'ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ ജീവികള്‍ മനുഷ്യര്‍ തന്നെ'; രൂക്ഷ പ്രതികരണവുമായി വേദിക
മൃഗങ്ങളോടുള്ള തന്റെ സ്നേഹം പലകുറി വ്യക്തമാക്കിയിട്ടുള്ള താരമാണ് നടി വേദിക. ഇപ്പോഴിതാ അനിമല്‍ ഫാമുകൡ മൃഗങ്ങള്‍ നേരിടുന്ന ക്രൂരതയുടെ വീഡിയോ പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് വേദിക. ഗിവ് മി യുവര്‍ വോയിസ് എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്ക് വെച്ച വീഡിയോ ആണ് വേദിക തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു പന്നി ഫാമിലെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
ഭൂമിയിലെ ഏറ്റവും മോശം ജീവികള്‍ മനുഷ്യരാണ് എന്നാണ് വേദിക വീഡിയോ പങ്ക് വെച്ച് കൊണ്ട് പറഞ്ഞിരിക്കുന്നത്. 'ഇതാണ് അനിമല്‍ ഫാക്ടറി ഫാമുകളുടെ യാഥാര്‍ത്ഥ്യം. അവയുടെ കാലുകള്‍ ഒരിക്കലും പുല്ലില്‍ തൊടില്ല. ഈ മിണ്ടാപ്രാണികളായ സ്നേഹമുള്ള ജീവികളോടും ഭക്ഷണത്തിനായി വളര്‍ത്തി കൊല്ലപ്പെടുന്ന കോഴികള്‍, പശുക്കള്‍, ആട് തുടങ്ങിയ നിരവധി ജീവജാലങ്ങളോടും നമുക്ക് ഇത് എങ്ങനെ ചെയ്യാന്‍ കഴിയും?,' വേദിക ചോദിക്കുന്നു.

അതേസമയം മനുഷ്യരെ പിന്തുടരുന്ന ഏറ്റവും ബുദ്ധിശക്തിയുള്ള സസ്തനികളില്‍ ഒന്നാണ് പന്നികള്‍ എന്നും വെല്ലുവിളി നിറഞ്ഞ ജോലികള്‍ അവര്‍ വേഗത്തില്‍ പഠിക്കുന്നു എന്നുമാണ് ഗിവ് മി യുവര്‍ വോയിസ് എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ വീഡിയോയ്ക്ക് നല്കിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അതിനിടെ വേദികയുടെ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
മണിപ്പൂര്‍ കലാപത്തില്‍ എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത് എന്നും വേദിക ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ പലതിലും ജന്തുജാലങ്ങളുടെ ശരീരത്തിലെ ഭാഗങ്ങള്‍ ഉണ്ട് എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. അതേസമയം ഇതാദ്യമായല്ല വേദിക മൃഗ സംരക്ഷണത്തിനായി വാദിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ നഗരം വൃത്തിയാക്കാന്‍ തെരുവ് നായ്ക്കളെ അനധികൃതമായി പിടികൂടിയതിനെതിരെ നടി പ്രതിഷേധിച്ചിരുന്നു.
ബ്രിട്ടണില്‍ രണ്ട് നായ്ക്കളെ കൊന്നതിനെതിരെ ശബ്ദമുയര്‍ത്തിയ നടിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് വേദിക പ്രതികരിച്ചിരുന്നു. പരസ്യ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ വേദിക ചുരുങ്ങിയ കാലം കൊണ്ടാണ് തെന്നിന്ത്യയില്‍ തിരക്കുള്ള താരമായി മാറിയത്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച വേദിക 2005-ല്‍ പുറത്തിങ്ങിയ തമിഴ് ചിത്രമായ മദ്രാസിയില്‍ അര്ജുന് സാര്ജയ്ക്കൊപ്പമാണ് തുടക്കം കുറിച്ചത്. ശൃംഗാരവേലന്, കസിന്‍സ്, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, ജെയിംസ് ആന്‍ഡ് ആലീസ് എന്നീ ചിത്രങ്ങളില്‍ മലയാളത്തില്‍ വേഷമിട്ടിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications