നടി വിജലക്ഷ്മിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു; സഹായം അഭ്യർത്ഥിച്ച് സഹോദരി
ബെംഗളൂരു: പ്രശസ്ത നടി വിജയലക്ഷ്മിയെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു. അതി തീവ്ര പരിചരണ വിഭാഗത്തിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. തമിഴ് , തെലുങ്ക്, മലയാളം , കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് വിജയലക്ഷ്മി.
ബെംഗളൂരുവിലെ മല്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് വിജയലക്ഷ്മിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടിയുടെ ചികിത്സാ ചെലവുകൾക്കായി സിനിമാ മേഖലയിൽ നിന്നുള്ളവരോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സഹോദരി ഉഷാ ദേവി വ്യക്തമാക്കി.

തീവ്ര പരിചരണ വിഭാഗത്തിൽ
കുറച്ച് നാളായി ശാരീരിക ബുദ്ധിമുട്ടുകൾ വിജയലക്ഷ്മിയെ അലട്ടിയിരുന്നതായി സഹോദരി ഉഷാ ദേവി പറയുന്നു. രക്ത സമ്മർദ്ദം ക്രമാതീതമായി ഉയരുന്നതിനാൽ സമീപ കാലത്ത് നിരന്തരം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി തീർത്തും മോശമായതിനാൽ അതീവ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നുവെന്ന് സഹോദരി പറയുന്നു.

സഹായം അഭ്യർത്ഥിച്ചു
കഴിഞ്ഞയാഴ്ച വിജയലക്ഷ്മിയുടെ അമ്മയെ അസുഖബാധിതയായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയലക്ഷ്മിയുടെ ആരോഗ്യം മോശമാകുന്നത്. ഇരുവരുടെയും ചികിത്സാ ചെലവുകൾ കുടുംബത്തിന് താങ്ങാനാവുന്നില്ലെന്നും സിനിമാ മേഖലയിലുള്ള ചിലരോട് ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സഹോദരി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഹിറ്റ് സിനിമകളിലെ നായിക
നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള നടിയാണ് വിജയലക്ഷ്മി. 200ൽ കന്നഡ ചിത്രങ്ങളിലൂടെയാണ് വിജയ ലക്ഷ്മി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. മലയാളത്തിലെ സൂപ്പർ ചിത്രമായ ഫ്രണ്ട്സിന്റെ തമിഴ് പതിപ്പിൽ ദിവ്യാ ഉണ്ണി ചെയ്ത വേഷം കൈകാര്യം ചെയ്തത് വിജലക്ഷ്മിയാണ്. വിജയ്, സൂര്യ തുടങ്ങി മുൻ നിര താരങ്ങൾ വേഷമിട്ട ചിത്രം വൻ വിജയമായിരുന്നു. ഇതിന് ശേഷം നിരവധി അവസരങ്ങളാണ് വിജയക്ഷ്മിയെ തേടിയെത്തിയത്.

മലയാളത്തിലും വേഷങ്ങൾ
മലയാളത്തിൽ ജയപ്രദ- മോഹൻലാൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ദേവദൂതനിൽ ഒരു പ്രധാന വേഷത്തിൽ വിജയലക്ഷ്മിയും എത്തിയിരുന്നു. ഇടയ്ക്ക് സിനിമാ മേഖലയിൽ നിന്നും വിട്ടു നിന്ന വിജലക്ഷ്മി ഇപ്പോൾ നിരവധി ഹിറ്റ് സീരിയലുകളിലും വേഷമിടുന്നുണ്ട്. ഹിപ്പ് ഹോപ്പ് ആദിയുടെ മീസയെ മുറുക്ക് എന്ന ചിത്രത്തിലാണ് വിജയലക്ഷ്മി അവസാനമായി അഭിനയിച്ചത്.

ആത്മഹത്യാ ശ്രമം
അസുഖ ബാധിതനായ പിതാവിന്റെ വേർപാടിനെ തുടർന്നുണ്ടായ മനോ വിഷമം മൂലം 2006ൽ വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കന്നഡ നടൻ സ്രുജൻ ലോകേഷുമായി വിജയലക്ഷ്മി മൂന്ന് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ബന്ധം വിവാഹത്തിൽ എത്തിയില്ല.ആരോഗ്യപരമായ കാരണങ്ങളാലാണ് വിജയലക്ഷ്മി സിനിമയിൽ നിന്ന് വിട്ടു നിന്നതെന്ന് സഹോദരി വ്യക്തമാക്കി.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications