Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈബർ ആക്രമണം കടുത്തു; ആത്മഹത്യ ചെയ്യുകയാണെന്ന് ഫേസബുക്കിലൂടെ വീഡിയോ പുറത്തുവിട്ട് നടി

ചെന്നൈ; തമിഴ് നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സൈബർ ആക്രമണം കടുത്തതോടെയാണ് ജീവിതം അവസാനിപ്പിക്കാൻ തിരുമാനിച്ചതെന്ന് നടി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോകളിൽ പറഞ്ഞു. നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്റെയും പനങ്കാട്ട് പാടൈ നേതാവ് ഹരി നാടാറിന്റെയും അനുയായികളില്‍ നിന്നും കടുത്ത ആക്ഷേപവും ആക്രമണവുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് വിജയലക്ഷ്മി വീഡിയോയിൽ പറഞ്ഞു.

ജീവിതം അവസാനിപ്പിക്കാനായി ഉറക്ക ഗുളിക കഴിച്ചിട്ടുണ്ടെന്നാണ് വീഡിയോയിൽ അവർ പറഞ്ഞു. കൂടിയ അളവിൽ ഗുളിക കഴിച്ചതോടെ തന്റെ രക്തസമ്മർദ്ദം കൂടുമെന്നും അത് മരണത്തിലേക്ക് നയിക്കുമെന്നും വീഡിയോയിൽ നടി പറഞ്ഞു. സീമന്റെയും ഹരിനാടാറുടെയും അനുയായികള്‍ തനിക്ക് നേരെ നടത്തുന്ന അധിക്ഷേപങ്ങളെ തുടർന്നാണ് ഈ കടുംകൈ ചെയ്യേണ്ടി വന്നതനെന്ന് വിജയലക്ഷ്മി വീഡിയോയിൽ പറഞ്ഞു.

1595790791

Recommended Video

cmsvideo
    Oxford vaccine: How to work it in Human body to increase immunity | Oneindia Malayalam

    സൈബർ ആക്രമണത്തിൽ രണ്ട് നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നടി ആവശ്യപ്പെട്ടു. ഫേസബുക്കിൽ പങ്കുവെച്ച വീഡിയോയിൽ നടി പറയുന്നത് ഇങ്ങന- ഇത് എന്റെ അവസാനത്തെ വീഡിയോ ആണ്. സീമാനും അദ്ദേഹത്തിന്‍രെ പാര്‍ട്ടി അംഗങ്ങളേയും കാരണം കഴിഞ്ഞ നാലുമാസമായി ഞാന്‍ കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. എന്റെ കുടുംബത്തിന് വേണ്ടി ഈ വിഷയങ്ങളെ അതിജീവിക്കാൻ പരമാവധി ശ്രമിച്ചു. ഹരി നാടാർ എന്നെ സോഷ്യൽ മീഡിയ വഴി വേട്ടയാടുകയാണ്. ഞാൻ ബിപി ഗുളികകൾ കഴിച്ചിട്ടുണ്ട്. കുറച്ച് സമയത്തിനുള്ള എന്റെ രക്തസമ്മർദ്ദം കുറയും ഞാൻ മരിക്കും, അവർ വീഡിയോയൽ പറയുന്നു

    തന്റെ മരണം ഇത്തരം സംഭവങ്ങൾക്ക് ഒരു പാഠമായിരിക്കണം. സീമാനയേയും ഹരി നാടാറയേയും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും അവർ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് അവർ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ സാന്നിധ്യമുള്ള തമിഴ് ദേശീയ പാർട്ടിയായ നാം തമിലാർ കാച്ചിയുടെ നേതാവാണ് സീമാൻ.രാഷ്ട്രീയ സംഘടനയായ പനങ്കട്ട് പാദായിലെ നേതാവാണ് ഹരി നടാർ. കഴിഞ്ഞ വർഷം ഒക്ടോബറിൽ തമിഴ്‌നാട്ടിൽ നടന്ന നംഗുനേരി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇയാൾ പരാജയപ്പെട്ടിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+