Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജെ ചിത്രയുടെ മുഖത്ത് പാടുകള്‍; കൊലപാതക സാധ്യത തള്ളാതെ പോലീസ്, നടിക്ക് സംഭവിച്ചത്...

ചെന്നൈ: ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി വിജെ ചിത്രയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി പോലീസ് കാത്തിരിക്കുന്നു. നടിയുടെ മരണത്തില്‍ സംശയം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. ബുധനാഴ്ച പുലര്‍ച്ചെ ഹോട്ടലില്‍ മുറിയിലെത്തിയ നടിയെ അതിരാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെ ആണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കിടെ എന്ത് സംഭവിച്ചു എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ചിത്രയില്‍ നിന്ന് ആത്മഹത്യാ സൂചനകളൊന്നും നേരത്തെ ലഭിച്ചിരുന്നില്ല. മുഖത്ത് പാടുകള്‍ കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ....

എന്തിന് ആത്മഹത്യ

എന്തിന് ആത്മഹത്യ

കില്‍പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്്‌മോര്‍ട്ടം നടക്കുന്നത്. നസ്ത്രത്ത് പേട്ട് പോലീസിനാണ് അന്വേഷണ ചുമതല. ഹോട്ടലിലെ ജീവനക്കാരെയും മറ്റു ചിലരെയും പോലീസ് ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യാാനുള്ള കാരണങ്ങള്‍ നടിക്കുണ്ടായിരുന്നില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്.

പോലീസിന് പുലര്‍ച്ചെ കോള്‍

പോലീസിന് പുലര്‍ച്ചെ കോള്‍

ചൊവ്വാഴ്ച ചെന്നൈയില്‍ ഷൂട്ടിങ് ഉണ്ടായിരുന്നു. രാത്രി 1 മണിക്കാണ് ചിത്ര ഹോട്ടലില്‍ മുറിയിലെത്തിയത്. 3.30നാണ് ഹോട്ടലില്‍ നിന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ വന്നത്. വിവരം പോലീസ് ചിത്രയുടെ കുടുംബത്തെ വിളിച്ചു പറഞ്ഞു. കുടുംബം ചെന്നൈയിലാണ് താമസിക്കുന്നത്.

വിവാഹ വാര്‍ത്തകള്‍

വിവാഹ വാര്‍ത്തകള്‍

ചിത്രയുടെ വിവാഹം ഒരു ബിസിനസുകാരുമായി നിശ്ചയിച്ചിട്ടുണ്ട് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആഗസ്റ്റിലായിരുന്നു നിശ്ചയം. ഒരു സിനിമയില്‍ അഭിനയിക്കാമെന്ന് നടി കരാറിലെത്തുകയും ചെയ്തിരുന്നു. ചിത്രയുടെ വിവാഹം രണ്ടുമാസം മുമ്പ് നടന്നു എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മുഖത്ത് പാട്

മുഖത്ത് പാട്

ചിത്രയുടെ മുഖത്ത് പാടുകള്‍ കണ്ടെത്തിയതാണ് പോലീസിന് സംശയം തോന്നാന്‍ കാരണം. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ആരാണ് ചിത്ര

ആരാണ് ചിത്ര

തമിഴ്‌നടിയും അവതാരകയുമാണ് വിജെ ചിത്ര. വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലില്‍ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച ചിത്ര ഇപ്പോള്‍ സിനിമാ രംഗത്തും സജീവമാകുകയായിരുന്നു. 28കാരിയായ നടിയെ നസ്രത് പേട്ടിലെ ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പങ്കാളി പറയുന്നത്

പങ്കാളി പറയുന്നത്

ഭാവി വരന്‍ ഹേമന്ദ് ബിസിനസുകാരനാണ്. അദ്ദേഹത്തോടൊപ്പമാണ് ചിത്ര താമസിച്ചിരുന്നത്. കുളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് അകത്തേക്ക് പോയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കണ്ടില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് നോക്കുമ്പോള്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണുകയായിരുന്നു എന്നും ഹേമന്ദ് പറഞ്ഞു.

Recommended Video

cmsvideo
    Nayanthara's heart felt condolence to vj chithra

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+