻ
സിനിമകളിൽ കാണാറുള്ള വില്ലൻമാരെക്കാൾ ക്രൂരമായയാണ് അച്ഛൻ പെരുമാറുന്നത്. സ്വത്തോ പണമോ താൻ ആവശ്യപ്പെട്ടിട്ടില്ല, വീട്ടിൽ താമസിച്ചതിനാണ് തല്ലി ഇറക്കിവിട്ടത്. സിനിമാ നടി ആയതിനാൽ തനിക്ക് വേറെ വീട് വാടകയ്ക്ക് കിട്ടുന്നില്ല, എവിടെ പോകണമെന്ന് അറിയില്ലെന്നും വനിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സഹോദരനെതിരെയും
മൂത്ത സഹോദരിയായ തന്നെ അച്ഛൻ ബലം പ്രയോഗിച്ച് ഇറക്കി വിട്ടിട്ടും അരുൺ ഒരക്ഷരം പോലും മിണ്ടാൻ തയാറായില്ലെന്നാണ് വനിത ആരോപിക്കുന്നത്. തമിഴിലെ മുൻനിര നായകനടനാണ് വിജയ്. സഹോദരിയുടെ ആരോപണത്തോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പണം
പണത്തെക്കുറിച്ച് മാത്രമാണ് എല്ലാവരും ചിന്തിക്കുന്നത്. അന്യഗ്രഹത്തിൽ ജീവിക്കുന്നത് പോലെയാണ് എല്ലാവരും പെരുമാറുന്നത്. ഇത്രയും വലിയ പ്രശ്നങ്ങൾ കുടുംബത്തിൽ നടക്കുമ്പോഴും ജിമ്മിൽ പോയതിന്റെയും പുതിയ കാറിന്റെയുമൊക്കെ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് രസിക്കുകയായിരുന്നു വിജയ് എന്നും വനിത ആരോപിക്കുന്നു.

കുടുംബവുമായി
തമിഴിലെ പ്രമുഖ താര കുടുംബമാണ് വിജയകുമാറിന്റേത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു വനിത. സിനിമാ താരങ്ങളായ ശ്രീദേവി വിജയകുമാർ, പ്രീത വിജയകുമാർ തുടങ്ങിയവരാണ് വനിതയുടെ മറ്റ് സഹോദരങ്ങൾ.

സുപരിചിത
തമിഴിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള വനിത മലയാളികൾക്കും സുപരിചിതയാണ്. 1997ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലെ നായികയായി നന്ദിനി എന്ന കഥാപാത്രം അവതരിപ്പിച്ചത് വനിതയായിരുന്നു. ഉദയപുരം സുൽത്താൻ, ദുബായി തുടങ്ങിയ ചിത്രത്തിലൂടെ സുപരിചതയാണ് വനിതയുടെ സഹോദരി പ്രീത.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications