നടി വിജെ ചിത്രയുടെ ആത്മഹത്യ: മാനസിക സമ്മര്‍ദം മൂലം; പ്രതിശ്രുത വരനും അമ്മയും സമ്മര്‍ദത്തിലാക്കി
ചെന്നൈ: സീരിയല്‍ നടിയും അവതാരകയുമായ വിജെ ചിത്രയുടെ ആത്മഹത്യക്ക് കാരണം കടുത്ത മാനസിക സമ്മര്‍ദമെന്ന് പൊലീസ്. പ്രതിശ്രുത വരനായ ഹേംനാഥിന്റെയും അമ്മ വിജയയയുടേയും പെരുമാറ്റം മാനസിക സമ്മര്‍ദത്തിന് കാരണമായതായി പൊലീസ് പറഞ്ഞു. സീരിയില്‍ ചിത്രീകണ സമയത്ത് സെറ്റില്‍ മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായും പൊലീസ് പറയുന്നു.
കൊവിഡ് വാക്‌സിന്‍ വിതരണം; സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ രേഖ കൈമാറി കേന്ദ്ര സര്‍ക്കാര്‍
ഇത് അമ്മയെ അറിയിച്ചപ്പോള്‍ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മനിര്‍ബന്ധിച്ചു. ഇരുവരും നല്‍കിയ മാനസിക സമ്മര്‍ദമാണ് ചിത്രെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.തുടര്‍ച്ചയായ മൂന്നാം ദിവസവും ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേം നാഥിനെയും ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്‌തു. മെഴികളില്‍ വൈരുധ്യം കണ്ടെത്തയതിനാല്‍ അസിസ്‌റ്റന്റ് കമ്മിഷ്‌ണര്‍ ദീപ സത്യന്‍ ഹേംനാഥിനെ നേരിട്ടെത്തി ദോദ്യം ചെയ്‌തു.ആത്യമഹത്യക്ക് മുന്‍പ് അവസാനമായി ചിത്ര വിളിച്ചത് അമ്മ വിജയെയാണെന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായിരുന്നു.
ഹേം നാഥ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതായി സഹപ്രവര്‍ത്തകരെ ചോദ്യം ചെയ്‌തപ്പോഴാണ് വിവരം ലഭിച്ചത്. വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ രജിസ്‌റ്റര്‍ വിവാഹം ചെയ്‌തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേം നാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കിയതായാണ് പൊലീസിന്റെ നിഗമനം.
ചിത്രയുടെ മൊബൈല്‍ ഫോണില്‍ നിന്നു സംഭാഷണങ്ങള്‍, ചിത്രങ്ങള്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ എന്നിവ വീണ്ടെടുത്ത് പരിശോധികുകമെന്ന് പൊലീസ് അറിയിച്ചു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ഹേംനാഥിന്റെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ചിത്രീകരണം കഴിഞ്ഞെത്തിയ ശേഷം കുളിക്കാനായി പോയ ചിത്ര തന്നോട് പുറത്ത് കാത്തിരിക്കാന്‍ പറഞ്ഞുവെന്നായിരുന്നു ഹേനാഥ് നേരത്തെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കാറില്‍ മറന്നുവെച്ച വസ്‌തു എടുത്തുകൊണ്ടുവരാന്‍ ചിത്ര ആവശ്യപ്പെട്ടതുകൊണ്ടാണ് പുറത്തു പൊയതെന്ന് പിന്നീട് പറഞ്ഞു. ചിത്രയുടെ മരണത്തിന് കാരണമായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി ഡി ജയകുമാര്‍ പറഞ്ഞു.
ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം