കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ചിത്രയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍, ആറ് ദിവസത്തെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ് നടി വിജെ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഹേമന്ദ് അറസ്റ്റില്‍. ഭര്‍ത്താവില്‍ നിന്ന് ചിത്രയ്ക്ക് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും ഇതാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു. ആറ് ദിവസമായി ഹേമന്ദിനെ ചോദ്യം ചെയ്തുവരികയായിരുന്നു പോലീസ്. ടിവി ഷോയിലെ ചിത്രയുടെ ചില രംഗങ്ങള്‍ ഹേമന്ദിന് ഇഷ്ടമായിരുന്നില്ലത്രെ. ഇതുമായി ബന്ധപ്പെട്ട് ഇരുവരും വാക്ക് തര്‍ക്കമുണ്ടായിരുന്നു. മരണം സംഭവിച്ച ദിവസവും തര്‍ക്കമുണ്ടായി എന്നാണ് പോലീസിന് ലഭിച്ച വിവരം. ഹേമന്ദിനെതിരെ ചിത്രയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഡിസംബര്‍ 9ന് പുലര്‍ച്ചെ നസ്രത്ത്‌പേട്ടിലെ ഹോട്ടലിലാണ് ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Recommended Video

cmsvideo
നടി ചിത്രയുടെ മരണം, ഭര്‍ത്താവ് അറസ്റ്റില്‍ | Oneindia Malayalam
v

സീരിയലിലെ ഒരു രംഗം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതായിരുന്നു. ഇത് ഹേമന്ദിന് പിടിച്ചില്ല. ചിത്രയും ഹേമന്ദും തമ്മില്‍ ഈ വിഷയത്തില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ചിത്രയെ ഹേമന്ദ് പിടിച്ചു തള്ളിയെന്നും പോലീസിന് വിവരം ലഭിച്ചു. മുമ്പ് സീരിയല്‍ ചിത്രീകരണ സ്ഥലത്ത് ഹേമന്ദ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നു. ഹേമന്ദുമായുള്ള ബന്ധം ഒഴിവാക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. രണ്ടു പേരുടെയും വിരുദ്ധ നിലപാടുകളില്‍ ചിത്ര ഏറെ അസ്വസ്ഥയായിരുന്നു. ഇതാണ് കടുത്ത നിലപാട് എടുക്കാന്‍ ചിത്രയെ പ്രേരിപ്പിച്ചത് എന്നാണ് പോലീസിന് ലഭിച്ച വിവരം.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ഹോട്ടല്‍ മുറിയില്‍ ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകി ഷൂട്ടിങ് കഴിഞ്ഞ് എത്തിയ ചിത്ര മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മരിക്കുകയായിരുന്നു. തമിഴ്‌നടിയും അവതാരകയുമാണ് വിജെ ചിത്ര. വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് സീരിയലില്‍ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച ചിത്ര ഇപ്പോള്‍ സിനിമാ രംഗത്തും സജീവമാകുകയായിരുന്നു.

28കാരിയായ നടിയെ നസ്രത് പേട്ടിലെ ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് അകത്തേക്ക് പോയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കണ്ടില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് നോക്കുമ്പോള്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണുകയായിരുന്നു എന്നും ഹേമന്ദ് പറഞ്ഞു. കില്‍പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്്‌മോര്‍ട്ടം ചെയ്തു. നസ്ത്രത്ത് പേട്ട് പോലീസിനാണ് അന്വേഷണ ചുമതല. ഹോട്ടലിലെ ജീവനക്കാരെയും ചിത്രയുടെ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു. ചിത്രയുടെ വിവാഹം ഹേമന്ദുമായി ഉറപ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തുവെന്നും പറയപ്പെടുന്നു.

English summary
Actress VJ Chithra Death case: Husband Hemnath Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X