• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചികിത്സാ സഹായത്തിന്റെ മറവിൽ ശല്യം ചെയ്യുന്നു, നടനെതിരെ പരാതിയുമായി വിജയലക്ഷ്മി

ബെംഗളൂരു: കന്നഡ നടനെതിരെ പരാതിയുമായി നടി വിജയലക്ഷ്മി. ആരോഗ്യ നില മോശമായതിനെ തുടർന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു വിജയക്ഷമി. ചികിത്സയ്ക്ക് സഹായം നൽകാനെന്ന വ്യാജേന അടുത്തുകൂടിയ രവി പ്രകാശ് തന്നെ ശല്യം ചെയ്യുകയാണെന്നാരോപിച്ചാണ് വിജയ ലക്ഷ്മി പോലീസിനെ സമീപിച്ചിരിക്കുന്നത്.

സാമ്പത്തിക പരാധീനതകൾ മൂലം വിജയലക്ഷ്മിയുടെ ചികിത്സയ്ക്കായി സഹോദരി സിനിമാ മേഖലയിലുള്ളവരോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്നാണ് രവി പ്രകാശ് വിജലക്ഷ്മിയെ കാണാനായി ആശുപത്രിയിൽ എത്തിയത്.

ആരുമറിയാതെ മമ്മൂട്ടി ചെയ്യുന്നത്, വൈറലായി ബിഷപ്പിന്റെ പ്രസംഗം, തുടക്കം 25 വർഷത്തിന് മുമ്പ്, വീഡിയോ

 ആശുപത്രിയിൽ

ആശുപത്രിയിൽ

കുറച്ച് നാളുകളായി ആരോഗ്യ പ്രശ്നങ്ങൾ വിജയലക്ഷ്മിയെ അലട്ടിയിരുന്നു. അടുത്തിടെ രക്തസമ്മർദ്ദം ക്രമാതീതമായി കൂടിയതിനെ തുടർന്നാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വിജയലക്ഷ്മിയെ പ്രവേശിപ്പിച്ചത്. അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു താരം.

 സഹായം തേടി സഹോദരി

സഹായം തേടി സഹോദരി

കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും തുടർ ചികിസ്തയ്ക്കായി സിനിമാ മേഖലയിൽ നിന്നുള്ളവരോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വിജയലക്ഷ്മിയുടെ സഹോദരി ഉഷാ ദേവി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയായിരുന്നു. അസുഖബാധിതയായ വിജയലക്ഷ്മിയുടെ മാതാവും ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെയാണ് ഇരുവരുടെയും ചികിത്സാ ചെലവുകൾ കുടുംബത്തിന് താങ്ങാൻ കഴിയാതെ വന്നത്.

സഹായവുമായി രവി പ്രകാശ്

സഹായവുമായി രവി പ്രകാശ്

വിജയ ലക്ഷ്മിയുടെ ചികിത്സയ്ക്ക് സഹായവുമായി രവി പ്രകാശ് അടുത്ത് കൂടുകയായിരുന്നു. ചികിത്സാ സഹായമായി ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രവി പ്രകാശിന്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയതായി വിജയലക്ഷ്മി ആരോപിക്കുന്നു.

ശല്യം ചെയ്യുന്നു

ശല്യം ചെയ്യുന്നു

രവി പ്രകാശ് ആശുപത്രിയിൽ തന്നെ കാണാൻ നിരന്തരം എത്തിയിരുന്നതായും ഫോണിൽ മെസേജുകൾ അയച്ച് മാനസീകമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിജയ് ലക്ഷ്മി പറയുന്നു. രവി പ്രകാശിന്റെ ശല്യം സഹിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയലക്ഷ്മി പോലീസിനെ സമീപിച്ചിരിക്കുന്നത്.

 നിഷേധിച്ച് രവി പ്രകാശ്

നിഷേധിച്ച് രവി പ്രകാശ്

എന്നാൽ വിജയലക്ഷ്മിയുടെ ആരോപണം നിഷേധിച്ച് രവി പ്രകാശും രംഗത്ത് എത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് അവർ പോലീസിനെ സമീപിച്ചതെന്ന് മനസിലാകുന്നില്ല. താൻ നിരപരാധിയാണെന്ന് തന്റെ ഫോൺ രേഖകൾ പരിശോധിച്ചാൽ‌ വ്യക്തമാകുമെന്നും രവി പ്രകാശ് പറയുന്നു. രമ്യ ചൈത്ര കല എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് രവി പ്രകാശ്. റാം എന്ന യഥാർത്ഥ പേര് ന്യൂമറോളജി പ്രകാരം അടുത്തിടെ രവി പ്രകാശ് എന്ന് മാറ്റുകയായിരുന്നു.

ഹിറ്റ് നായിക

ഹിറ്റ് നായിക

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങി തെന്നിന്ത്യയിൽ ഒരു കാലത്ത് സജീവയായിരുന്ന നടിയാണ് വിജയലക്ഷ്മി. 2000ൽ കന്നഡ ചിത്രങ്ങളിലൂടെയാണ് വിജയലക്ഷ്മി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. മലയാളത്തിൽ സൂപ്പർ ഹിറ്റായിരുന്ന ഫ്രണ്ട്സ് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ ദിവ്യാ ഉണ്ണി കൈകാര്യം ചെയ്ത വേഷം അവതരിപ്പിച്ചത് വിജയലക്ഷ്മിയായിരുന്നു. വിജയ്, സൂര്യ,ദേവയാനി തുടങ്ങി വൻ താരനിര വേഷമിട്ട ചിത്രമായിരുന്നു അത്

 മലയാളത്തിലും തിളങ്ങി

മലയാളത്തിലും തിളങ്ങി

മലയാളത്തിൽ മോഹൻലാൽ-ജയപ്രദ എന്നിവർ പ്രധാന വേഷത്തിലെത്തിയ ദേവദൂതൻ എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്തത് വിജയലക്ഷ്മിയാണ്. ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്ന വിജയലക്ഷ്മി ഇപ്പോൾ നിരവധി ഹിറ്റ് സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. ഹിപ്പ് ഹോപ്പ് ആദിയുടെ മീസയെ മുറുക്ക് എന്ന ചിത്രത്തിലാണ് വിജയലക്ഷ്മി അവസാനമായി അഭിനയിച്ചത്.

English summary
Actress Vijaylakshmi, who is in a hospital due to health complications, approached the City policealleging that she was being harassed by actor Ram alias Ravi Prakash.he was admitted in the hospital due to high blood pressure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more