നടി ചിത്രയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: സംശയമുന്നയിച്ച് അമ്മ, ആരോപണങ്ങൾ ഹേമനാഥിലേക്ക്
ചെന്നൈ: പ്രശസ്ത തമിഴ് സീരിയൽ താരം വിജെ ചിത്രയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോചെന്നൈയിലെ ഒരു ഹോട്ടലിൽ നിന്നാണ് ചിത്രയുടെ മൃതദേഹം കണ്ടെടുത്തത്. ഷൂട്ടിംഗിനിടെ ഇന്ന് പുലർച്ചെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. നടിയുടെ മരണത്തിൽ പോലീസും ദുരൂഹത ആരോപിക്കുന്നുണ്ട്. തമിഴ് സീരിയൽ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പുലർച്ചെ ഹോട്ടലിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് മരിച്ചിട്ടുള്ളത്. ബിസിനസുകാരനും പ്രതിശ്രുത വരനുമായിരുന്ന ഹേമന്തിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
Recommended Video
ചെന്നൈയിൽ താമസിച്ചിരുന്ന ചിത്ര നസ്രത്പേട്ടിലെ ഷൂട്ടിംഗ് സ്ഥലത്തിനടുത്തുള്ള ഒരു ആഡംബര ഹോട്ടലിലാണ് ഹേമനാഥിനൊപ്പം താമസിച്ചിരുന്നത്. ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള തന്റെ വീട്ടിലേക്കും ഷൂട്ടിംഗ് സ്ഥലത്തേക്കും അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതിനായി ഹോട്ടലിൽ താമസിക്കാൻ അവർ തീരുമാനിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ആത്മഹത്യയെന്ന് റിപ്പോർട്ട്
നടി ചിത്രയുടേത് ആതമഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കിൽപ്പോക്ക് മെഡിക്കൽ കോളേജിൽ വെച്ചാണ് ചിത്രയുടെ പോസ്റ്റ്മോർട്ടം നടന്നത്. നടിയുടെ കവിളിലുള്ള പാടുകളിലേക്കാണ് പലരും വിരൽ ചൂണ്ടുന്നത്. എന്നാൽ ഈ പാടുകൾ നഖം കൊണ്ട് സ്വയം മാന്തിയതാകാമെന്നാണ് നിഗമനം. ടെവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ച 28കാരിയായ ചിത്ര കരിയറിൽ ഏറ്റവും ഉയർച്ചയിൽ എത്തിനിൽക്കുമ്പോഴാണ് മരണത്തിന് കീഴടങ്ങുന്നത്. താമസിച്ചിരുന്ന ഹോട്ടലിൽ ബുധനാഴ്ച പുലർച്ചെയാണ് ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ നടിയ്ക്ക് എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ട്. നടി ആത്മഹത്യ ചെയ്യില്ലെന്നാണ് നടിയുടെ കുടുംബവും സുഹൃത്തുക്കളും അവകാശപ്പെടുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

തൂങ്ങിമരിച്ച നിലയിൽ
ഷൂട്ടിംഗ് കഴിഞ്ഞ് പുലർച്ചെ 2.30 ഓടെയാണ് ചിത്ര ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയത്. തുടർന്ന് തനിക്ക് കുളിക്കണമെന്ന് ഭർത്താവ് ഹേമന്തിനോട് പറഞ്ഞ് പോയ ചിത്രയെ ഏറെ സമയത്തിന് ശേഷവും കാണാതായതോടെയാണ് ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ വാതിൽ തുറന്ന് പരിശോധിക്കാൻ ഹേമന്ദ് തീരുമാനിക്കുന്നത്. ഇതോടെയാണ് മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ നടിയെ കണ്ടെത്തിയത്.

പോലീസിൽ അറിയിച്ചു
ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയതോടെ ഹോട്ടൽ ജീവനക്കാരാണ് ഇക്കാര്യം പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി മൃതദേഹം കിൽപൌക്ക് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ ഹേമന്ദും ചിത്രയുമായി ഒക്ടോബറിൽ രജിസ്റ്റർ വിവാഹം കഴിച്ചിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിലവിൽ റെവന്യൂ ഡിവിഷണൽ ഓഫീസറാണ് കേസ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിലാണ് നടിയുടെ മരണം സംഭവിക്കുന്നത്.

അസ്വാഭാവികമല്ല
ഡിസംബർ എട്ടിന് രാത്രിയും മകളുമായി സംസാരിച്ചിരുന്നുവെന്നും സാധാരണ പോലെയാണ് പെരുമാറിയിരുന്നതെന്നുമാണ് ചിത്രയുടെ അമ്മയിൽ നിന്നുള്ള പ്രതികരണം. ഒരു ഷോട്ടെടുക്കാൻ പോകുകയാണെന്നും വൈകിയാൽ പ്രമേഹത്തിന്റെ മരുന്ന് കഴിച്ച് കിടക്കാൻ നിർദേശിച്ചുവെന്നും അമ്മ പറയുന്നു. എന്നാൽ പിറ്റേദിവസം അവളുടെ പ്രതിശ്രുത വരന്റെ ഫോൺ കോളിൽ നിന്നാണ് ഈ വിവരം അറിയുന്നതെന്നും അമ്മ കൂട്ടിച്ചേർത്തു.

അവനെ വെറുതെ വിടരുത്
ചിത്രയുടെ മരണത്തെക്കുറിച്ച് അമ്മയാണ് കൂടുതൽ സംശയങ്ങൾ ഉന്നയിച്ചിട്ടുള്ളത്. ചിത്രയുടെ പ്രതിശ്രുതവരൻ ഹേമനാഥിൽ തനിക്ക് സംശയമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. വിജയ പറഞ്ഞു, "അവൻ മാത്രമാണ് എന്റെ മകളെ കൊന്നത്. അവനെ വെറുതെ വിടരുത്. ഇത് മറ്റാർക്കും സംഭവിക്കരുത്. അവൾ ആത്മഹത്യ ചെയ്യില്ല. മറ്റാരെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ അതിനെക്കുറിച്ച് അവളോട് സംസാരിക്കുകയോ ചെയ്താൽ, അങ്ങനെ ചെയ്യരുതെന്ന് അവൾ അവരെ ഉപദേശിക്കും. അവൾ എപ്പോഴും മറ്റുള്ളവരോട് ധൈര്യമായിരിക്കാൻ ആവശ്യപ്പെട്ടു. അവൾ ആത്മഹത്യ ചെയ്യില്ല. അവളെ അടിച്ചു കൊലപ്പെടുത്തിയതായിരിക്കും. ഞാൻ എല്ലായ്പ്പോഴും അവളോടൊപ്പം ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകുമായിരുന്നു. അവർ അവരുടെ വിവാഹം രജിസ്റ്റർ ചെയ്തതിനാൽ ഞാൻ അവളെ അവനോടൊപ്പം അയയ്ക്കുകയായിരുന്നു. ഷൂട്ടിംഗ് വൈകിയാലും ഞാൻ എപ്പോഴും അവളോടൊപ്പം തന്നെ ഇരിക്കുമായിരുന്നു. അമ്മ കൂട്ടിച്ചേർത്തു.

വിവാഹത്തിന് നീക്കം
ചെന്നൈയിൽ നിന്നുള്ള ബിസിനസുകാരനാണ് ചിത്രയുടെ പ്രതിശ്രുത വരൻ ഹേമനാഥ്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇരുരും തമ്മിലുള്ള വിവാഹനിശ്ചയം നടത്തുന്നത്. തുടർന്ന് രണ്ട് മാസം മുമ്പാണ് ഇരുവരും വിവാഹ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങൾക്കായി ജനുവരിയിൽ പരമ്പരാഗത വിവാഹം നടത്താൻ അവർ പദ്ധതിയിട്ടിരുന്നു. തിങ്കളാഴ്ച, വിവാഹത്തിനു അനുബന്ധ പരിപാടികൾക്കുമായി വിവാഹ ഹാളുകൾ അന്വേഷിച്ച് ഇരുവരും പോകുകയും ചെയ്തിരുന്നു.












Click it and Unblock the Notifications